കണ്ണൂർ :കണ്ണൂർ കോൺഗ്രസിൽ നിന്നും നേതാക്കൾ കൂട്ടത്തോടെ കൊഴിഞ്ഞു പോകുന്നു .കെ സുധാകരൻ എന്ന രാഷ്ട്രീയ നേതാവിന്റെ അപ്രമാദിത്വത്തിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ കോൺഗ്രസിലെ 1000 ൽ അധികം നേതാക്കൾ കോൺഗ്രസ് വിട്ട് എൻ സി പി യിൽ ചേരുവാൻ തീരുമാനിച്ചിരിക്കുന്നത് .കെപിസിസി ഭാരവാഹികൾ ,ജില്ലാ ,ബ്ലോക്ക് മണ്ഡലം ബൂത്ത് പോഷക സംഘടനകൾ എന്നിവയിലെ ഭാരവാഹികൾ ആയിരിക്കുന്നവരും മുൻപ് ആയവരും ആയ നേതാക്കൾ ആണ് കൂട്ടത്തോടെ കോൺഗ്രസ് വിട്ടു എൻ സിപിയിൽ ചേരുന്നത് .കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയുടെ ശവക്കുഴി തോണ്ടിയതും കോൺഗ്രസിനെ കനത്ത പരാജത്തിലേക്ക് നയിച്ചതും കെ സുധാകരൻ എന്ന നേതാവിന്റെ അപ്രമാദിത്വം ആണെന്നും നേതാക്കൾ ആരോപിക്കുന്നു.
ഇനി കോൺഗ്രസിൽ പ്രതീക്ഷയില്ല .കോൺഗ്രസിൽ ജനാധിപത്യം ഇല്ല .എല്ലാം തീരുമാനിക്കുന്നത് കെ സുധാകരൻ എന്ന നേതാവാണ് .ജില്ലയിൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടകളിൽ പോലും എന്തിനേറെ സുധാകരൻ ജീവിക്കുന്ന സമീപ ബൂത്തുകൾ പോലും കോൺഗ്രസ് ദുർബലമായിരിക്കയാണ് . അണികൾക്കോ പ്രവർത്തകർക്കോ പാർട്ടിയിൽ വോയിസ് ഇല്ല .ജില്ലയിൽ നിന്നുള്ള കെ പി സിസി ജനറൽ സെക്രട്ടറിമാർക്ക് പോലും പാർട്ടിയിലെ നയപരമായ കാര്യങ്ങളിൽ ഒരു അറിവും ഇല്ല .ഒരു കാര്യങ്ങൾക്കും അടുപ്പിക്കില്ല. തനിക്ക് അനഭിമതരെ സുധാകരനും കൂട്ടരും മാറ്റി നിർത്തുകയായിരുന്നു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം കൊണ്ട് കോൺഗ്രസ് ജില്ലയിൽ ഇല്ലാതായി .
ഇങ്ങനെയുള്ള ഒരാൾ കേരളത്തിലെ കോൺഗ്രസിന്റെ പ്രസിഡന്റ് ആയാൽ സംസ്ഥാനത്ത് കോൺഗ്രസ് തന്നെ ഇല്ലാതാകും .അതിനാൽ തന്നെ കോൺഗ്രസ് സമാന ചിന്താഗതി പുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനമായ എൻ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള 1000 നേതാക്കൾ കോൺഗ്രസ് വിട്ട് എൻ സിപിയിൽ ചേരും .ലോക്ക് ഡൗൺ കഴിയുന്നതോടെ എൻ സി പി നേതാവ് പിസി ചാക്കോ ജില്ലയിൽ എത്തും .
കണ്ണൂർ മണ്ഡലത്തിൽ തന്റെ ഉറ്റ അനുയായി റിജിൽ മാക്കുറ്റിക്കായി സുധാകരൻ സീറ്റ് ആവശ്യപ്പെട്ടിരുന്നു .എന്നാൽ ഒടുവിൽ സതീശൻ പാച്ചേനിക്ക് നറുക്ക് വീഴുകയായിരുന്നു .അതിനാൽ തന്നെ ഉറച്ച മണ്ഡലമായ കണ്ണൂരിൽ കോൺഗ്രസ് വീണ്ടും പരാജയപ്പെട്ടു .അഴീക്കോടും ഇത്തവണ പരാജയപ്പെട്ടു .അതിനും കാരണം സുധാകരനെ ചെയ്തികൾ ആണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. സതീശൻ പാച്ചേനിയുടെ പരാജയത്തിന്റെ പ്രധാന കാരണം സുധാകരൻ എന്നാണു നേതാക്കൾ ആരോപിക്കുന്നത് .സ്വന്തം ജില്ലയിൽ കോൺഗ്രസിനെ ഇല്ലാതാക്കിയത് കെ സുധാകരന്റെ ചെയ്തികൾ ആണെന്നാണ് നേതാക്കളുടെ ആരോപണം ഇങ്ങനെയുള്ള ആളെ സോഷ്യൽ മീഡിയ മീഡിയയി എന്നിവയെ വെച്ച് പി ആർ വർക്ക് ചെയ്യുകയാണ് സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കുവാൻ .
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചെത്തുകാരൻ പ്രയോഗവും ശ്രീമതി ടീച്ചർക്ക് എതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശവും ജില്ലയിലെ കോൺഗ്രസിനെ തകർച്ചയിലേക്ക് നയിക്കാൻ കാരണമായി .സ്ത്രീ വോട്ടർമാർ കൂട്ടത്തോടെ കോൺഗ്രസ് വിട്ടു പോയി .
കോൺഗ്രസിൽ നിന്നും ക്രിസ്ത്യാനികളെ തിരഞ്ഞു പിടിച്ച് പല സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി ക്രിസ്ത്യാനിവധം നടത്തി.മാർട്ടിനെ മേയർ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതും ഇതിനാൽ തന്നെയാണെന്നാണ് ഇത്തരക്കാർ ആരോപിക്കുന്നത് .
എപി അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്നും പുറത്താക്കി മുസ്ലിം സമുദായത്തെ വെറുപ്പിച്ചു.കോൺഗ്രസിലെ വോട്ട് ബാങ്കായ തിയ്യ സമുദായത്തെ കോൺഗ്രസിൽ നിന്നും അകറ്റി.കണ്ണൂരിൽ പ്രമുഖമായ നൂറിലേറെ തീയ്യ തറവാടുകള്‍ കണ്ണൂര്‍ മണ്ഡലത്തിലുണ്ട്. അവരുടെ താവഴികളായി അതിലേറെ കുടുംബങ്ങളും. ഇതിന്റെ സിംഹഭാഗവും കോണ്‍ഗ്രസ്സ് അനുകൂലികളായിരുന്നു. കോണ്‍ഗ്രസ്സിനെ പോഷിപ്പിക്കുന്നതിലും ഇതര മതസ്ഥരും സമുദായങ്ങളുമായുളള ഊഷ്മള ബന്ധവും ഉള്ളവരായിരുന്നു ഈ തറവാടുകള്‍. അതിന്റെ പിന്‍ബലത്തിലാണ് കോണ്‍ഗ്രസ്സ് കണ്ണൂരില്‍ കരുത്താര്‍ജിച്ചത്. ജില്ലയില്‍ മറ്റ് ഭാഗങ്ങളില്‍ അക്രമങ്ങള്‍ അരങ്ങേറുമ്പോഴും കണ്ണൂര്‍ മണ്ഡലം വേറിട്ടു നിന്നു. കോണ്‍ഗ്രസ്സ് രക്തമുള്ള ആര് മത്സരിച്ചാലും ഇവിടെ ജയിക്കുമായിരുന്നു.അവരെ വെറുപ്പിച്ചകറ്റിയത് സുധാകരന്റെ ചെയ്തികൾ ആയിരുന്നു എന്നാണു നേതാക്കൾ ആരോപിക്കുന്നത് .