കോൺഗ്രസിന് കനത്ത പ്രഹരം ! മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്താന്‍ സുപ്രീംകോടതി ഉത്തരവ്.

ന്യൂഡൽഹി : മദ്ധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീംകോടതി. കമൽനാഥ് സർക്കാർ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു. ബി.ജെ.പി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.വോട്ടിംഗ് സമാധാനപരമായി നടത്തണം. വോട്ടെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. വിമത എം.എൽ.എമാർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാമെന്നും കോടതി അറിയിച്ചു.മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ശിവരാജ്‌സിംഗ ചൗഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.

അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത കമല്‍നാഥ് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. നാളെ സര്‍ക്കാരിന് വിശ്വാസം തെളിയിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ നടത്തണമെന്നായിരുന്നു ഗവര്‍ണര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം അവഗണിച്ച് നിയമസഭാ സമ്മേളനം ഈ മാസം 26 വരെ നീട്ടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 17 ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനവും നല്‍കിയിരുന്നു. ഇതിനിടെയാണ് മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ശിവരാജ് സിംഗ് ചൗഹാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Top