രാജ്യസഭ എംപി സ്ഥാനത്തിനു വേണ്ടി നരാധമനായ നരേന്ദ്ര മോഡിയുടെ അടിമയായ സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന പ്രസംഗത്തിനിടെ പരാമര്‍ശിച്ച സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ അപകീര്‍ത്തിപരമായി പരാമര്‍ശിക്കുന്ന ബോര്‍ഡ്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രി സമീപത്തെ തണ്ടംകുളത്തെ വീടിന് മുന്നിലാണ്‌കേരള സുരേഷ് ഗോപി ഫാന്‍സിന്റെ പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
വര്‍ഗീയവാദിയെന്ന് വിശേഷിച്ച് കമലിന്റെ ചിത്രമുള്ള ബോര്‍ഡില്‍ ചെരുപ്പ് മാല ചാര്‍ത്തിയിട്ടുണ്ട. സുരേഷ്‌ഗോപി ചെയ്ത പൊതുജനസേവനമൊന്നും കമല്‍ ചെയതിട്ടില്ലെന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു കമലിന്റെ നിലപാട്.26 വര്‍ഷമായി മലയാള സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന തന്റെ മതേതര നിലപാട് കേരളത്തിലെ ജനങ്ങള്‍ക്കും സിനിമാ രംഗത്തുള്ളവര്‍ക്കും നാട്ടുകാര്‍ക്കും അറിയാം. സുരേഷ്‌ഗോപിക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാകില്ല.തനിക്ക് അഭിപ്രായം പറയാന്‍ അവകാശമുള്ളതുപോലെ മറ്റുള്ളവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യസഭ എംപി സ്ഥാനത്തിനു വേണ്ടി നരാധമനായ നരേന്ദ്ര മോഡിയുടെ അടിമയായ സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് കമല്‍ പറഞ്ഞത്. കലാകാരന്‍മാര്‍ രാഷ്ട്രീയക്കാരുടെ അടിമകളാകാന്‍ പാടില്ലെന്നും അങ്ങിനെയാവുന്നത് ലജ്ജാകരമാണെന്നും കമല്‍ പറഞ്ഞിരുന്നു.