കല്ല്യാണി പ്രിയദര്‍ശന്‍ അരങ്ങേറ്റം കുറിക്കുന്ന തെലുങ്ക് ചിത്രം ‘ഹലോ’ റിലീസിനൊരുങ്ങുകയാണ്. നാഗാര്‍ജുന നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകന്‍ മകന്‍ അഖില്‍ അക്കിനേനിയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ കല്ല്യാണി പ്രിയദര്‍ശന്റെ സംസാരം കേട്ട് പ്രിയദര്‍ശന്റെ കണ്ണുനിറഞ്ഞു. തന്റെ സിനിമയിലേക്കുള്ള വരവ് അച്ഛനും അമ്മയും നല്‍കിയ പിന്തുണ കൊണ്ടാണെന്ന് കല്ല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു. നല്ലൊരു തുടക്കം നല്‍കിയ സംവിധായകന്‍ വിക്രം കമാറിനും നാഗാര്‍ജുനയ്ക്കും കൂടെ അഭിനയിച്ച അഖിലിനും കല്ല്യാണി നന്ദി പറഞ്ഞു. ഓഡിയോ ലോഞ്ചിന്റെ പ്രധാന അതിഥി പ്രിയദര്‍ശന്‍ ആയിരുന്നു. വികാരഭരിതനായാണ് പ്രിയദര്‍ശന്‍ സംസാരിച്ചത്. 40 വര്‍ഷത്തിനിടയില്‍ 92 സിനിമകള്‍ ചെയ്തു. എങ്കിലും ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചത്.
അഖിലിന്റെ അപ്പൂപ്പന്‍ അക്കിനേനി നാഗേശ്വര റാവു, അച്ഛന്‍ നാഗാര്‍ജുന, അമ്മ അമല എന്നിവരോടൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അഖില്‍ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു. ഇതിനപ്പുറം എനിക്ക് എന്ത് വേണം? എന്റെ സഹസംവിധായകരില്‍ ഒരാളായ വിക്രമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ന് എന്നേക്കാള്‍ മികച്ച സംവിധായകനാണ് അവന്‍. മകളെ സിനിമയില്‍ പരിചയപ്പെടുത്തി. ഇതിലും വലിയ ഗുരുദക്ഷിണ നീ എനിക്ക് തരാനില്ല. നന്ദി വിക്രം. ഇടറിയ സ്വരത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. വിക്രം സദസില്‍ നിന്ന് എണീറ്റ് വികാരഭരിതനായി പ്രിയദര്‍ശനെ നോക്കി നന്ദി അറിയിച്ചു.
https://youtu.be/IToONU1cS7I