മയക്കുമരുന്ന് ഉപയോഗം ചോദ്യം ചെയ്തു;പൊതുപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ രഹസ്യ സങ്കേതത്തിൽ നിന്നും പിടിയിൽ : പിടികൂടിയത് കട്ടപ്പന പൊലീസ് 

കട്ടപ്പന : മയക്കുമരുന്ന് ഉപയോഗത്തെ ചോദ്യം ചെയ്ത പൊതുപ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ രഹസ്യ സങ്കേതത്തിൽ നിന്നും പിടിയിൽ. ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് പാണ്ടിമാക്കൽ വീട്ടിൽ റോണി (20) , ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് രാംകോ എസ്റ്റേറ്റിൽ സൂര്യ (18) , വട്ടപ്പാറ സുരക്കട  കുത്തുന്നത് വീട്ടിൽ അലക്സ് (മനു – 22 ) , ചതുരങ്കപ്പാറ വട്ടപ്പാറ മേക്കോണത്ത് അഖിൽ (22), ചതുരംഗപ്പാറ വട്ടപ്പാറ കാറ്റൂതി ഭാഗത്ത് തൊട്ടിക്കാട്ടിൽ ബേസിൽ (ചാത്തൻ ബേസിൽ – 21) എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ഉടുമ്പൻചോല സ്വദേശിയും പൊതുപ്രവർത്തകനുമായ മുരുകനെ ആണ് പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മുരുകൻ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ജനുവരി 15 നായിരുന്നു കേസിനാസ്പദമായ സംഭവം. മയക്കുമരുന്ന്  ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിനാണ് പ്രതികൾ എട്ടുപേർ സംഘം ചേർന്ന് വാക്കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിലെ പ്രധാന പ്രതികളായ അഞ്ചു പേർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനുശേഷം ഒളിവിൽ പോയിരുന്നു. ബാക്കി പ്രതികളായ ചതുരംഗപ്പാറ വട്ടപ്പാറ നരിക്കുന്നേൽ വീട്ടിൽ എബിൻ (20), ചതുരംഗപ്പാറ വട്ടപ്പാറ പുത്തൻപുരയ്ക്കൽ വിഷ്ണു (നഞ്ഞപിഞ്ഞ 28 ),  ചെമ്മണ്ണാർ പാറപ്പെട്ടിയിൽ അരുൺ ( 20 ) എന്നിവരെ ഉടുമ്പഞ്ചോല എസ് ഐ അബ്‌ദുൾഖനി , എ എസ് ഐ വിജയകുമാർ എന്നിവർ അടങ്ങുന്ന പോലീസ് സംഘം  നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയിരുന്ന പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നത് കൊണ്ട്  പോലീസിനെ ഇവരെ കണ്ടെത്തുക ദുഷ്കരമായിരുന്നു.  

തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേകത സംഘം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ പ്രതികൾ ബംഗളൂരുവിലേക്കും അവിടെനിന്ന് മൈസൂരിലേക്ക് കടന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലങ്ങളിൽ എത്തിയ അന്വേഷണസംഘം ജാഗ്രതയോടെയും അതിവിദഗ്ധതയോടെയും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത് . പ്രതികൾ മൈസൂരിന് സമീപം ഉള്ള വാഹനം പോലും കടന്നു ചെല്ലാത്ത ഒരു കുഗ്രാമത്തിൽ രഹസ്യ സങ്കേതത്തിൽ ഒളിവിൽ കഴിയവേ ആണ് അന്വേഷണസംഘം അവിടെ കടന്നു ചെന്ന് ദിവസങ്ങൾ താമസിച്ച് അതി വിദഗ്ധമായും സാഹസികമായും നടത്തിയ രഹസ്യ നീക്കത്തിനൊടുവിൽ പ്രതികളെ പിടികൂടിയത്. കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ് ഐ  സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ, സിനോജ് ജോസഫ്,  സിനോജ് പി. ജെ സിവിൽ പൊലീസ് ഓഫിസർ അനീഷ് വി കെ എന്നിവർ ചേർന്ന് പിടികൂടിയത്. 

 

Top