കല്യാണിനെതിരെ ജനരോഷം ആർത്തിരമ്പുന്നു,മുട്ടുകുത്തിക്കാൻ രാജ്യ വ്യാപകം ബഹിഷ്കരണവും സമരത്തിനും തീരുമാനം

കൊച്ചി: മിനിമം കൂലി ആവശ്യപ്പെട്ട സ്ത്രീ തൊഴിലാളികളേ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് തൃശൂരിലെ കല്യാൺ സാരീസിനു മുന്നിൽ എഐടിയുസി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ ജനരോഷമിരമ്പി.കല്യാണിനെതിരെ രാജ്യ വ്യാപകമായ പ്രക്ഷോഭമൊരുങ്ങുന്നു. കല്യാൺ ബഹിഷ്കരണം ഉൾപ്പെടെ രാജ്യത്തെ എല്ലാ കല്യാൺ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പ്രക്ഷോഭങ്ങൾക്ക് ഓണത്തിനു ശേഷം തുടക്കമാകും.

4500 രൂപ മുതൽ 7000 രൂപവരെയാണ്‌ ഒരാൾക്ക് കല്യാൺ ഗ്രൂപ്പിൽ പലയിടത്തും മാസ വേതനം. ഉച്ച ഭക്ഷണത്തിനായി പോലും നല്കുന്നത് വെറും 15 മിനുട്ട്. ചായ കുടിക്കാൻ പോലും ബ്രേക്ക് ഇല്ല. മിനിമം കൂലി നിയമവും, നിയമ പ്രകാരമുള്ള വിശ്രമം, അവധി ഒന്നും ഇല്ല. തൃശൂരിൽ മിനിമം കൂലി ആവശ്യപ്പെട്ട് സമരം നടത്തിയ സ്ത്രീ തൊഴിലാളികളേ പിരിച്ചുവിട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിരിച്ചുവിടപ്പെട്ട കല്യാൺ സാരീസിലെ ജീവനക്കാരെ കൂടാതെ കല്യാണിന്‍റെ വിവിധ യൂണിറ്റുകളിൽ നിന്നുള്ളവരും സമരത്തിൽ പങ്കെടുത്തിരുന്നു. പൊതുജനങ്ങളും രാഷ്ട്രീയക്കാരും സംഘടിച്ചെത്തിയെങ്കിലും സമരത്തോട് മുഖം തിരിക്കുന്ന നിലപാട് തന്നെയായിരുന്നു കല്യാൺ ഉടമക്ക്.

കല്യണിൽ നിന്നും ഷോപ്പിങ്ങ് നടത്തുന്നതിൽ നിന്നും മാറി നില്ക്കാനാണ്‌ സി.പി.ഐ, ഐ.ഐ.ടി.യു.സി സംഘടനകൾ ജനങ്ങളോട് അഭ്യർഥിക്കുന്നത്. സംസ്ഥാനത്തേ ലക്ഷകണക്കിന്‌ വരുന്ന തങ്ങളുടെ പാർട്ടിക്കാർ മാത്രം കല്യാൺ ബഹിഷ്കരിച്ചാൽ പോലും വൻ നഷ്ടം വരുത്താനാകും എന്നും കരുതുന്നു. തൃശൂർ സാരീസിൽ ബഹിഷ്കരണം ജയിച്ചെന്നും 50% ബിസിനസ് കുറഞ്ഞതായും സമരക്കാർ പറയുന്നു.

സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ശക്തമായ താക്കീതും ഉടമ നൽകിയിരുന്നു. അതേസമയം ഓണത്തിനു ശേഷം സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് എഐടിയുസി. കല്യാണിന്‍റെ എല്ലാ ഷോറൂമുകളിലേക്കും മാർച്ച് നടത്തുന്നതും പരിഗണനയിലാണ്. ഇടത് പാർട്ടികളിലും അണികളിലും കല്യാൺ ബഹിഷ്കരണത്തിനുള്ള ആഹ്വാനവും പാർട്ടി നടത്തുന്നുണ്ട്.

Top