കണ്ണൂരില്‍ വിമാനമിറങ്ങി; ഉദ്ഘാടനം അടുത്ത മാസം ഉണ്ടായേക്കും

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കല്‍ വിജയം കണ്ടു. ഇന്ന് രാവിലെ 9.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 747 വിമാനം 11.38-ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിജയകരമായി ഇറങ്ങി. ഇതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ വേണ്ട അവസാന കടമ്പയും കിയാല്‍ മറികടന്നു. ഡിജിസിഎയുടേയും എയര്‍ ഇന്ത്യയുടേയും ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കാന്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്തിന്റെ യാത്രക്കാര്‍ക്കായുള്ള ബ്രിഡ്ജ് ബോര്‍ഡിംഗ് അടക്കമുള്ള മറ്റു സംവിധാനങ്ങളും സംഘം പരീക്ഷിച്ചു. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യവാരമോ വിമാനത്താവളത്തില്‍ മുഴുവന്‍സമയ സര്‍വ്വീസുകര്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പരീക്ഷ പറക്കല്‍ വിജയകരമായി പൂര്‍ത്തിയായതോടെ അടുത്ത മാസം തന്നെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഈ മാസം 29-ന് ചേരുന്ന കിയാല്‍ യോഗത്തില്‍ ഉദ്ഘാടനതീയതി സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം വിമാനത്താവളത്തിലെത്തിയ ഡിജിസിഎ സംഘം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പരിശോധിച്ചിരുന്നു. വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യങ്ങളില്‍ സംഘം തൃപ്തി പ്രകടിപ്പിച്ച സംഘം. കഴിഞ്ഞ തവണത്തെ പരിശോധനയില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ നടപ്പാക്കിയതിലും തൃപ്തരാണ്.

Top