പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം.കമലിനെതിരെ ലൈഗിക ആരോപണം ഉന്നയിച്ച് യുവനടി രംഗത്തെത്തി.കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് സംവിധായകൻ കമൽ ചാനലിൽ നടത്തിയ പരാമർശത്തിനെതിരെ പൊലീസിൽ പരാതി. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയാണ് സുനൽ മാത്യു ആണ് ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്.

കമലിനെതിരെ ലൈഗിക ആരോപണം ഉന്നയിച്ച് യുവനടി രംഗത്തെത്തിയിരുന്നു. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായികവേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.ഇതു സംബന്ധിച്ച് യുവനടി കമലിനെതിരെ വക്കീൽ നോട്ടിസ് അയയ്ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ ‘അത് നമ്മുടെ സിനിമയിൽ പണ്ട് നടന്ന സംഭവമാണെന്നും അത് ഞാൻ സെറ്റിൽ ചെയ്തെന്നും’ കമൽ പരാമർശിച്ചു. ഇതിനെതിരെയാണ് പരാതി.ശിക്ഷ ലഭിക്കേണ്ട കുറ്റം ചെയ്തയാൾ പരസ്യമായി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്നും, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും പരാതിയിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ കമലിനെതിരെ യുഡിഎഫും ബിജെപിയും രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ കരാർ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് യുഡിഎഫും ബിജെപിയും രംഗത്തെത്തിയത്. ഷെയിം ഓൺ യൂ കമൽ ഹാഷ്ടാഗിൽ ക്യാംപെയിനും യുഡിഎഫ് സൈബറിടങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.

കമലിനെതിരെ കോൺഗ്രസ് നേതാക്കളായ കെ. എസ് ശബരീനാഥനും പി.സി വിഷ്ണുനാഥും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം. കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തി ഒരു കൂട്ടം ഇടതുപക്ഷ അനുഭാവികൾക്ക് ചലച്ചിത്ര അക്കാദമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണെന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം.

കമലിന്റെ മാതൃകയിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെല്ലാം ‘ഇടതുപക്ഷ’ സ്വഭാവമുള്ളവരെ ഉൾക്കൊള്ളിക്കാൻ തീരുമാനിച്ചാൽ പിഎസ്‌സിയുടെ ജോലി എളുപ്പമാകുമെന്നായിരുന്നു പി.സി വിഷ്ണുനാഥ് പ്രതികരിച്ചത്. ഇതിനിടെ കമലിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി. കമലിന്റെ നടപടി ഭരണഘടന വിരുദ്ധമാണെന്നും സാംസ്‌കാരിക നായകന്റെ മുഖം മൂടിയണിഞ്ഞ് ഇടതുപക്ഷ ക്ഷേമ പ്രവർത്തനമാണ് അക്കാദമിയിൽ കമൽ നടത്തുന്നതെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ പറഞ്ഞു.

Top