ആചാരം നടത്തും, തടഞ്ഞാല്‍ ആ കയ്യും കാലും ഞാന്‍ വെട്ടും:ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കോണ്‍ഗ്രസ് എം.എല്‍.എ

ശിവമോഗ്ഗ: ഫോറസ്റ്റ് ഉദ്യോസ്ഥന്റെ കൈയ്യും കാലും വെട്ടുമെന്ന് കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി. കര്‍ണാടക ശിവമോഗ്ഗയിലെ കോണ്‍ഗ്രസ് എം.എല്‍.എ. ബി.കെ. സങ്കമേശ്വരയാണ് ഡ്യൂട്ടിയിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത്. വനഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി നിഷേധിച്ച ഫോറസ്റ്റ് ഉദ്യേഗസ്ഥനെയാണ് ഭീഷണിപ്പെടുത്തിയത്.

 
അവര്‍ ഇവിടെ അനുഷ്ഠാനങ്ങള്‍ നടത്തും. ആര്‍ക്കും അത് തടയാനാകില്ല. തടഞ്ഞാല്‍ ആ കയ്യും കാലും ഞാന്‍ വെട്ടും. നിനക്ക് പറഞ്ഞത് മനസ്സിലായല്ലോ” എം.എല്‍.എ. ഭീഷണി സ്വരത്തില്‍ ഉദ്യോഗസ്ഥനോട് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവര്‍ത്തകര്‍ തന്നെ ഷൂട്ട് ചെയ്ത ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 
ഡിസംബര്‍ 31നാണ് പ്രാദേശവാസികള്‍ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ നടത്തിയത്. ഇതിന് അധികൃതര്‍ അനുമതി നല്‍കില്ലെന്ന് പറഞ്ഞതോടെ നിര്‍മാണം അനിശ്ചിതത്വത്തിലായി. ഈ സാഹചര്യത്തിലാണ് ഭീഷണിയുമായി കോണ്‍ഗ്രസ് എം.എല്‍.എ. രംഗത്ത് എത്തിയത്.

Top