കല്യാണ്‍ ജൂവലറിയുടെ അവകാശവാദം വ്യാജം; ഒരു മലയാളിക്കെതിരെയും കേസെടുത്തിട്ടില്ലെന്ന് ദുബായ് പൊലീസ്

കൊച്ചി:കല്യാണ്‍ ജൂവലറിക്കെതിരെ അപവാദ പ്രചാരണം നടത്തിയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ ദുബായ് പോലീസ് കേസെടുത്തെന്ന അവകാശവാദം വ്യാജം. കല്യാണിന്റെ പരാതിയില്‍ ആര്‍ക്കെതിരെയും ഇതുവരെ കേസെടുത്തില്ലെന്ന് ദുബായ് പോലീസ് വ്യക്തമാക്കിയാതായി റിപ്പോർട്ട് . നേരത്തെ കല്യാണ്‍ ജൂവലറി വിറ്റഴിച്ച സ്വര്‍ണാഭരണം വ്യാജമാണെന്നു പ്രചരിപ്പിച്ച അഞ്ച് ഇന്ത്യക്കാര്‍ക്കെതിരേ സൈബര്‍ നിയമമനുസരിച്ച് ക്രിമിനല്‍ നടപടികളെടുക്കാന്‍ ദുബായ് പോലീസിന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ നിര്‍ദേശം നല്‍കിയെന്ന് കഴിഞ്ഞ ദിവസംജൂവലറി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.ഇതിനെ പിന്തുണച്ചുകൊണ്ട് പത്രമുത്തശികൾ തകർപ്പൻ വാർത്തകൾ പുറത്ത് വിട്ടിരുന്നു .

ദുബായ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായി കണ്ടെത്തിയെന്നും, അന്വേഷണത്തില്‍ ഒരാള്‍ കുറ്റം സമ്മതിച്ചെന്നുമാണ് കല്യാണ്‍ നടത്തിയ അവകാശവാദം. എന്നാല്‍ ഇങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നാണ് ദുബായ് പോലീസ് വ്യക്തമാക്കുന്നത്.എന്നാൽ കല്യാൺ പറയുന്ന പോലെ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല എന്ന് റിപ്പോർട്ട് കേരള ടിംസ് റിപ്പോർട്ട് ചെയ്തു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കല്യാണ്‍ ജുവലറി പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് സ്ഥരീകരിച്ചു. വ്യാജപോസ്റ്റില്‍ യു.എ.ഇയിലെ കല്യാണ്‍ ജുവലറി ഷോറൂമുകള്‍ സീല്‍ ചെയ്തെന്നും ഉടമയെ അറസ്റ്റ് ചെയ്തെന്നും പ്രചരിപ്പിച്ച സംഭവത്തിലാണ് പരാതി ലഭിച്ചിരിക്കുന്നതെന്ന് ദുബായ് പോലീസ് അധികൃതര്‍ പറയുന്നു.

കല്യാണ്‍ ജ്വല്ലറയിലെ സ്വര്‍ണ്ണാഭരണത്തിലെ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ഭീഷണിയുടെ സ്വരവുമായി പത്രവാര്‍ത്തകള്‍ നല്‍കി മാധ്യമ മുത്തശ്ശിമാര്‍. മനോരമയും മംഗളവുമാണ് കല്യാണിന്റെ തട്ടിപ്പിനെ പ്രതിരോധിക്കുന്നതിനായി ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതിലൊന്നും ഒരു കുലുക്കവും സംഭവിക്കില്ല എന്നും സത്യത്തിനൊപ്പമാകും എക്കാലവും ഞങ്ങളെനനും ഉറപ്പിച്ചു പറയുകയാണ്.kalyan4

കല്യാണ്‍ ജ്വല്ലറിയുടെ തട്ടിപ്പിനെതിരായ വാർത്തയെ ചെറുക്കാന്‍ നിര്‍മ്മിച്ച ഭീഷണി വാര്‍ത്ത പ്രത്യേക സ്വഭാവത്തിലുള്ളതാണ്. കല്യാണ്‍ ജ്വല്ലറിയുമായി ബന്ധപ്പെട്ട് ദുബൈയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയ 5 യുവാക്കള്‍ക്കെതിരേ കല്യാണ്‍ പരാതി കൊടുത്തെന്നും നടപടിക്ക് നിര്‍ദ്ദേശം നല്കിയെന്നും മനോരമ വെണ്ടക്കാ വലിപ്പത്തില്‍ അടിച്ചിറക്കി. യു.എ.യിലെ കല്യാണ്‍ ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണ്ണം എന്നും, ജ്വല്ലറി പൂട്ടി സീല്‍ ചെയ്‌തെന്നും ഉടമയേ അറസ്റ്റ് ചെയ്‌തെന്നും ഫേസ്ബുക്കില്‍ വന്ന മെസേജ് ആണ് ദുബൈയില്‍ പരാതിക്ക് ഇടയാക്കിയത്.

എന്നോ എവിടെയോ നടന്ന സംഭവം പെരുപ്പിച്ച് കാട്ടി മനോരമ സോഷ്യല്‍ മീഡിയയുടെ ശക്തിയേ വിരട്ടുന്നു. അതായത് കല്യാണിനെതിരേ നീങ്ങിയാല്‍ പോലീസ് പിടിക്കും എന്നാണ് മനോരമയും മംഗളവും എഴുതി പിടിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കല്യാണിന്റെ മെഴുകുകട്ട സ്വര്‍ണ്ണമായി നല്‍കിയ സംഭവം വ്യാജമാണെന്നു തോന്നുന്ന തരത്തിലാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ കല്യാണ രാമന്റെ പ്രസ്ഥാവനയാണ് മനോരമ പ്രാധാന്യത്തോടെ കൊടുത്തത്. എന്നാല്‍ തിരുവന്തന്തപുരത്ത് കല്യാണ്‍ ജ്വല്ലറി യില്‍ നിന്നും 5പവന്‍ നെക്‌ളസ് വാങ്ങിയ കസ്റ്റമര്‍ അത് പണയം വയ്ക്കാന്‍ ചെന്നപ്പോള്‍ ഉള്ളില്‍ മെഴുകാണെന്ന് തിരിച്ചറിയുകയായിരുന്നു. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ 5പവനില്‍ 3.5 പവനും മെഴുകായിരുന്നു. തുടര്‍ന്ന് തമ്പാനൂര്‍ പോലീസില്‍ പരാതി നല്കി. പോലീസ് സ്റ്റേഷനില്‍ വന്ന് ജ്വല്ലറിക്കാര്‍ പണം മുഴുവന്‍ കൊടുത്ത് കേസ് തീര്‍ക്കുകയായിരുന്നു. സോഷ്യല്‍ മീഢിയയില്‍ വൈറലായ ഈ സഭവം മനോരമയും മംഗളവും വാര്‍ത്തയാക്കിയില്ല…

കല്യാണ്‍ 5പവന്‍ സ്വര്‍ണ്ണത്തില്‍ 3.5 പവന്‍ മെഴുക് ചേര്‍ത്ത് വിറ്റതില്‍ വന്‍ ജന രോക്ഷമാണ് ഉയരുന്നത്. ഇത് തടയാനും മറിച്ച് പ്രചരണം നറ്റത്താനും ആണ് ദുബൈയിലെ ഒരു സംഭവം ചൂണ്ടിക്കാട്ടി മനോരമ എല്ലാ എഡിഷനിലും, ഇന്റര്‍നെറ്റിലും വാര്‍ത്ത കൊടുക്കുന്നത്. കലാണിനെതിരേ നടക്കുന്ന പ്രചരണം തടയേണ്ടത് മനോരമയുടെ ആവശ്യമാണ്. കാരണം 100 കോടിയിലധികം രൂപയാണ് വര്‍ഷം കല്യാണ്‍ ജ്വല്ലറി മാത്രം പരസ്യത്തിനായി ചിലവിടുന്നത്. ഇതിന്റെ സിംഹ ഭാഗവും വീതിച്ചുകൊടുക്കുന്നത് മനോരമ ബ്രാന്റുകള്‍ക്കാണ്. അതിനാല്‍ മനോരമയ്ക്ക് കല്യാണിന്റെ കസ്റ്റമറോ, ജനമോ അല്ല വലുത്. കല്യാണിന്റെ പരസ്യമാണ് വലുത്. റബ്ബര്‍ ഷീറ്റ് മോഷണം പോലും പടം വയ്ച്ച് കൊടുക്കുന്ന മനോരമയും മാതൃഭൂമിയും കല്യാണ്‍ നടത്തിയ വന്‍ വെട്ടിപ്പ് പോലീസ് കേസായിട്ടും അനങ്ങിയില്ല. ജന രോക്ഷം തണുപ്പിക്കാനും മറിച്ച് പ്രചരണത്തിനും കോര്‍പറേറ്റ് ബ്രാന്റുകള്‍ ഒഴുക്കുന്നതും കോടികള്‍ ആണ്. എന്നാല്‍ എത്ര കോടികള്‍ ഒഴുക്കിയാലും സോഷ്യല്‍ മീഡിയയില്‍ മനോരമയും മാതൃഭൂമിയും ചാലലുകളും ഒന്നും അല്ലെന്നും ജന രോഷം തുടരുമെന്നതും വേറെ കാര്യം.

കല്യാണ്‍ ജ്വല്ലറിയുടെ സല്‍ പേരിനു കളങ്കം ഉണ്ടാക്കുന്ന ഈ സംഭവത്തില്‍ അവര്‍ക്ക് അനുകൂലമായി മറ്റൊരു വാര്‍ത്തയുമായി വന്നിരിക്കുകയാണ് മനോരമ. അതായത് മായം കയ്യോടെ പിടികൂടി പോലീസില്‍ കേസും ആയിട്ടും അതൊന്നും വാര്‍ത്തയല്ല. ദുബൈയില്‍ കല്യാണിന്റെ പരാതിയില്‍ ഒരു മലയാളിക്കും എതിരേ നടപടികളോ അറസ്റ്റോ ഉണ്ടായിട്ടില്ല. കല്യാണിന്റെ പരാതിയാണ് മനോരമ നിലവില്‍ നടക്കുന്ന സോഷ്യല്‍ മീഡിയ പ്രചരണം മറികടക്കാന്‍ വാര്‍ത്തയാക്കിയത്.

Top