തിരുവനന്തപുരം: ജ്വല്ലറികളില്‍ നി്‌നനും വാങ്ങുന്ന സ്വര്‍ണ്ണത്തില്‍ മായം ചേര്‍ക്കാറുണ്ടെന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ടാകും എന്നാല്‍ അഞ്ചര പവന്റെ സ്വര്‍ണ്ണം വെറും ഒന്നര പവനാകുന്ന രീതിയില്‍ മായം ചേര്‍ക്കുന്നത് ചിന്തിക്കാനാവുമോ? സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണത്തിന് പകരം ചെമ്പ് ചേര്‍ക്കും എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും എന്നാല്‍ മെഴുക് കട്ട നിറച്ച് കൊടുക്കുന്നത് കേട്ടിട്ടുണ്ടോ എന്നാല്‍ ഇതാ കേരളത്തിലെ പ്രമുഖ ജ്വല്ലറികളില്‍ ഒന്നില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണം നിറയെ മെഴുകു കട്ടകള്‍!!!
അഞ്ച് വര്‍ഷം മുന്‍പ് വാങ്ങിയ അഞ്ചര പവന്‍ സ്വര്‍ണം പണയം വെക്കാന്‍ കൊണ്ടു പോയപ്പോള്‍ അതില്‍ സ്വര്‍ണ്ണത്തിന്റെ അളവ് വെറും ഒന്നര പവന്‍ മാത്രം! ബാക്കി മുഴുവന്‍ മെഴുകായിരുന്നുവെന്നും 4 പവന്‍ സ്വര്‍ണത്തിന്റെ എന്ന് കരുതി നല്‍കിയ പണം മെഴുകിനായിരുന്നു എന്നുമുള്ള ഞെട്ടിക്കുന്ന സത്യമാണ് നെയ്യാറ്റിന്‍കര സ്വദേശികള്‍ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം നഗരത്തിലെ കല്യാണ്‍ ജൂവലേഴ്‌സില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണമാണ് മെഴുകായി മാറിയിരിക്കുന്നത്. എന്തായാലും സംഭവം പൊലീസ് കേസാകും എന്ന ഘട്ടം വന്നതോടെ പണം നല്‍കി തടി തപ്പിയിരിക്കുകയാണ് ജുവല്ലറി ഉടമകള്‍.
തിരുവനന്തപുരം കല്യാണ്‍ ജൂവലറിയില്‍ നിന്നും കല്യാണ ആവശ്യത്തിന് 2013 നവംബറില്‍ ആണ് ആന്റീക് മോഡല്‍ നെക്ളേസ് 49.580 ഗ്രാം ഇതില്‍ കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം ഏകദേശം 5.5 പവന്‍ 17-03-2018-ല്‍ ബാങ്കില്‍ പണയം വയ്ക്കാന്‍ കൊടുത്തപ്പോള്‍, ബാങ്ക് അപ്രൈസറുടെ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരമായിരുന്നു. അതിലെ സ്വര്‍ണം വെറും 12 ഗ്രാം മാത്രം അതായത് വെറും ഒന്നര പവന്‍. സ്വര്‍ണാഭരണത്തിന്റെ അകഭാഗത്ത് മെഴുകു കട്ടകള്‍ നിറച്ചു വെച്ചിരിക്കയായിരുന്നു. അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവന്‍, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നല്‍കിയത്.
ഇതോടെ ആഭരണം വാങ്ങിയ കല്യാണ്‍ ജുവലറിയില്‍ തിരിച്ചു കൊണ്ടു ചെന്നപ്പോള്‍ ബ്രാഞ്ച് മാനേജര്‍ ഷോബിന്‍ പറഞ്ഞതാകട്ടെ ഇത്തരം ആഭരണം മെഴുകില്‍ ആണ് നിര്‍മ്മിക്കുന്നതെന്നും, അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നുമാണ്. ഏതായാലും മെഴുകിന് സ്വര്‍ണത്തിന്റെ വില നല്‍കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്ന ചോദ്യം കസ്റ്റമര്‍ തിരിച്ചു ചോദിച്ചു.
ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് നിലവിലുള്ള സ്വര്‍ണത്തിന്റെ കാശ് തരാം എന്നറിയിച്ചു എങ്കിലും, നല്‍കിയ മുഴുവന്‍ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന്, 21.03.2018-ല്‍ കല്യാണ്‍ ജൂവലറി സ്റ്റാഫ് എത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ആ കാശ് മുഴുവന്‍ തിരികെ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കല്യാണ്‍ ജൂവലറി അധികൃതരെ വിളിച്ച് വരുത്തിയെന്നും ഇതിനെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംസാരിച്ച് പണം നല്‍കാമെന്ന ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തില്ലെന്നും എന്നാല്‍ പരസ്പര ധാരണയില്‍ പണം നല്‍കി പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കുകയായിരുന്നുവെന്നും തമ്പാനൂര്‍ പൊലീസ് പറഞ്ഞു.
സ്വര്‍ണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാവരും പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡല്‍ ആഭരണങ്ങള്‍ ആണെങ്കില്‍, നിങ്ങളുടെ ആഭരണങ്ങള്‍ നന്നായി ഒന്നു പരിശോധിപ്പിക്കുന്നത് നല്ലതായിരിക്കും എന്ന കുറിപ്പും കല്യാണില്‍ നിന്നും ആഭരണം വാങ്ങിയ ആളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
2013ല്‍ ഒരു ലക്ഷത്തി നാല്‍പത്തി ഒന്‍പതിനായിരം രൂപം നല്‍കിയാണ് ലളിത എന്നയാളുടെ പേരില്‍ ബില്‍ നല്‍കി സ്വര്‍ണം വിറ്റത്. സംഭവം കേസാകാതിരിക്കാനായി ഇതോടെ നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പണം നല്‍കിയത്. സാധാരണഗതിയില്‍ അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഉപഭോക്താക്കളെ പറഞ്ഞ് പറ്റിക്കുന്ന ജുവല്ലറി ഉടമകള്‍ പക്ഷേ തെളിവായ ബില്ലും മെഴുകിന്റെ അളവും കൃത്യമായി സൂക്ഷിച്ചതിനാല്‍ പണം നല്‍കി തടി തപ്പുകയല്ലാതെ ഉടമകള്‍ക്ക് വേറെ മാര്‍ഗമില്ലായിരുന്നു.
വലിയ തട്ടിപ്പ് നടന്നുവെങ്കിലും പരസ്യ വരുമാനം ഇല്ലാതാകുമെന്ന ഭയത്താല്‍ മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയം കണ്ട ഭാവം നടിച്ചിട്ടില്ല. സ്വര്‍ണ്ണ തട്ടിപ്പ് നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണവ്യാപാരികള്‍ക്കെതിരെയുള്ള വാര്‍ത്ത മുക്കിയതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധവും നടക്കുന്നുണ്ട്. സംഭവം ഒത്തു തീര്‍പ്പായെങ്കിലും ഉപഭോക്താക്കള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം എന്ന നിലയില്‍ സംഭവത്തെ കുരിച്ചുള്ള വിവരണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.