കണ്ണൂരിൽ ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ മയക്കു മരുന്ന് പാർട്ടി യുവതി ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ.

കണ്ണൂർ: കണ്ണൂരിൽ മയക്കു മരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. യുവതി ഉൾപ്പെടെ ഏഴു പേരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവ അടക്കമുള്ള ലഹരി വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തു. അഞ്ച് ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് കണ്ടെടുത്തിരിക്കുന്നത്. തളിപ്പറമ്പ് എക്‌സൈസ് വിഭാഗമാണ് ഹോട്ടലിൽ പരിശോധന നടത്തിയത്.ബക്കളം സ്‌നേഹ ഇൻ ഹോട്ടലിൽ വെച്ചായിരുന്നു പാർട്ടി നടന്നത്. കണ്ണൂർ, കാസർകോട്, പാലക്കാട്, വയനാട്, ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് പിടിയിലായ സംഘത്തിലുള്ളത്.

Top