മണി നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കില്ല എന്നു പറഞ്ഞ നടി ഇതാണ്…

ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ വിനയന്‍ ആവിഷ്‌കരിക്കുന്നത് കലാഭവന്‍മണിയുടെ യഥാര്‍ത്ഥ ജീവിതമാണ്. അതുകൊണ്ടു തന്നെ മണിയുടെ ജീവിതത്തില്‍ അദ്ദേഹം നേരിടേണ്ടി വന്ന വെല്ലുവിളികളും അതിജീവനവുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. 2002-ല്‍ പുറത്തിറങ്ങിയ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിനു പിന്നാലെ മണി കറുത്തതായതിനാല്‍ ഒപ്പം അഭിനയിക്കില്ലെന്ന് പ്രമുഖ നടി പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.

ഈ നടി ഇങ്ങനെ പറഞ്ഞതായി മണി അന്ന് സ്ഥിരീകരിച്ചില്ലെങ്കിലും മണിയോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സത്യമാണെന്ന് അന്ന് പറഞ്ഞിരുന്നു. അത്തരത്തില്‍ ഒരു രംഗവും ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലുണ്ട്. അതിനെക്കുറിച്ച് സംവിധായകന്‍ വിനയന്‍ പറയുന്നിതങ്ങനെയാണ്.‘മണിയെ നായകനാക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ മലയാളത്തിലെ പ്രമുഖ നടന്മാരും നടിമാരുമുണ്ട്.

എന്നാല്‍ മണി വലുതായി കഴിഞ്ഞപ്പോള്‍ ഇവരൊക്കെ മണിയെ ചേര്‍ത്തുപിടിക്കുകയും മണിയുടെ ആളാണെന്നു പറയാന്‍ അവര്‍ തമ്മില്‍ വരെ മത്സരം ഉണ്ടാകുകയും ചെയ്തു. അങ്ങനെ മണിയുടെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞ ഒരു സഹപ്രവര്‍ത്തകയെ കാണുന്ന രംഗം ചാലക്കുടികാരന്‍ ചങ്ങാതിയില്‍ പുനസൃഷ്ടിക്കുന്നുണ്ട്. പണ്ടു സഹായിച്ചിട്ടുള്ള മണിക്കേറെ ഇഷ്ടപ്പെട്ട മലയാളത്തിലെ പ്രമുഖ അഭിനേത്രി മുന്നില്‍ വരുമ്പോള്‍ മണി അവരോട് സംസാരിക്കുന്നതാണ് ഈ സീന്‍. കൊച്ചിയിലെ പ്രമുഖ ഹോട്ടലിന്റെ റൂഫ് ടോപ്പിലെ സ്വിമ്മിങ് പൂളിന്റെ അരികില്‍വച്ചാണ് സീന്‍ എടുക്കുന്നത്.

പ്രകാശ് കുട്ടിയാണ് ഛായാഗ്രാഹകന്‍. സീന്‍ എന്താണെന്ന് പഠിച്ചിട്ട് അതിനനുസരിച്ച് കൃത്യമായി ലൈറ്റ്അപ് ചെയ്യുന്ന ആളാണ് പ്രകാശ് കുട്ടി. ഹൈദരാബാദില്‍ നടക്കുന്ന രംഗമായാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. അവസാനകാലഘട്ടങ്ങളില്‍ മണി അവസരമുണ്ടായിട്ടും സിനിമയില്‍ അഭിനയിക്കാന്‍ പോകില്ലായിരുന്നു. മണിയുടെ കഥാപാത്രം മാനസികസമ്മര്‍ദം നേരിടുന്ന അവസ്ഥയില്‍ ചിത്രീകരിക്കുന്ന രംഗം കൂടിയാണിത്. കവിത എന്നാണ് ഹണി റോസ് ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. തന്റെ കറുപ്പ് നിറത്തെക്കുറിച്ച് മണിക്ക് ചെറിയ കോംപ്ലെക്‌സ് ഉണ്ടായിരുന്നു.

എന്തു കൊണ്ടാണ് അന്ന് തനിക്കൊപ്പം അഭിനയിക്കാതിരുന്നത് എന്ന് മണിയുടെ കഥാപാത്രം ഹണി റോസിന്റെ കഥാപാത്രത്തോട് ചോദിക്കുന്നതാണ് ആ സീനില്‍ കാണിച്ചിരിക്കുന്നത്. നടിയെ ഒരുപാട് സഹായിച്ച ആളാണ് മണി. അവരെ തെലുങ്കിലേയ്ക്ക് പരിഗണിച്ചതും മണി തന്നെയാണ്. പിന്നീട് തെലുങ്കിലെ മുന്‍നിര നായികയായി ആ നടി മാറി. ഹോട്ടലില്‍ അവര്‍ തമ്മിലുള്ള സംസാരത്തിന്റെ മധ്യേയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് ചോദിക്കുന്നത്. നടി തന്നെ അവഗണിച്ചത് മണിയുടെ ഹൃദയത്തില്‍ മുള്ളുപോലെ തറച്ചിരുന്നു.

അതിന്റെ കാരണം അറിയണമെന്നും അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അന്ന് ആ ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ മണി ഇക്കാര്യം നടിയോട് നേരിട്ട് ചോദിക്കുന്നു. സത്യത്തില്‍ അന്ന് തന്നെ അവഗണിച്ചത് കളിയാക്കാനായിരുന്നോ അതോ തന്റെ നിറം കൊണ്ടാണോ എന്നാണ് മണി അവരോട് ചോദിക്കുന്നത്. സിനിമയിലെ പ്രധാനരംഗം കൂടിയാണിത്. രാജമണിയുടെയും ഹണിയുടെയും മികച്ച അഭിനയപ്രകടനം കൂടി ഈ രംഗത്തില്‍ കാണാം. ഒരിക്കലും ഇതൊരു ബയോപിക് അല്ല. ഇതില്‍ കഥാപാത്രങ്ങളുണ്ട് ജീവിതമുണ്ട്. മണി ജീവിതത്തില്‍ നേരിട്ട അനുഭവങ്ങളുടെ ബാക്കിപത്രമാണ് ഈ സിനിമ.’എന്നും വിനയന്‍ പറയുന്നു.

Top