ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു!! 14 എംഎല്‍എമാരും ഒപ്പം രാജിവെച്ചു !സോണിയ കോൺഗ്രസിന് കനത്ത പ്രഹരം !!മധ്യപ്രദേശ് തകർത്തത് വേണുഗോപാൽ

ഭോപ്പാല്‍:സോണിയ ഗാന്ധിയുടെ കോൺഗ്രസ് ഇന്ത്യയിൽ ഇല്ലാതാകുന്നു .മധ്യപ്രദേശ് സർക്കാരും നിലംപൊത്തുന്നു .കോൺഗ്രസിൽ നിന്ന് പ്രാഥമികാംഗത്വം രാജി വെച്ച് ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസ് ഇടക്കാല പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിലാണ് ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 18 വർഷമായി കോൺഗ്രസ് പാർട്ടിയിലെ അംഗമായിരുന്നെന്നും ഇപ്പോൾ അതിൽ നിന്ന് മാറി നടക്കാൻ സമയമായെന്നും സിന്ധ്യ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുന്‍ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് സിന്ധ്യ രാജിവെച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി.

രാജിക്കത്ത് സിന്ധ്യ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് സിന്ധ്യ രാജികത്തില്‍ വ്യക്തമാക്കി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇന്നലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ജ്യോതിരാധിത്യ സിന്ധ്യ തന്‍റെ പക്ഷത്തുള്ള 18 എംഎല്‍എ ബെംഗളൂരുവിലേക്ക് മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എംഎല്‍എമാരെ തിരികെയെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം സിന്ധ്യയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നേതാക്കള്‍ക്ക് മുഖം കൊടുക്കാന്‍ പോലും സിന്ധ്യ തയ്യാറായില്ല. ഇതിനിടെ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മുഖ്യമന്ത്രി കമല്‍നാഥ് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ച് ചേര്‍ത്തു. കമല്‍നാഥിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ ഇന്നലെ അര്‍ധരാത്രിയോടെ തന്നെ രാജി സമര്‍പ്പിച്ചിരുന്നു. സിന്ധ്യയ്ക്കൊപ്പം പോയ എംഎല്‍എമാരെ തിരിച്ചെത്തിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനായിരുന്നു കമല്‍മനാഥിന്‍റെ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് തിങ്കളാഴ്ച രാത്രി സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുകയായിരുന്നു. പിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് കമല്‍നാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിന്‍ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടെങ്കിലും സിന്ധ്യ വഴങ്ങിയിരുന്നില്ല.


തനിക്കൊപ്പമുള്ള 18 എംഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ പാര്‍ട്ടി വിട്ടത്‌. ഇതിനിടെ മുഖ്യമന്ത്രി കമല്‍നാഥ് അടിയന്തര യോഗം വിളിച്ചു. സിന്ധ്യ പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥ് അടിയന്തര യോഗം വിളിച്ചത്.രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. 2012 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ ഊർജമന്ത്രി ആയിരുന്നു.

Top