ന്യുഡൽഹി:ചില അബദ്ധങ്ങളിൽ ചിലരൊക്കെ ജനാധിപത്യ സംവിധാനത്തിൽ കടന്നുകയറും .അങ്ങനെ പറ്റിയ തെറ്റുന്നു.അങ്ങനെ പറ്റിയ അബദ്ധമാണ് തൃശൂരുകാർ ഇപ്പോൾ അനുഭവിക്കുന്നത്.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ അനുകൂലിച്ചത് വിമര്‍ശിച്ച തൃശൂര്‍ എംപി ടിഎന്‍ പ്രതാപനെതിരെ രൂക്ഷ പ്രതികരണവുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രംഗത്ത് എത്തി . രാമക്ഷേത്ര വിഷയത്തില്‍ തനിക്ക് നിലപാട് ഉണ്ട്. അത് മറ്റാരും പറയുന്നത് കേട്ടല്ല. പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് അതെന്നും കമല്‍നാഥ് പറഞ്ഞു.
ഞാന്‍ തികഞ്ഞൊരു ഹിന്ദുമത വിശ്വാസിയാണ്. എല്ലാം മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ധര്‍മാണ് ഞാന്‍ സ്വീകരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രമാണ് ഉയരേണ്ടത്. അയോധ്യ വിഷയത്തില്‍ പാര്‍ട്ടിയുടെ ദീര്‍ഘനാളായുള്ള നിലപാടില്‍നിന്ന് താന്‍ വ്യതിചലിച്ചിട്ടില്ല. രാമക്ഷേത്ര വിഷയത്തില്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും നിലപാടില്‍ തന്നെയാണ് ഇപ്പോഴും തനിക്കുള്ളതെന്നും കമല്‍നാഥ് വ്യക്തമാക്കി.
നേരത്തെ കമല്‍ നാഥ് രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് രംഗത്തെത്തിയതിനെതിരെ ടി.എന്‍ പ്രതാപന്‍ സോണിയയ്ക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയുമായാണ് അദേഹം ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. രാമക്ഷേത്ര നിര്‍മ്മാണത്തിനായി 11 വെള്ളിക്കട്ടകളും കമല്‍നാഥ് രാമജന്മഭൂമി ട്രസ്റ്റിന് കൈമാറിയിരുന്നു. എന്നാൽ അതിലും രസം സ്ത്രീവിഷയത്തിൽ ആരോപണമുള്ള ബാത്ത് റൂം പ്രവാസി കോൺഗ്രസ് സംഘടനകളിൽ ലൈവ് വന്നതോടെ പ്രതാപന്റെ ശനിദശ തുടങ്ങി എന്നാണു കോൺഗ്രസുകാർ ആരോപിക്കുന്നത് .