
ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട പൊതുസമൂഹത്തിലെ ചർച്ചകളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി. ആവശ്യമില്ലാത്ത അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു. ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കഴിഞ്ഞ മാർച്ച് 22നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്‌ന മരിയ ജയിംസി(20)നെ കാണാതാകുന്നത്.കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളെജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയാണ് ജസ്‌ന. രാവിലെ അമ്മായിയുടെ വീട്ടിലേക്ക് എന്ന പറഞ്ഞ് പോയ ജസ്‌നയെ അതിന് ശേഷം മറ്റാരും കണ്ടിട്ടില്ലെന്നതാണ് സത്യം.
Tags: jesna missing