കണ്ണൂരിലെ ശുഹൈബിന്റെ കൊലപാതകം , രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആർ

കണ്ണൂർ : സി.പി.എം കണ്ണൂർ സെക്രട്ടറി പി ജയരാജന്റെ പ്രസ്ഥാവന കൊള്ളാമെന്നു തെളിയുന്നു . യൂത്ത് കോൺഗ്രസ് നേതാവ് കണ്ണൂർ എടയന്നൂർ സ്വദേശി ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്ഐആർ .കേസന്വേഷണത്തിന്റെ ഭാഗമായി മൂപ്പത് പേരെ മട്ടന്നൂർ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡന്റ്സതീശൻ പാച്ചേനി നടത്തുന്ന ഇരുപത്തിനാല് മണിക്കൂർ ഉപവാസ സമരം തുടരുകയാണ്.

സഹിഷ്ണുത ദൗര്‍ബല്യമായി സി.പി.എം കാണരുതെന്നും ആയുധമെടുക്കാൻനിര്‍ബന്ധിക്കരുതെന്നും കെ.സുധാകരന്‍ പറഞ്ഞു. എടയന്നൂർ മേഖലയിലെ രാഷ്ട്രീയ തർക്കങ്ങളും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സിപിഎം പ്രവർത്തകരെയും സിഐടിയു അംഗങ്ങളെയും കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് കഴിഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ സതീശൻ പാച്ചേനി നടത്തുന്ന സമരം തുടരുകയാണ്. അയുധമെടുക്കുന്നവരോട് ആയുധമെടുക്കാതെ കോൺഗ്രസ് പോരാടുമെന്ന് കെ.സുധാകരൻ പറഞ്ഞു. സഹിഷ്ണുത ദൗർബല്യമായി സിപിഎം കാണരുത്. ആയുധമെടുക്കാൻ സിപിഎം നിർബന്ധിക്കരുതെന്നും സുധാകരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂർ സംഭവത്തില്‍ പങ്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്നലെ രാവിലെ തിരുവനന്തപുരത്ത് പറഞ്ഞത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവം അപലപനീയമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. കൊലപാതകത്തിൽ പാർട്ടിക്കു പങ്കില്ലെന്നും ജയരാജൻ വ്യക്തമാക്കി. പാർട്ടിയുമായി ബന്ധമുള്ളവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ചുവപ്പ് ഭീകരതയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം ആര്‍എസ്എസിന്‍റേതാണെന്നും ജയരാജന്‍ തിരുവനന്തപുരത്തു പറഞ്ഞു.

ഇന്നലെ രാത്രി മട്ടന്നൂരിൽ നടന്ന കൊലപാതകത്തെ സിപിഎം ശക്തമായി അപലപിക്കുകയാണ്. ഈ കൊലപാതകത്തിൽ സിപിഎമ്മിനു പങ്കില്ലെന്ന് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. പാർട്ടി ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കും. പാർട്ടി പ്രവർത്തകരിൽ ആർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.മട്ടന്നൂരിൽ സിപിഎം പ്രവർത്തകർ നടത്തിയ റാലിയിൽ ഷുഹൈബിനെതിരെ മുദ്രാവാക്യം വിളിച്ചതും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതാണെന്നും ജയരാജൻ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ജില്ലയിൽ കോൺഗ്രസുമായി പാർട്ടിക്ക് യാതൊരു പ്രശ്നവുമില്ല. കൊലപാതകം നടന്ന സ്ഥലത്ത് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. എങ്കിലും കൊലപാതകത്തെ പാർട്ടി അംഗീകരിക്കുന്നില്ല എന്നാണ് പറയാനുള്ളതെന്നും ജയരാജൻ വ്യക്തമാക്കി.

Top