കാമുകൻ ചതിച്ചു: കാമുകിയെ പീഡിപ്പിച്ചത് മൂന്നു പേർ ചേർന്ന്

സ്വന്തം ലേഖകൻ

കൊല്ലം: പ്രണയം നടിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കൾക്കു കാഴ്ച വച്ച കാമുകൻ അടക്കം മൂന്നു പേർ പൊലീസ് പിടിയിലായി. പനവേലി അമ്പലക്കര ഇരുകുന്നം പ്രമോദ് ഭവനിൽ പ്രദീപ് കുമാർ(23), രഞ്ജിത്ത് വിലാസത്തിൽ രഞ്ജിത്ത്(35), ഇഞ്ചവിള ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് കുമാർ(24) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
വെട്ടിക്കവല സ്വദേശിനിയായ 22 കാരിയെയാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. മൊബൈൽ ഫോൺ ബന്ധം വഴി പ്രദീപ് കുമാർ യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് കഴിഞ്ഞ അഞ്ചിന് രാത്രി 7.30 ഓടെ പ്രദീപ് വാഹനവുമായി എത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി.
പുനലൂരും പരിസരങ്ങളിലും കറങ്ങിയ ശേഷം 11.30 ഓടെ സദാനന്ദപുരം നിരപ്പിൽ ഭാഗത്തെ വിജനമായ സ്ഥലത്തെത്തിച്ചു. പ്രദീപിന്റെ സുഹൃത്തുക്കളായ ശ്രീജിത്തും രഞ്ജിത്തും ഇവിടെ എത്തുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ബലപ്രയോഗത്തിനിടെ കുതറി ഓടിയ യുവതി സമീപത്തെ വീട്ടിൽ എത്തിയാണ് അഭയം പ്രാപിച്ചത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി യുവതിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. തുടർന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ശനിയാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. മൂവരെയും കൊട്ടാരക്കര കോടതി റിമാന്റ് ചെയ്തു. കൊട്ടാരക്കര സിഐയുടെ ചുമതലയുള്ള ടി. ബിനുകുമാർ, എസ് ഐ. സി.കെ. മനോജ്, അഡീഷണൽ എസ്‌ഐ ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top