കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്നു പേരില്‍ നിന്നായി ഒരു കോടി 60 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന രണ്ടരക്കിലോയോളം സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശികളായ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, ഉനൈസ് മുഹ്‌സിന്‍, കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ അസീസ് എന്നിവരാണ് പിടിയിലായത്.
സ്വര്‍ണം ഇവരുടെ ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയ ഡിആര്‍ഐ സംഘം ഇവരുടെ ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക