കരിപ്പൂരിലെ റൺവേ 10 സുരക്ഷിതമല്ല! മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു!’മംഗലാപുരം വിമാന അപകടത്തിന് ശേഷം നൽകിയ എന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു.

കോഴിക്കോട് :കേരളത്തെ ഞെട്ടിച്ച കരിപ്പൂർ വിമാനാപകടത്തിലെ അന്വേഷണത്തിൽ പുരോഗതി ഉണ്ടായിരിക്കുന്നു .വിമാനത്താവളത്തിൽ വിമാനം തെന്നി മാറിയുണ്ടായ അപകടത്തിലെ അന്വേഷണത്തിൽ പുരോഗതി. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഇങ്ങനെയാണ്
പത്താം നമ്പർ റൺവേയിലാണ് വിമാനം ആദ്യം ഇറക്കാൻ നിശ്ചയിച്ചത്.കാലാവസ്ഥ മോശമായതിനെ തുടർന്ന് എടിഎസ് റൺവേയിലേക്ക് മാറ്റാൻ നിർദേശിച്ചു.ലാൻഡിംഗ് ഓർഡറിൽ നിന്ന് ടേക്ക് ഓഫ് ഓർഡറിലേക്ക് വിമാനം മാറുന്നു.റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപ്പെടുന്നു.

കരിപ്പൂർ വിമാനത്താവളം സുരക്ഷിതമല്ലെന്നും മഴക്കാലത്ത് ലാൻഡിങ് അനുവദിക്കരുതെന്നും വർഷങ്ങൾക്ക് മുൻപേ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രവ്യോമയാനമന്ത്രാലയം നിയോഗിച്ച സുരക്ഷാ ഉപദേശക സമിതിയിൽ അംഗമായ ക്യാപ്റ്റൻ മോഹൻ രംഗനാഥനാണ് ഒൻപതുവർഷം മുന്നറിയിപ്പ് നൽകിയത്. മംഗലാപുരം വിമാന അപകടത്തിന് പിന്നാലെ നൽകിയ ഈ മുന്നറിയിപ്പുകളൊന്നും മുഖവിലയ്ക്കെടുത്തില്ല എന്നാണ് വെള്ളിയാഴ്ച നടന്ന അപകടം തെളിയിക്കുന്നത്.

”മംഗലാപുരം വിമാന അപകടത്തിന് ശേഷം നൽകിയ എന്റെ മുന്നറിയിപ്പ് അവഗണിക്കപ്പെട്ടു. കരിപ്പൂരിലേത് ടേബിൾ ടോപ്പ് റൺവേയാണ്യ റൺവേ അവസാനിക്കുന്നിടത്തെ ബഫർ സോൺ പര്യാപ്തമല്ല”- ക്യാപ്റ്റൻ മോഹൻ രംഗനാഥിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. റൺവേ അവസാനിക്കുന്ന ഇടത്ത് 240 മീറ്റർ എങ്കിലും അധികം സ്ഥലം വേണ്ടതുണ്ട്. എന്നാൽ ഇവിടെ ഇത് 90 മീറ്റർ മാത്രമാണ്. റൺവേയുടെ ഇരുവശത്തും 100 മീറ്റർ അധികം സ്ഥലം വേണമെന്നാണ്. എന്നാൽ കരിപ്പൂരിൽ ഇത് 75 മീറ്റർ മാത്രമാണ്.- അദ്ദേഹം പറഞ്ഞു.

മഴക്കാലത്ത് ടേബിൾ ടോപ്പ് റൺവേയിൽ വിമാനമിറങ്ങുന്നതിന് പ്രത്യേക മാർഗനിർദേശങ്ങളൊന്നുമില്ല. 2011 ജൂൺ 17ന് അദ്ദേഹം വ്യോമയാന മന്ത്രാലയ സുരക്ഷാ ഉപദേശക സമിതി ചെയർമാനും വ്യോമയാന മന്ത്രാലയം സെക്രട്ടറിക്കും ഡിജിസിഎക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. ” മതിയായ സുരക്ഷാ പ്രദേശം ഇല്ലാത്തതിനാൽ റൺവേ 10ന് അനുമതി നൽകരുത്. അധിക സുരക്ഷാ ഏരിയ 240 മീറ്ററാക്കണം. സുരക്ഷ ഉറപ്പാക്കുന്നവിധത്തിൽ റൺവേയുടെ നീളം ക്രമീകരിക്കണം”.- ക്യാപ്റ്റൻ മോഹൻ രംഗനാഥൻ ചൂണ്ടിക്കാട്ടി.

വിമാനം റൺവേക്കുള്ളിൽ നിർത്താനായില്ലെങ്കിൽ , അവസാനഭാഗത്ത് മതിയായ സുരക്ഷാ ഏരിയ ഇല്ല. ഐഎൽഎസ് ലോക്കലൈസർ ആന്റിന സഥാപിച്ച കോൺക്രീറ്റ് ഭാഗം കഴിഞ്ഞാൽ ചരിഞ്ഞ ഭൂമിയാണ്. ”മംഗലാപുരത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട സംഭവത്തെ തുടർന്ന് റൺവേകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികൾ എയർപോർട്ട് അതോറിറ്റി സ്വീകരിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

Top