രാഹുലിന്റെ കണ്ണിറുക്കലിനെക്കുറിച്ച് പ്രിയാ വാര്യര്‍

പ്രധാനമന്ത്രിയുമായുളള ആലിംഗനത്തിനു ശേഷം തന്റെ സീറ്റില്‍ പോയിരുന്ന രാഹുല്‍ സഹപ്രവര്‍ത്തകരെ നോക്കി കണ്ണിറുക്കിയത് ട്രോളന്മാര്‍ സമൂഹമാധ്യമത്തില്‍ ആഘോഷമാക്കുകയാണ്. സമൂഹമാധ്യമത്തിലൂടെ സെന്‍സേഷനായി മാറിയ ‘ഒരു അഡാറ് ലവ്’ സിനിമയിലെ നായിക പ്രിയ വാര്യരുടെ കണ്ണിറുക്കലിനോടാണു രാഹുലിനെ താരതമ്യപ്പെടുത്തുന്നത്. രാഹുലിന്റെയോ പ്രിയയുടെയോ എതാണ് ഏറ്റവും നല്ല കണ്ണിറുക്കല്‍ എന്നു ചോദിച്ച് ഇരുവരുടെയും ചിത്രങ്ങളുമിട്ടാണ് ട്വിറ്ററില്‍ ഉള്‍പ്പെടെ ആളുകള്‍ കുറച്ചതും.

ഇപ്പോഴിതാ രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലില്‍ പ്രതികരിച്ച് പ്രിയ വാരിയറും. രാഹുല്‍ ഗാന്ധിയുടെ കണ്ണിറുക്കലിനെ കുറിച്ച് പ്രിയവാര്യര്‍ക്ക് പറയാനുള്ളത് ഇങ്ങനെ-‘കോളജില്‍ പോയി തിരിച്ചുവരുന്ന സമയത്താണ് ഞാന്‍ ഈ വാര്‍ത്ത കേള്‍ക്കുന്നത്. പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി, മോദിയെ കണ്ണിറുക്കി കാണിച്ചു എന്നാണ് താന്‍ കേട്ടത്. എന്റെ ചിത്രത്തില്‍ തന്നെ കണ്ണിറുക്കലിലൂടെ ശ്രദ്ധ നേടാന്‍ സാധിച്ച എനിക്ക് ഏറെ സന്തോഷമുള്ള കാര്യമാണ് ഇത്. കണ്ണിറുക്കല്‍ നല്ലൊരു വികാരപ്രകടനമാണ്. ഈ സംഭവത്തില്‍ ഏറെ സന്തോഷവതിയാണെന്നും പ്രിയ പറയുന്നു.

Top