വാക്കുകള്‍കൊണ്ട് തീ തുപ്പുന്ന ബിജെപി നേതാവ്,ഡല്‍ഹിയുടെ ബാല്‍താക്കറെ എന്ന് അറിയപ്പെടുന്ന കപില്‍ മിശ്ര

ജാഫറാബാദിലെയും ചാന്ദ്ബാഗിലെയും റോഡുകളില്‍ നിന്ന് സമരക്കാരെ നീക്കാന്‍, ഡല്‍ഹി പൊലീസിന് ഞങ്ങള്‍ മൂന്നു ദിവസത്തെ സാവകാശം തരുന്നു. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ ഇടപെടും. പിന്നെ ഞങ്ങള്‍ നിങ്ങള്‍ പറഞ്ഞാലും കേട്ടെന്നു വരില്ല.’- ഇത് കപില്‍ മിശ്രയുടെ ആഹ്വാനമാണ്. ഡല്‍ഹിയുടെ അഭിനവ ബാല്‍താക്കറെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാക്കുകള്‍കൊണ്ട് തീ തുപ്പുന്ന ബിജെപി നേതാവ്. ഇദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ് ഇന്ന് ന്യുഡല്‍ഹി പുകയുന്നത്. സിഎഎ സമരത്തിന്റെ പേരില്‍ ഏഴുപേര്‍ കൊല്ലപ്പെടാനുണ്ടായ അക്രമങ്ങളുടെ സൂത്രധാരനെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന കപില്‍ മിശ്രയുടെ ഭൂതകാലം പക്ഷേ മതേതര പാര്‍ട്ടിയായ ആം ആംദ്മിയില്‍ ആയിരുന്നുവെന്നയാണ് ഏറെ കൗതുകകരം.

ഞായറാഴ്ച ദിവസം മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ കപില്‍ മിശ്ര ഉത്തരപൂര്‍വ ഡല്‍ഹിയിലെ ജാഫറാബാദില്‍ വെച്ച് പൗരത്വ പ്രതിഷേധ സമരങ്ങള്‍ക്കെതിരായി ഒരു റാലി നടത്തി. അതിലേക്ക് സംഘടിച്ചെത്താന്‍ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നവരോട് ആഹ്വാനം ചെയ്തു. റാലിയില്‍ ഏറെ പ്രകോപനകരമായ പ്രസംഗം നടത്തി എന്ന് മാത്രല്ല അനേകായിരങ്ങള്‍ ഫോളോ ചെയ്യുന്ന തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ‘ജാഫറാബാദില്‍ മറ്റൊരു ഷാഹീന്‍ ബാഗ് ഉണ്ടാകാന്‍ അനുവദിച്ചുകൂടാ’ എന്നൊരു ട്വീറ്റും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top