കമല്‍നാഥ് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ !..കോൺഗ്രസിന്റെ വംശനാശത്തിന് കാരണക്കാരിയായ സോണിയ പടിയിറങ്ങും. സിക്കവിരുദ്ധ കലാപത്തിലെ ആരോപിതൻ കോൺഗ്രസ് പ്രസിഡണ്ടാകുമ്പോൾ പഞ്ചാബും നഷ്ടമാകും ?

ന്യൂഡല്‍ഹി: സീനിയര്‍ നേതാവ് കമല്‍നാഥ് അദ്ധ്യക്ഷനാകും.കോൺഗ്രസിന്റെ വംശനാശത്തിന് കാരണക്കാരിയായ പ്രസിഡന്റ് എന്ന പേരോടുകൂടി സമ്പൂർണ്ണ പരാജയത്തിൽ എത്തിച്ച സോണിയാഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങും. എങ്കിലും നെഹ്‌റു കുടുംബാധിപത്യം വിട്ടുകൊടുക്കില്ല. കമല്‍നാഥിനെ ഇടക്കാല പ്രസിഡന്റാക്കി അധികാരം കയ്യിൽ തന്നെ വെക്കാനുള്ള നീക്കം അണിയറയിൽ ശക്തമായി.വ്യാഴാഴ്ച കമല്‍നാഥ് സോണിയഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും സന്ദര്‍ശിച്ചതായും ഇക്കാര്യം ചര്‍ച്ച ചെയ്തതായുമാണ് വിവരം.പാർട്ടിയിലെ നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് സോണിയയും കമല്‍നാഥും കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തിയത്. അധ്യക്ഷനെ തെരഞ്ഞെടുക്കാനായി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു തൊട്ടുപിറകെയായി കോൺഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നാണ് വിവരം.

1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിച്ചതിന് പിന്നാലെയാണ് സിക്ക് വിരുദ്ധ കലാപം ഉണ്ടായത് .ആ കലാപത്തിലെ സൂത്രധാരൻ എന്ന ആരോപണം ഉള്ള കമൽനാഥ് കോൺഗ്രസ് പ്രസിഡന്റ് ആകുമ്പോൾ ഇപ്പോൾ ഭരണത്തിൽ ഉള്ള പഞ്ചാബും നഷ്ടമാകും എന്നും ഭയക്കുന്നവർ ഉണ്ട്
ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പടര്‍ന്നു പിടിച്ച സിക്ക് വിരുദ്ധ കലാപത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.ആ കേസിൽ പ്രതിസ്ഥാനത്ത് ആരോപിതനാണ് കമൽ നാഥ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ 2019 ജൂലൈയില്‍ രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതോടെയാണ് സോണിയാഗാന്ധി താല്‍ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അതേസമയം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പാര്‍ക്കിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനായി പാര്‍ട്ടിയില്‍ ആവശ്യം ശക്തമായത്.

തുടര്‍ച്ചയായി ബിജെപിയില്‍ നിന്നും തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സ്ഥിരം സംവിധാനം വേണമെന്ന് സീനിയര്‍ നേതാക്കളായ 23 പേര്‍ ചേര്‍ന്ന് കത്തയച്ചിരുന്നു. പാർട്ടി നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതാവസ്ഥ കോൺഗ്രസിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുകയും പ്രവർത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നുണ്ടെന്ന പരാതിയുമായി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഗുലാം നബി ആസാദ്, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി തുടങ്ങിയ നേതാക്കള്‍ നേതൃമാറ്റ കാര്യം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തന്‍ എന്ന നിലയില്‍ കമല്‍നാഥിനെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിച്ചേക്കുമെന്നാണ് കരുതുന്നത്.

പാര്‍ട്ടിക്കുള്ളിലും സര്‍വ്വസമ്മതി ഉണ്ടെന്നത് അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2002 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടയാളാണ് കമല്‍നാഥ്. മൻമോഹൻ സിങ് മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായിരുന്നു. പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാൾ കൂടിയായിരുന്നു. 16-ാം ലോക്സഭയില്‍ പ്രോടേം സ്പീക്കറായിരുന്നു. 2017 മുതല്‍ 2019 വരെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഇരുന്നപ്പോഴും രാഹുലിനും ഇഷ്ടപ്പെട്ടയാളായിരുന്നു കമല്‍നാഥ്.

മദ്ധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നിന്നും ഒമ്പതു തവണ തെരഞ്ഞെടുക്കപ്പെട്ട കമല്‍നാഥ് കൂടുതല്‍ സമയവും തലസ്ഥാനത്താണ് ചെലവഴിച്ചത്.2018ൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായ കമൽനാഥ് ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അതിന്‍റെ അംഗീകാരമെന്നോണം പാര്‍ട്ടി അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനവും നല്‍കി.

2018 ഡിസംബറിൽ മുഖ്യമന്ത്രിയായി അധികാരമേ അധികാരമേറ്റ അദ്ദേഹത്തിന് അധികകാലം സ്ഥാനത്ത് തുടരാനായില്ല. സത്യപ്രതിജ്ഞ ചെയ്ത് 15 മാസം പിന്നിട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ നിർബന്ധിതനായി.. ജ്യോതിരാദിത്യ സിന്ധ്യേയെ പോലെയുള്ള നേതാക്കള്‍ ഉള്‍പ്പാര്‍ട്ടി വിപ്ലവം നടത്തി 22 എംഎല്‍എ മാരുമായി ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 20 ന് സ്ഥാനം രാജി വെച്ചിരുന്നു.

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു . കേസിലെ രണ്ട് ദൃക്‌സാക്ഷികള്‍ കലാപത്തില്‍ കമല്‍നാഥിന്റെ പങ്കിനെക്കുറിച്ച്‌ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസില്‍ പുനരന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടത്. എന്നാൽ കമൽനാഥ് ഇതു നിഷേധിക്കുകയും അന്വേഷണ ഏജൻസി അദ്ദേഹത്തിനു സംശയത്തിന്റെ ആനുകൂല്യം നൽകുകയും ചെയ്തിരുന്നു.

അതെ സമയം സിഖ് വിരുദ്ധ കലാപത്തില്‍ കമല്‍നാഥിന്റെ പങ്ക് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡല്‍ഹി സിക്ക് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അധ്യക്ഷന്‍ മഞ്ജിംദര്‍ സിംഗ് സിര്‍സ മുൻപ് പറഞ്ഞിരുന്നു. കമല്‍ നാഥ് പ്രതിയാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ അവരുടെ പക്കല്‍ ഉണ്ടെന്നും സിര്‍സ വ്യക്തമാക്കിയിരുന്നു .കേസുമായി ബന്ധപ്പെട്ട് കമല്‍ നാഥിനെതിരെ രണ്ട് സാക്ഷികള്‍ മൊഴി നല്‍കാന്‍ മുന്നോട്ട് വന്നിരുന്നു .പഞ്ചാബ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കമൽനാഥ് കോൺഗ്രസ് പ്രസിഡന്റ് ആയാൽ ഭരണത്തിൽ ഉള്ള പഞ്ചാബും നഷ്ടമാകും എന്നാണു കോൺഗ്രസിലെ ചിലർ ആരോപിക്കുന്നതും .

Top