കല്യാണ്‍ സില്‍ക്‌സ് ജീവനക്കാര്‍ തല്ലിചതച്ച റെന്‍സണ്‍ ചോദിക്കുന്നു;‘എവിടെ മനോരമയും ഏഷ്യാനെറ്റും മാതൃഭൂമിയും

കോട്ടയം : കല്യാണ്‍ സില്‍ക്‌സില്‍ നിന്നും വാങ്ങിയ ഷര്‍ട്ട് അലക്കിയപ്പോള്‍ നിറം പോയതിനാല്‍ മാറ്റിവാങ്ങാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ കടയിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചവശനാക്കി.കോട്ടയത്തെ കല്യാണ്‍ സില്‍കിസില്‍ തല്ലിച്ചതച്ച റെന്‍സണ്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വെള്ളിയാഴ്ചയാണ് വീട്ടില്‍ തിരിച്ചെത്തിയത്.വിവാദമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യാതെ ഒഴിഞ്ഞുമാറിയ വന്‍കിട മാധ്യമങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്യുകയാണ് വിദ്യര്‍ത്ഥിയായറെന്‍സണ്‍. നൂറുകണക്കിന് വിദ്യാര്‍ത്ഥികളായിരുന്നു പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നത്.
കൊട്ടാരം പോലുള്ള ഷോറുമുകളുള്ള സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരം ചോദ്യം ചെയ്യരുത് എന്ന അലിഖിത നിയമം ഉള്ള കാര്യം തനിക്കറിയില്ലായിരുന്നു.

 

വന്‍കിട മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയവര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരുമിനിറ്റ് പോലും മാറ്റിവെച്ചില്ല. മനോരമയുടെ ഓഫീസിനു മുന്നിലൂടെയാണ് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ അണിനിരന്ന പ്രകടനം കല്യാണിന്റെ ഓഫീസിലേക്ക് പോയത്. ക്യാമറമാനോ, റിപ്പോര്‍ട്ടറോ ആരും തങ്ങളെ ഒന്നു തിരിഞ്ഞു നോക്കിയതു പോലുമില്ല. മാധ്യമങ്ങള്‍ ഇത്രമാത്രം അവഹേളിക്കാന്‍ അത്ര നിസാരമായ കാര്യമാണ് തനിക്ക് സംഭവിച്ചതെന്നു കരുതുന്നില്ല. അതല്ല വലിയ മുതലാളിമാര്‍ എന്ത് ചെയ്താലും കണ്ണടയ്ക്കുന്ന നീതി ബോധമേ നേരിനെ കുറിച്ചും നിര്‍ഭയത്തെ കുറിച്ചും നിരന്തരം സംസാരിക്കുന്ന മാധ്യമങ്ങള്‍ക്കുള്ളുവെങ്കില്‍ തനിക്കൊന്നും പറയാനില്ല.പ്രകടനമായി കോട്ടയം നഗരും സ്തംഭിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കല്യാണ്‍ സില്‍ക്‌സ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി തലയൂരി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കല്യാണിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്നു 

കല്യാണിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്നു 

വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി കത്തിക്കയറിയപ്പോള്‍ മാനേജ്മെന്റിന് അത് പുതിയ പാഠമായി. അങ്ങനെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പുതിയ അധ്യായമായി ബസേലിയോസ് കോളജ് വിദ്യാര്‍ത്ഥികള്‍ കല്യാണിനെ വെള്ളം കുടിപ്പിച്ചു.

അനാവശ്യമായി പ്രശ്‌നമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയൊന്നുമല്ല താന്‍ കല്യാണ്‍ സില്‍ക്കസില്‍ പോയത്. ഫെബ്രുവരി നാലിന് അവിടെ നിന്ന് രണ്ട് ടീ ഷര്‍ട്ടും പാന്റും വാങ്ങിയിരുന്നു. ഒരു ചടങ്ങിന് ഷര്‍ട്ട് ഇട്ടപ്പോള്‍ നിറം പോകുന്നത് കണ്ടാണ് മാറ്റി വാങ്ങാന്‍ പോയത്. ബില്ല് ന്ഷ്ടപെട്ടതുകൊണ്ട് വാങ്ങിയ സമയവും ദിവസവും പറഞ്ഞ് കൊടുത്ത് മുന്‍കൂട്ടി അനുവാദം വാങ്ങിയതിനു ശേഷമാണ് കടയില്‍ എത്തിയത്. സുഹൃത്ത് ആഷിഖും കൂടെ വന്നിരുന്നു.

വസ്ത്രം ആദ്യമായി വാങ്ങാന്‍ ചെന്നപ്പോഴുള്ള പെരുമാറ്റമായിരുന്നില്ല രണ്ടാമത്. താന്‍ സൗജന്യമായി കിട്ടിയ വസ്ത്രം മാറ്റി വാങ്ങാനെത്തി എന്ന മട്ടായിരുന്നു ജീവനക്കാര്‍ക്ക്. കുറേ സമയം റിസ്പഷനില്‍ കാത്ത് നിര്‍ത്തിച്ചു. വസ്ത്രം മാറ്റി എടുക്കാനുളള അനുവാദം ലഭിച്ചതിനു ശേഷം ജെന്റ്സ് സെഷനില്‍ പോയി. ഗുണമില്ലാത്ത വസ്ത്രം വിറ്റ് കംപ്ലയിന്റുമായി വരുമ്പോള്‍ മുഖം ചുളിച്ചിട്ട് കാര്യമില്ല എന്ന് അവരോട് പറഞ്ഞു. സെയില്‍സ്മാനുമായി ചെറിയൊരു വാക്കു തര്‍ക്കവുമുണ്ടായി.

മാറ്റിയെടുത്ത ടീ ഷര്‍ട്ടുമായി ട്രയല്‍ റൂമില്‍ പോയതിനു ശേഷം പുറകെ രണ്ടു പേര്‍ വന്ന് ‘കഴിഞ്ഞോടാ നിന്റെ പ്രശ്‌നം, രണ്ട് കസ്റ്റമറു പോയപ്പോള്‍ സമാധാനമായല്ലേ നിനക്ക് എന്ന് ചോദിച്ചു’. ചോദ്യത്തിനു മാന്യമായി തന്നെ മറുപടി പറഞ്ഞു. ഇരുവരും ചേര്‍ന്ന് മുഖത്ത് ആഞ്ഞടിച്ചു. പുറകെ കമ്പനി മാനേജരടക്കം 10 ഓളം ജീവനക്കാര്‍ വന്ന് മുഖത്തും വയറ്റിലും എല്ലാം അടിക്കുകയും ആഞ്ഞു ചവിട്ടുകയും ചെയ്തു. തടയാനെത്തിയ സുഹൃത്ത് ആഷിഖിനെയും അവര്‍ മര്‍ദിച്ചു.

കോട്ടയത്തെ കല്യാണ്‍ സില്‍ക്കസ് ഷോറുമിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികള്‍ 

കോട്ടയത്തെ കല്യാണ്‍ സില്‍ക്കസ് ഷോറുമിനു മുന്നില്‍ പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികള്‍

സംഭവം കണ്ട് അവിടേക്കെത്തിയ ഒരു കസ്റ്റമര്‍, ജീവനക്കാരുടെ പ്രവൃത്തിയെ ചോദ്യം ചെയത്‌പ്പോഴാണ് അടിനിര്‍ത്തിയത്. പരാതിയുമായി വന്നാല്‍ ഡ്രസ് മാറ്റികൊടുക്കുകയാണ് വേണ്ടത്. അല്ലാതെ സംഘം ചേര്‍ന്ന് തല്ലിചതക്കുകയല്ല എന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് സ്ഥലത്തേക്ക് ഏരിയ മാനേജര്‍ എത്തിയത്.

പ്രശ്‌നത്തിനു ശേഷം പൊലീസ് സ്റ്റേഷനില്‍ പരാതിപെട്ടു. സ്റ്റേഷനില്‍ എത്തിയ മാനേജ്‌മെന്റ് അയ്യായിരം രൂപ തന്ന് പ്രശ്നം ഒതുക്കി തീര്‍ക്കണമെന്ന് ആവശ്യപെട്ടു. ആവശ്യം നിരസിച്ചപ്പോള്‍ പരാതിയുമായി മുന്നോട്ട് പോയിക്കോളാന്‍ അവര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അണിനിരന്ന് വിഷയം വലുതായപ്പോഴാണ് ചര്‍ച്ചയ്ക്കു പോലും മാനേജ്‌മെന്റ് തയ്യാറായത്. ഒരു ലക്ഷം രൂപ തരാം എസ്പി ഓഫീസില്‍ കല്യാണിനെതിരെ നല്‍കിയ പരാതിയും മര്‍ദ്ദിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയും പിന്‍വലിക്കണമെന്നായിരുന്നു ആവശ്യം. മര്‍ദ്ദിച്ചവര്‍ക്കെതിരായി പരാതി നിലനിര്‍ത്തിയാണ് വിഷയത്തില്‍ ഒത്തുതീര്‍പ്പിലെത്തിയത്.

താന്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായതു കൊണ്ടും കൂടെ നി്ല്‍ക്കാന്‍ സുഹ്യത്തുക്കളുള്ളതുകൊണ്ടും മാത്രമാണ് നീതി ലഭിച്ചത്. നാളെ കുട്ടികളും കുടുംബവുമായി വലിയ സ്ഥാപനങ്ങളിലെത്തുന്നവരുടെ സ്ഥിതി ഇതായിരിക്കില്ല. ഇത്തരത്തിലുള്ള ജനകീയ വിഷയങ്ങളില്‍ ഇടപെടേണ്ട മാധ്യമങ്ങള്‍ പോലും മനപൂര്‍വ്വം വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയാണ് ഇത്തരത്തിലൊരു അനുഭവം ഇനിയാര്‍ക്കും ഉണ്ടാകാന്‍ പാടില്ല.

Top