ആഹ്ലാദം അതിര് വിട്ടാല്‍ കണ്ണൂരില്‍ നിരോധനാജ്ഞ!! ഇടതും വലതും വിജയ പ്രതീക്ഷയില്‍

സജീവന്‍ വടക്കുമ്പാട്

കണ്ണൂര്‍: വോട്ടെണ്ണല്‍ ദിനമായ 23ന് കണ്ണൂരില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നു.ആഹ്ലാദ പ്രകടനം അതിര് വിട്ടാല്‍ നിരോധനാജ്ഞക്കും പോലീസ് ഒരുങ്ങുകയാണ്. കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ ഇടത്-വലത് മുന്നണികള്‍ ശുഭ പ്രതീക്ഷയില്‍ തന്നെയാണ്. കോണ്‍ഗ്രസിലെ കരുത്തനായ കെ.സുധാകരന്‍ കണ്ണൂരിലെ ഹീറോയായി ത്രിവര്‍ണ്ണ പതാക വാനിലുയര്‍ത്തുമെന്ന പ്രതീക്ഷ യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ശക്തമാണ്. എന്നാല്‍ സിറ്റിംഗ് എം.പി പി.കെ ശ്രീമതിക്കൊപ്പം തന്നെ വിജയം പോരുമെന്ന് ഇടതുപക്ഷവും അമിത പ്രതീക്ഷ പുലര്‍ത്തുകയാണ്. എകസ്റ്റിറ്റ് പോളുകളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ടിംഗ് ശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂ. അതിനാല്‍ തന്നെ അന്തിമ വിജയം ആര്‍ക്കൊപ്പവും പോകാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫല പ്രഖ്യാപന ദിനത്തിലെ ആഹ്ലാദ പ്രകടനങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് പോലീസ് ഇന്റലിജന്‍സ് വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി കഴിഞ്ഞു. വടകര ലോകസഭാ മണ്ഡലത്തിലും അക്രമത്തിന് സാധ്യതയെന്ന് നേരത്തെ പോലീസ് റിപ്പോര്‍ട്ട നല്‍കിയിരുന്നു. അന്യ ജില്ലകളില്‍ നിന്നുള്ള ക്രമിനല്‍ സംഘങ്ങള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിയേക്കുമെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട.് സംഘര്‍ഷ മേഖലകളില്‍ പോലീസ് വാഹന പരിശോധനയും പട്രോളിംഗും ശക്തിപ്പെട്ുത്തി. ആഹ്ലാദം അതിര് വിട്ടാല്‍ മെയ് 24, 25 ദിവസങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് പോലീസ് തീരുമാനം.

കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് ചാല ചിന്‍ടെകില്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ കാലത്ത് ഏഴിനും പോളിംഗ് ഏജന്റുമാര്‍ കാലത്ത് 7.30 മണിക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം. പ്ലാസ്റ്റിക് കുപ്പികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കടത്താന്‍ പാടില്ല. വി പാറ്റ് രശീതുകള്‍ എണ്ണുന്നത് ഇലകട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലിന് ശേഷമായതിനാല്‍ ആദ്യ ഫലസൂചന പതിവ ്പോലെ തന്നെ കാലത്ത് 8.30 മണിയോടെയറിയാം. വിവി പാറ്റു രശീതുകള്‍ എണ്ണിയ ശേഷമായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്ത് വിടുക. എല്‍.ഡി.എഫും യു.ഡി.എഫും ശുഭ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന മണ്ഡലത്തിലെ വിജയം അണികള്‍ അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷിക്കാനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. വാതു വെപ്പുകളും ഇവിടെ സജീവമായി കഴിഞ്ഞു. സി.പി.എം ചികഞ്ഞ് പരിശോധിക്കുന്നത് പോലെ ബൂത്ത് അടിസ്ഥനത്തില്‍ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ച കൃത്യമായ കണക്കിന്റെ ബലത്തിലാണ് കെ.സുധാകരന്‍ ഉറപ്പായും വിജയിക്കുമൈന്ന് യു.ഡി.എഫ് നേതൃത്വം വിലയിരുത്തുന്നത.് രാഹുല്‍ ഇഫക്ടും യു.ഡി.എഫിന് ഇവിടെ ഏറെ ഗുണം ചെയ്തിരുന്നു. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും സുധാകരന്റെ വിജയത്തിന് പ്രധാന കാരണമായി വിലയിരുത്തുകയാണ്.

എന്നാല്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് തങ്ങള്‍ക്ക് വിജയം കൊയ്യാനാവുമെന്നാണ് എല്‍.ഡി.എഫ് വിലയിരുത്തുന്നത.് പി.കെ ശ്രീമതി പതിനായിരത്തില്‍ കുറയാത വോട്ടിന് വിജയിക്കുമെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ തമ്പടിക്കുന്നതും പോലീസ് തടയും. ഇരു വിഭാഗവും ആഹ്ലാദ പ്രകടനത്തിന് വേണ്ട വാഹനങ്ങളും പടക്കളും പായസങ്ങളും തയ്യാറാക്കാനുള്ള പിരിവുകള്‍ തന്നെ നടത്തി കഴിഞ്ഞു. അവസാന ലാപ്പില്‍ ആര് വെന്നിക്കൊടി പാറിക്കുമെന്ന് കണ്ണൂരില്‍ കണ്ടറിയേണ്ടിയിരിക്കുന്നു.

Top