മുതിര്‍ന്ന താരങ്ങള്‍ മന്ത്രിക്ക് പരാതി നല്‍കി: ഖേദം പ്രകടിപ്പിച്ച് കമല്‍ രംഗത്ത്

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ (എഎംഎംഎ) യിലെ അംഗങ്ങള്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ ഖേദം പ്രകടിപ്പിച്ചു.

അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലായിരുന്നില്ല തന്റെ പ്രസ്താവയെന്നും പരാമര്‍ശങ്ങള്‍ മുതിര്‍ന്ന നടീനടന്‍മാര്‍ക്ക് വിഷമമുണ്ടാക്കിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും കമല്‍ പറഞ്ഞു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ പ്രതികരണത്തിനില്ലെന്നും സംഘടനയില്‍നിന്നു രാജിവെച്ച നടിമാര്‍ക്കൊപ്പമാണു താനെന്നും കമല്‍ ആവര്‍ത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നും അമ്മയുടെ ഔദാര്യത്തിനായി താരങ്ങള്‍ കൈനീട്ടിനില്‍ക്കുന്നുവെന്നുമായിരുന്നു കമലിന്റെ പരാമര്‍ശം. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണെന്ന് കമല്‍ പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ മുതിര്‍ന്ന അഭിനേതാക്കള്‍ കൂട്ടമായി കമലിനെതിരേ രംഗത്തെത്തി. മധു, ജനാര്‍ദനന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സാംസ്‌കാരിക മന്ത്രി എ.കെ. ബാലന് പരാതി നല്‍കി. ഇതിനുപിന്നാലെയാണ് കമല്‍ ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തിയത്.

Top