കേരളത്തിൽ ദുഃഖവെള്ളി !മരിച്ചത് പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 19 പേർ. കേരളത്തെ കണ്ണീരിലാഴ്‍ത്തി കരിപ്പൂരിൽ വിമാനാപകടം.

കോഴിക്കോട് :കേരളത്തിന് വീണ്ടും ദുഃഖവെള്ളി .ഉരുള്പൊട്ടലിൽ ഇടുക്കി രാജാക്കാട് ഉണ്ടായ ദുരിതത്തിന് പുറകെ കരിപ്പൂരിൽ വിമാന അപകടവും ! പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 19 പേരാണ് മരിച്ചത്. പരിക്കേറ്റ് 16 പേരുടെ നിലഗുരുതരമാണെന്ന വിവരങ്ങളാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്നത്. പരിക്കേറ്റ 123 പേരെയാണ് വിവിധ ആശുപത്രികളിൽ എത്തിച്ചിരിക്കുന്നത്. രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്കു പതിച്ചാണ് ദാരുണ അപകടം. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 19 പേരുടെ മരണം സ്ഥിരീകരിച്ചു.

മോശം കാലാവസ്ഥയും മഴവെള്ളം കൊണ്ടുള്ള റണ്‍വെയിലെ ഉയര്‍ന്ന ജലസാന്നിധ്യവും അപകടത്തിന് കാരണമായേക്കാമെന്ന പൈലറ്റായ ഫൈസല്‍ വാഹിദ്. പൈലറ്റ് ദീപക് വായുസേനയിലെ പൈലറ്റ് ആയിരുന്നുവെന്നും സമര്‍ദ്ധനായ പൈലറ്റ് ആയിരുന്നു അദ്ദേഹമെന്നും ഫൈസല്‍ വാഹിദ് പറയുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45–ഓടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിയിൽനിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്.

രണ്ടായി പിളർന്ന വിമാനത്തിൽനിന്നു പരുക്കുകളുമായി 88 പേരെ കോഴിക്കോട്ടെയും 74 പേരെ മലപ്പുറത്തെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 10 കുട്ടികളടക്കം 184 യാത്രക്കാരും 6 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇടിച്ചിറങ്ങിയതിന്റെ ആഘാതത്തിലാണ് പലർക്കും പരുക്കേറ്റത്. പൈലറ്റ് ഡി.വി. സാഠെ വ്യോമസേനയിൽനിന്നു വിങ് കമാൻഡറായി വിരമിച്ചയാളാണ്. അഖിലേഷ് കുമാറായിരുന്നു കോ–പൈലറ്റ്.മരിച്ചവരുടെ മൃതദേഹങ്ങൾ വിവിധ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്.

വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. നമ്പർ: 0483 2719493.35 അടി താഴ്ചയിലേക്കു പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിനുള്ളിൽ കുടുങ്ങിയവരെ ഉൾപ്പെടെ എല്ലാവരെയും രാത്രി 11 മണിയോടെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എയർപോർട്ട് കൺട്രോൾ റൂം നമ്പറുകൾ: 0483 2719493, 2719321, 2719318, 2713020, 8330052468.

പൈലറ്റുമാരും വിമാന ജീവനക്കാരും സഹിതം 190 പേരാണ് അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 174 പേർ മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ബാക്കിയുള്ളവരിൽ നാലു പേർ വിമാന ജീവനക്കാരും രണ്ടു പേർ പൈലറ്റുമാരും. ഇവരിൽ 19 പേരുെട മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

മരിച്ചവരുടെ വിവരങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളേജ്;
1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. 45 വയസ്സുള്ള സ്ത്രീ
4. 55 വയസ്സുള്ള സ്ത്രീ
5. ഒന്നരവയസ്സുളള കുഞ്ഞ്

ബേബി മെമ്മോറിയൽ ആശുപത്രി;
1. ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
2. രാജീവൻ, 61, ബാലുശ്ശേരി സ്വദേശി

കോഴിക്കോട് മിംസ്;

1. പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേ,
2. സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ്
3. ദീപക്
4. അഖിലേഷ്
5. ഐമ എന്ന കുട്ടി

ഫറോക്ക് ക്രസന്‍റ് ആശുപത്രി
1. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാൾ

മംഗലാപുരം വിമാനത്താവളത്തിനു സമാനമായി ടേബിൾ ടോപ് രീതിയിലാണ് കരിപ്പൂരിലെയും നിർമാണം. അതിനാൽത്തന്നെ പലയിടത്തും താഴ്ചയേറിയ ഭാഗങ്ങളുണ്ട്. പത്ത് വർഷം മുൻപ് മംഗലാപുരത്തും സമാന രീതിയില്‍ ആഴത്തിലേക്കു വീണാണ് വിമാനം തകർന്ന് അപകടമുണ്ടായത്. 2010 മേയ് 22നാണ് മംഗലാപുരത്ത് വിമാനാപകടം സംഭവിച്ചത്.വിമാനത്താവളത്തിനുള്ളിൽ അപകട സമയത്ത് ഉണ്ടായിരുന്നവർ നൽകുന്ന വിവരം അനുസരിച്ച് വിമാനത്തിലെ നിരവധി യാത്രക്കാർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും ഇവർ പറയുന്നു. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് കനത്ത മഴയായിരുന്നതിനാൽ റണ്‍വേ കാണാതിരുന്നതാകും അപകടമുണ്ടാക്കിയത്. വിമാനം റൺവേയ്ക്ക് പുറത്തേയ്ക്ക് വീണു രണ്ടായി പിളർന്നിട്ടുണ്ട്.

ആംബുലൻസുകളിൽ മതിയാകാതെ എയർപോർട്ട് ടാക്സികളും സ്വകാര്യ വാഹനങ്ങളുമാണ് ആളുകളെ ആശുപത്രിയിലെത്തിക്കാൻ രംഗത്തിറങ്ങിയത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. തീപിടിത്തം ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും നിലമ്പൂർ സ്വദേശി മുഹമ്മദ് മനോരമ ഓൺലൈനോടു പറഞ്ഞു. ഉയരമുള്ള സ്ഥലത്തേക്ക് കെട്ടിപ്പൊക്കിയതാണ് കരിപ്പൂർ വിമാനത്താവളം.

Top