Connect with us

News

തമിഴ്‌നാട്ടിലെ പാവങ്ങൾക്ക് സർക്കാർ കൊടുക്കുന്ന വസ്ത്രങ്ങൾ കല്യാൺ സിൽക്സിൽ? കോമ്പോ ഓഫറിലൂടെ പാലക്കാട്ടെ ഷോറൂമിൽ വിറ്റഴിച്ചത് സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി പ്രകാരം സാധാരണക്കാർക്ക് നൽകുന്ന സൗജന്യ വസ്ത്രങ്ങൾ;തമിഴ്‌നാട് സർക്കാറിന്റെ മുദ്രയോട് കൂടിയ സാരികൾ കല്യാൺ കോമ്പോ ഓഫർ ഉത്സവമായി വിൽക്കുന്ന ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

Published

on

കൊച്ചി : കല്യാൺ ഷോറൂമുകളിൽ വിൽക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത് . തമിഴ്‌നാട് സർക്കാർ ദീപാവലി-പൊങ്കൽ വിശേഷ ദിനങ്ങളോടനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത സാരികൾ കല്യാൺ സിൽക്‌സിന്റെ പാലക്കാട് ഷോറൂമിൽ വിൽക്കുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത് . ഇതോടെ വിവിധ ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു. തമിഴ്‌നാട് സർക്കാർ പാവങ്ങൾക്ക് വേണ്ടി നൽകുന്ന വസ്ത്രങ്ങൾ എങ്ങനെ കല്യാൺ സിൽക്‌സിൽ എത്തുന്നു? മാത്രമല്ല, ഇതിന് പിന്നിലെ ഇടപാടുകൾ എന്തൊക്കെയാണ് എന്നു കൂടി വ്യക്തമാക്കേണ്ട കാര്യം സ്ഥാപനത്തിനുണ്ട്.

മലയാളത്തിലെ പ്രിയ നടൻ പൃഥ്വിരാജിനെ മുൻനിർത്തി ചെയ്യുന്ന പരസ്യം പ്രകാരമാണ് കോമ്പോ ഓഫർ. 299 രൂപയ്ക്ക് മൂന്നു സാരികളാണ് നൽകുന്നത്. ഇങ്ങനെ വിറ്റഴിക്കുന്ന സാരികൾ ആകട്ടെ തമിഴ്‌നാട് സർക്കാർ ജനങ്ങൾക്ക് സൗജന്യമായി കൊടുത്ത സാരികളും. ഇതാണ് ഓഫറുകളുടെ പേരിൽ വിറ്റഴിക്കുന്നത്. പരസ്യത്തിൽ പറയുന്നതുപോലെ ഇതിലും വലിയ ഓഫർ സ്വപ്നത്തിൽ മാത്രമാണെന്ന് പറയേണ്ടിയും വരും. എന്നാൽ, എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം തിരയുമ്പോൾ ചെന്നെത്തുന്നത് തമിഴ്‌നാട് സർക്കാറിന്റെ മുദ്രയിലേക്കാണ്. തമിഴ്‌നാട് സർക്കാർ പാവങ്ങൾക്ക് നൽകാൻ മുദ്രപതിച്ച സാരികളാണ് കല്യാണിൽ വിറ്റഴിക്കുന്നത്.kalyan kompo4

പാലക്കാടുള്ള കല്യാൺ സിൽക്‌സിന്റെ ഷോറൂമിൽ നിന്ന് ഇക്കഴിഞ്ഞ ഡിസംബർ മാസം ആറിന് ബിൽ നമ്പർ. 35635 പ്രകാരം കോഡ് നമ്പർ 181319594, 181320478, 181318857 പ്രകാരം എം.ആർ.പി. 127 രൂപ വിലയിട്ട സാരികൾ ഒന്നിന് 99.67 രൂപ പ്രകാരം മൂന്നെണ്ണം 299.01 രൂപക്ക് വിറ്റതിന്റെ രേഖകൾ പ്രമുഖ ഓൺലൈൻ മറുനാടൻ പുറത്തുവിട്ടിരിക്കയാണ്. GST NO:32AABCK5929J1ZH ഇന്ത്യൻ സമയം 1:36 PMനാണ് ഈ ബിൽ അടിച്ചിരിക്കുന്നത്. ഈ ബില്ലിന്മേലുള്ള അന്നേ ദിവസത്തെ ക്യാഷ് കളക്ഷൻ സ്ലിപ്പും വാർത്തക്കൊപ്പം ഞങ്ങൾ നൽകുന്നു.kalyan kompo3

പാലക്കാടുള്ള ഉപഭോക്താവ് ഞങ്ങൾക്ക് അയച്ചുതന്ന ബില്ലിലെ കോഡ് നമ്പർ 181319594, 181320478, 181318857 കോട്ടൻ സാരികളുടെ ചിത്രങ്ങളാണ് ഞങ്ങൾ ഈ വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തിൽ തമിഴ് എഴുത്തും മുദ്രയുമൊക്കെ പതിപ്പിച്ച സാരികൾ കാണാം. തമിഴ്‌നാട് സർക്കാർ ദീപാവലി-പൊങ്കൽ വിശേഷ ദിനങ്ങളോട് അനുബന്ധിച്ച് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത ഈ സാരികളിന്മേൽ തമിഴിൽ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ‘സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി’ സംഘത്തിന്റെ റജി.നമ്പർ: ടൈപ്പ്; ബാച്ച് നമ്പർ: കോപ്‌ട്ടെക്‌സ്.kalyan kompo2

ഇതോടെയാണ് എങ്ങനെ തമിഴ്‌നാട സർക്കാർ ജനങ്ങൾക്ക് വിതരണം ചെയ്യുന്ന വസ്ത്രം കല്യാൺ പോലൊരു സ്ഥാപനത്തിൽ കോമ്പോ ഓഫറിൽ വിൽക്കുന്നത് എന്ന ചോദ്യം ഉയർന്നത്. കല്യാൺ സിൽക്‌സ് വസ്ത്രങ്ങൾ സാധാരണക്കാർക്ക് എത്തിക്കാൻ ചുമതലപ്പെടുത്തിയ സംഘങ്ങൾ വഴി സ്വന്തമാക്കി എന്നു കരുതേണ്ടി വരും. ‘സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി’ പ്രകാരമുള്ള സാരികൾ എങ്ങനെ കല്യാൺ സിൽക്‌സ് ഉടമ സ്വന്തമാക്കി എന്നതിന് വിശദമായ അന്വേഷണം വേണ്ടിവരും

ഒരു പക്ഷെ തമിഴ്‌നാട് സർക്കാർ മുഖാന്തിരമാവാം അതുമല്ലെങ്കിൽ തമിഴ്‌നാട് സർക്കാരിന ുവേണ്ടി ഈ മുണ്ടുകളും സാരികളും നിർമ്മിച്ചു നൽകിയ തുണി മില്ലുകൾ വഴിയാവാം ഇവ കല്യാൺ സിൽക്‌സിന്റെ ഷോറൂമുകളിൽ എത്തിയതെന്നും വാദങ്ങൾ ഉയരുന്നുണ്ട്. രണ്ട് വഴിക്കായാലും ഇവിടെ അഴിമതിയുടെ നിഴൽ ഉണ്ടുതാനും. അതേസമയം വിൽപ്പന നടത്തിയിരിക്കുന്നത് നിയമവിധേയമായി തന്നെയാണ്. എംആർപി രേഖപ്പെടുത്തിയും നിയമപ്രകാരമുള്ള നികുതികളും ചമുത്തിയാണ് വസ്ത്രവിൽപ്പന. ഇങ്ങനെ വിൽക്കുന്ന വസ്ത്രങ്ങളിൽ എങ്ങനെ സർക്കാർ മുദ്രവന്നുവെന്ന് പറയേണ്ടി വരും.kalyan kompo

തമിഴ്ഭാഷാ സ്വാധീനമുള്ള പാലക്കാട് ജില്ലയിൽ തന്നെ സൗജന്യ മുണ്ട് – സാരി വിതരണ പദ്ധതിയുടെ വസ്ത്രങ്ങൾ വിതരണം ചെയ്യാൻ തീരുമാനിച്ച കല്യാണിന്റെ തൊലിക്കട്ടി സമ്മതിച്ചേ മതിയാകൂ എന്നാണ് ഉയരുന്ന ആക്ഷേപം. പാവങ്ങൾക്ക് നൽകുന്ന വസ്ത്രങ്ങള് അവരിലേക്ക് എത്തുന്നുണ്ടോ എന്ന ആശങ്കയും ഇതോടെ ഉയരുന്നുണ്ട്. തൃശൂർ അടക്കം കല്യാൺ സിൽക്‌സിന്റെ മറ്റു ഷോറൂമുകളിലും കോമ്പോ ഓഫർ പ്രകാരം വിൽപ്പന നടക്കുന്നുണ്ട്. ഇങ്ങനെ വിറ്റതും തമിഴ്‌നാട് ലേബൽ ഒട്ടിച്ച വസ്ത്രങ്ങളാണോ എന്നാണ് ഇനി അറിയേണ്ടത്.

Advertisement
Column2 hours ago

ആരിഫിന്റെ ജയം തലമുണ്ഡനം ചെയ്യാനുള്ള വെള്ളാപ്പള്ളിയുടെ അവസരം നഷ്ടപ്പെടുത്തി;രാഹുല്‍ വയനാടിനെ ഒരിക്കലും കൈവിടില്ല എന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥം ഇപ്പോഴാണ് പിടികിട്ടിയത്; വൈറലായി അഡ്വ.ജയശങ്കറിന്റെ പോസ്റ്റ്

Kerala6 hours ago

ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും, 19 സീറ്റുകള്‍ യു.ഡി.എഫിന്: കേരളക്കരയെ ഞെട്ടിച്ച് അലിയുടെ പ്രവചനം

Kerala6 hours ago

രമ്യ ഹരിദാസിനെതിരെ അവഹേളനവുമായി രശ്മി നായര്‍; വിജയത്തിന്റെ പേരിലും സൈബര്‍ ആക്രമണം

Kerala7 hours ago

പത്തനംതിട്ടയിലെ വോട്ടു ചോര്‍ച്ചയില്‍ വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്; ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പൂഞ്ഞാര്‍ എംഎല്‍എ

National8 hours ago

രാജി തീരുമാനവുമായി രാഹുല്‍..!! തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഇനി ആര് നയിക്കും..?

National8 hours ago

ഇടതുപാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും..!? സിപിഎമ്മിന് കഷ്ടിച്ച് രക്ഷപ്പെടാം

Kerala9 hours ago

124 അസംബ്ലി മണ്ഡലങ്ങളില്‍ യുഡിഫ് ആധിപത്യം..!! ഇടത് മുന്നണി തകര്‍ന്നടിഞ്ഞു

National14 hours ago

പ്രിയങ്ക ബിജെപിയെ വിജയിപ്പിക്കുന്ന ഘടകമായി..!!! യുപിയില്‍ നടന്നത് ഇങ്ങനെ

fb post15 hours ago

തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ്, ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം: തെരഞ്ഞെടുപ്പ് ഫലത്തെ ബന്യാമിന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ

Crime20 hours ago

മലബാറിൽ ആക്രമണം !!!ഒഞ്ചിയത്ത് ആര്‍.എം.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്

mainnews2 weeks ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News3 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized1 week ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime3 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald