കർണാടക മന്ത്രിനിർണയം: ആഭ്യന്തരം കോണ്‍ഗ്രസിന്, ജെഡിഎസിന് ധനകാര്യം

ബംഗളൂരു: കർണാടകയിലെ മന്ത്രിനിർണയം സംബന്ധിച്ച് ജെഡിഎസും കോണ്‍ഗ്രസും തമ്മിൽ ധാരണയായി. കോണ്‍ഗ്രസിന് ആഭ്യന്തരവും ജെഡിഎസിന് ധനകാര്യവും നൽകാനാണ് ധാരണ. മുഖ്യമന്ത്രി കുമാരസ്വാമി തന്നെയായിരിക്കും ധനകാര്യം കൈകാര്യം ചെയ്യുക.

ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കായിരിക്കും ആഭ്യന്തരം ലഭിക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ തീരുമാനം വന്നതിനുശേഷമാണ് വകുപ്പുകളിൽ ധാരണയായത്.ജെഡിഎസ് നേതാവായ കുമാരസ്വാമി കോണ്‍ഗ്രസ് പിന്തുണയോടെയാണു ഒരാഴ്ചമുന്പ് കർണാടകയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top