കല്യാണ്‍ ജ്വല്ലറിയുടെ തട്ടിപ്പ് പുറത്താക്കിയ സിപിഎമ്മിന്റെ വിശ്വസ്തനായ എസ് ഐയെ സ്ഥലം മാറ്റി പ്രതികാരം…കല്യാൺ പുതിയ നിയമ കുരുക്കിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കല്യാൺ ജ്വല്ലറി വിറ്റ സ്വർണ്ണത്തിൽ ഭൂരിഭാഗവും മെഴുക് കണ്ടെത്തി പിടിക്കേപ്പെട്ട സഭാവത്തിൽ തമ്പാനൂർ എസ്‌ഐയെ സ്ഥലംമാട്ടിക്കൊണ്ട് പ്രതികാരം .കല്യാണ്‍ ജ്വല്ലറിവിറ്റ സ്വർണത്തെക്കാൾ ഇരട്ടി മെഴുക് കുത്തിനിറച്ച് കാട്ടുകൊള്ളയാണ് ജ്വല്ലറി നടത്തിയിരുന്നത് .അഞ്ചു പവൻ നെക്ലസിൽ 3 .5 പവൻ മെഴുക് ആയിരുന്നു .ആരുമറിയാതെ ഒത്തുതീർപ്പാകാൻ കല്യാൺ ആഗ്രഹിച്ച വാർത്ത പുറംലോകത്ത് എത്തിച്ച്‌ എന്ന കുറ്റം ആണ് പോലീസ് ഓഫീസർക്ക് നേരെ നീണ്ട പ്രതികാരം എന്ന് സൂചന .സിപിഎമ്മിന്റെ വിശ്വസ്തനായ എസ് ഐ ആയിരുന്നു സമ്പത്ത് എന്നും പറയപ്പെടുന്നു .തിരുവനന്തപുരം നെയ്യാറ്റിൻ കരയിലെ ലളിത വാങ്ങിയ ആന്റീക് മോഡൽ നെക്‌ളേസ് പരിശോധിച്ചപ്പോഴാണ്‌ അതിൽ വെറും 12 ഗ്രാം സ്വർണ്ണമേ ഉള്ളുവെന്നും ബാക്കി മെഴുകായിരുന്നു എന്നും അറിയുന്നത്.അത് പോലീസിൽ പരാതിയായി എത്തുകയായിരുന്നു .ഈ വിവരം കേരളത്തിലെ ഒട്ടുമിക്ക ഓൺലൈൻ പത്രങ്ങളും വാർത്തയാക്കിയിരുന്നു .തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ നിന്നുള്ള സ്ഥിരീകരണമായിരുന്നു വാർത്ത പുറത്ത് വരാൻ കാരണം .ഇതിന് പ്രതികാരമായാണ് സമ്പത്തിനെ സ്ഥലം മാറ്റുന്നതെന്നാണ് സൂചന.kalyan NECLES

2013 നവംബറിൽ വാങ്ങിയ സ്വർണ്ണം കഴിഞ്ഞ ദിവസം പണയം വയ്ക്കാൻ ചെന്നപ്പോൾ ബാങ്കുകാരാണ്‌ ഇത് കണ്ടെത്തിയത്. അതുവരെ അതായത് 4വർഷത്തിലധികം ലളിത ഇത് സ്വർണ്ണം എന്ന് കരുതി കൈയ്യിൽ വച്ചു. പ്രമുഖ ജ്വലറികളുടെ പരസ്യത്തില്‍ മയങ്ങി സ്വര്‍ണ്ണം വാങ്ങാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ യുവാവിന്റെ അനുഭവ കുറിപ്പ്. ഏകദേശം അഞ്ച് പവനോളം തൂക്കം വരുന്ന നെക്ലസ് വാങ്ങി കബളിപ്പിക്കപ്പെട്ട അനുഭവം യുവാവ് വിവരിക്കുന്നു. വാങ്ങിയത് അഞ്ച് പവന്‍ ആണെങ്കിലും ഒരാവശ്യം വന്നപ്പോള്‍ പണയം വെക്കാന്‍ ചെന്നപ്പോഴാണ് അതില്‍ സ്വര്‍ണ്ണമായിട്ടുള്ളത് വെറും 12 ഗ്രാം മാത്രമാണെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. അതായത് 5.5 പവന്‍ തൂക്കമുള്ള നെക്ലസ് ബാങ്കില്‍ പണയം വെക്കാന്‍ ചെന്നപ്പോള്‍ ആ നെക്‌ലസിലുള്ളത് വെറും 1.5 പവന്‍ സ്വര്‍ണ്ണം മാത്രം. ബാക്കി 4 പവന്റെ സ്ഥാനത്തുള്ളത് മെഴുക് കട്ടകളായിരുന്നു. തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണത്തിലാണ് ഇത്രയും വലിയ തട്ടിപ്പ് കണ്ടെത്തിയത്.സംഭവത്തിൽ പരാതിയുമായി നെയ്യാറ്റിൻകര സ്വദേശികൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി. പണം മടക്കി വേണമെന്നായിരുന്നു ആവശ്യം. അത് ഒത്തുതീർപ്പിലൂടെ എസ് ഐ സാധിച്ചു കൊടുക്കുകയും ചെയ്തു. പരാതിക്കാരുടെ ആവശ്യം നിറവേറ്റിയതു കൊണ്ട് കേസെടുത്തില്ല. പിന്നീട് സോഷ്യൽ മീഡിയയിൽ വാർത്ത എത്തിയപ്പോൾ ഇത് സ്ഥിരീകരിക്കാനും തമ്പാനൂർ പൊലീസ് തയ്യാറായി. എന്നാൽ സി ഐ അടക്കമുള്ളവർ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണ്ണത്തിൽ മെഴുകു കണ്ടെത്തിയ സംഭവത്തിൽ പണം വാങ്ങി പ്രശ്‌നം ഒത്തുതീർപ്പാക്കി. മാർച്ച് 21ന് കല്യാൺ ജ്വവല്ലറി സ്റ്റാഫ് എത്തി പരാതിക്കാരിൽ നിന്ന് വാങ്ങിയ മുഴുവൻ പണവും തിരിച്ചുനൽകുക ആയിരുന്നു. പിന്നീട് ഈ വിവരം പരാതിക്കാർ ഫേസ്‌ബുക്ക് വഴിയും വാട്ട്സാപ്പ് വഴിയും പ്രചരിപ്പിച്ചു. സംഭവം വിവാദമായി, ഇതോടെ സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷണം നടത്തി. പരാതിയിൽ കേസെടുക്കാതിരുന്നത് ഗുരുതര വീഴ്‌ച്ച ആണെന്നായിരുന്നു അവരുടെ കണ്ടെത്തൽ. കേസെടുക്കേണ്ടന്ന ധാരണയിലാണ് പരാതിക്കാരും കല്യാൺ സ്റ്റാഫും പോയത് ഇതുകൊണ്ടാണ് എസ് ഐ കേസെടുക്കാത്തത്. ഇത് മറച്ചുവച്ച് സമ്പത്തിനെ കുടുക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. വാർത്ത പുറത്തുവന്നതിന്റെ പ്രതികാരം തീർക്കുകയായിരുന്നു സമ്പത്തിനെ മാറ്റുന്നതിലൂടെ ചെയ്യുന്നതെന്നാണ് സൂചന.

യുവാവ് വെളിപ്പെടുത്തുന്ന കല്യാണിന്റെ തട്ടിപ്പ് ഇങ്ങനെ…

തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും കല്യാണ ആവശ്യത്തിന് 29-11-2013-ല്‍ വാങ്ങിയ Antique model നെക്ളേസ് — 49.580 ഗ്രാം (കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം : ഏകദേശം 5.5 പവന്‍), 17-03-2018-ല്‍ ബാങ്കില്‍ പണയം വയ്ക്കാന്‍ കൊടുത്തപ്പോള്‍, ബാങ്ക് അപ്രൈസറുടെ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരം: അതിലെ സ്വര്‍ണ്ണം വെറും 12 ഗ്രാം മാത്രം (1.5 പവന്‍). അതിന്റെ അകഭാഗത്ത് മെഴുകു കട്ടകള്‍ നിറച്ചിരിക്കുന്നു ! അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവന്‍, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നല്‍കിയത്…kalyan -one

അതേത്തുടര്‍ന്ന് ഈ ആഭരണം വാങ്ങിയ കല്യാണ്‍ ജൂവലറിയില്‍ തിരിച്ചു കൊണ്ടു ചെന്നപ്പോള്‍ ബ്രാഞ്ച് മാനേജര്‍ (അഡ്മിന്‍) ഷോബിന്‍ പറയുന്നത്, ഇത്തരം ആഭരണം മെഴുകില്‍ ആണ് നിര്‍മ്മിക്കുന്നതെന്നും, അത് എല്ലാവര്‍ക്കും അറിയാമെന്നുമാണ്. ഏതായാലും മെഴുകിന് സ്വര്‍ണത്തിന്റെ വില നല്‍കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്നറിയില്ല.. ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് കാശ് തരാം എന്നറിയിച്ചു എങ്കിലും, നല്‍കിയ മുഴുവന്‍ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന്, 21.03.2018-ല്‍ കല്യാണ്‍ ജൂവലറി സ്റ്റാഫ് എത്തി പോലീസ് സ്റ്റേഷനില്‍ വച്ച് ആ കാശ് മുഴുവന്‍ തിരികെ ഏല്‍പ്പിച്ചു…

എസ് ഐയെ കുടുക്കാൻ ബോധപൂർവ്വം ശ്രമം നടന്നത് എന്നുവേണം കരുതാൻ . പണം നൽകാമെന്ന ധാരണയിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തില്ലെന്ന വസ്തുത മറച്ചുവച്ചാണ് എസ് ഐയ്‌ക്കെതിരെ നടപടി എടുക്കുന്നത്. ഇവിടെ കേസെടുത്തില്ലെന്നതാണ് സമ്പത്തിനെതിരായ ആരോപണം. അതുകൊണ്ട് തന്നെ സമ്പത്തിനെ സ്ഥലം മാറ്റുന്ന കേരളാ പൊലീസിലെ ഉന്നതർ കല്യാണിനെതിരെ കേസെടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതുണ്ടായില്ലെങ്കിൽ സമ്പത്തിനെ സ്ഥലം മാറ്റിയത് വാർത്ത പുറത്തുവന്നതുകൊണ്ടാണെന്ന് വിലയിരുത്തേണ്ടി വരും. സിപിഎമ്മിന്റെ അതിവിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥനാണ് സമ്പത്ത്. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു. അത്തരത്തിലൊരു ഉദ്യോഗസ്ഥനെയാണ് കല്യാൺ ജൂവലേഴ്‌സിന് വേണ്ടി ബലിയാടാക്കുന്നത്. അതുകൊണ്ട് തന്നെ കല്യാണിനെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസിൽ ശക്തമാവുകയാണ്.പോലീസ് ഓഫീസർക്ക് എതിരെ നടപടി വരുമ്പോൾ കുരുക്കിലാകുന്നത് കല്യാൺ ജൂവലേഴ്‌സ് ആണ് .മെഴുകു നിറച്ച് സ്വർണ്ണം വിട്ടതിൽ കല്യാണിനെതിരെ കേസ് എടുക്കേണ്ടി വരും എന്നതാണ് പുതിയ സംഭവ വികാസം .

 

Top