
പ്രേമം എന്ന ഹിറ്റ് ചിത്രത്തിന്റെ വിവാദം തീരുന്നതിനുമുന്‍പ് ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടവും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. കമ്മട്ടിപ്പാടത്തിന്റെ വ്യാജന്‍ ഫേസ്ബുക്കില്‍ വൈറലാകുകയാണ്. തീയറ്ററില്‍ വന്‍ വിജയത്തോടെ ഓടിക്കൊണ്ടിരിക്കവെയാണ് കമ്മട്ടിപ്പാടത്തിന് ഈ ഗതി വന്നത്.
ചിത്രത്തിന്റെ വ്യാജപതിപ്പ് പോസ്റ്റ് ചെയ്തവനെ ഉടന്‍ പൊക്കും. നിര്‍മാതാക്കള്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലേറേ പേരാണ് ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ബാല്‍ക്കണി പിക്ചേഴ്സ് എന്റര്‍ടെയിന്റ്മെന്റ് എന്ന ഫെയ്സ്ബുക്ക് പേജാണ് കമ്മട്ടിപ്പാട്ടം, കലി എന്ന സിനിമളുടെ തിയേറ്റര്‍ പ്രിന്റ് ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക