ബംഗളുരു: കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ വാഹനാപകടത്തിൽ മരിച്ചു. തുളസഗെരെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിദ്ധു ഗൗഡയാണ് മരിച്ചത്. ഗോവയിൽ നിന്ന് ബാഗൽകോട്ടിലേക്കുള്ള യാത്രക്കിടെ അദ്ദേഹം സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു.കര്‍ണാടകയിലെ തുളസിഗെരിയില്‍ വെച്ചാണ് അപകടമുണ്ടായത്. ഗോവയില്‍ നിന്ന് ബഗല്‍കോട്ടിലേക്ക് പോകുമ്പോഴാണ് എംഎല്‍എ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. 69കാരനായ സിദ്ദു നാമ ഗൌഡ ബിജെപി സ്ഥാനാര്‍ഥി ശ്രീകാന്ത് കുല്‍കര്‍ണിയെ പരാജയപ്പെടുത്തിയാണ് എംഎല്‍എയായത്.


