ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്; കല്ല്യാണി പ്രിയദര്‍ശന്‍

ചെറുപ്പക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന്റെ അഭിമുഖത്തിലാണ് കല്ല്യാണി തന്റെ വിചിത്രമായ പേടി തുറന്നു പറഞ്ഞത്. ‘ചിത്രം’ റിലീസാകുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും. ഇതു കണ്ട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിക്കു പേടിയാണ്. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു മനസ്സിലാക്കി. കല്ല്യാണി പറഞ്ഞു. ഹലോയെന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ നായികയായി അരങ്ങേറിയത്. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അകിനേനിയാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശര്‍വാനന്ദിനൊപ്പം തെലുങ്ക് ചിത്രമാണ് അടുത്ത പ്രോജക്ട്.

ഒരുമിച്ച് ചുവടുവെച്ച് പ്രണവും കല്യാണിയും, ചിത്രങ്ങള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: പ്രണവും കല്യാണിയും ഒന്നിക്കുന്നു ആല്‍ബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്; ആളുകളുടെ മുന്നില്‍ അപ്പുവിനെ കസിനെന്നാണ് പരിചപ്പെടുത്തുന്നത്; കല്ല്യാണി പത്ത് മിനിറ്റോളം അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു; ‘ഡ്രമാറ്റിക് ആക്കല്ലേ അമ്മാ’യെന്ന് ഞാന്‍ പറഞ്ഞു; ചില സമയങ്ങളില്‍ അച്ഛന്റെ കരച്ചില്‍ ഭയങ്കര കോമഡിയാണ്; കല്ല്യാണി പ്രിയദര്‍ശന്‍ സിനിമയിറങ്ങിയ സമയം പ്രണവ് ഹിമാലയത്തിലേക്ക് പോയത് എന്തിന്; കാരണം വെളിപ്പെടുത്തി കല്ല്യാണി; വിചിത്രമെന്ന് ആരാധകര്‍
Latest
Widgets Magazine