മൈസൂർ :കർണാടക ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 231 സീറ്റുകളിൽ സിപിഐ എം പിന്തുണയോടെ മത്സരിച്ച സ്ഥാനാർഥികൾ വിജയിച്ചു. പാർട്ടി പിന്തുണയോടെ 732 സ്ഥനാർഥികളാണ‌് തെരഞ്ഞെടുപ്പ‌് പോരാട്ടത്തിനിറങ്ങിയത‌്. മിക്ക സീറ്റുകളിലും നിസാരമായ വ്യത്യാസത്തിലാണ‌് എതിർ സ്ഥാനാർഥികൾ വിജയിച്ചത‌്. ആകെയുള്ള 30 ജില്ലകളിൽ 20 എണ്ണത്തിലും പാർട്ടി സ്ഥാനാർഥികളെ നിർത്തുകയും 18 ജില്ലകളിലും നമ്മൾ വിജയം രേഖപ്പെടുത്തുകയും ചെയ്തു.
ബാഗേപള്ളിയിൽ മൂന്ന‌് പഞ്ചായത്തുകളിൽ സിപിഐ എം ഭരണം നേടി. ഇവിടെയുള്ള രണ്ട‌് പഞ്ചായത്തുകളിൽ കൂടി മറ്റുള്ളവരുടെ പിന്തുണയോടെ ഏറ്റവും വലിയ കക്ഷിയായ സിപിഐഎം ഭരണത്തിലെത്തും. ഗുൽബർഗയിൽ രണ്ട‌് പഞ്ചായത്തുകളിലും സിപിഐഎം ഭരണം നടത്തും. കൊപ്പള, ഗദക‌്, കോലാർ, ഗുൽബർഗ ജില്ലകളിലെ പാരമ്പര്യ ബിജെപി, കോൺഗ്രസ‌് സീറ്റുകളിലാണ‌് സിപിഐഎം അട്ടിമറി വജയം നേടിയത‌്.
ചിക‌്ബല്ലാപുര ജില്ലയിൽ 83 സീറ്റുകളും കൽബുർഗിയിൽ 37 സീറ്റുകളും പാർട്ടി നേടി. കൊപ്പളയിൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന ആറ‌് സീറ്റ‌് ഇത്തവണ 21 ആയി ഉയർത്തി. മൂന്ന‌് സീറ്റ‌് ഉണ്ടായിരുന്ന ഉത്തര കന്നടയിൽ ഇത്തവരണ 14 സീറ്റുകളാണ‌് പാർട്ടി നേടിയത‌്. 6 സീറ്റുണ്ടായിരുന്ന ഉഡുപ്പിയിൽ ഇത്തവണ നേട്ടം 11 സീറ്റിലാണ‌്. യദഗിരിയിലും 11 സീറ്റുകൾ നേടി. രണ്ട‌് സീറ്റുണ്ടായിരുന്ന മാണ്ഡ്യയിൽ ഇത്തവണ 7 സീറ്റുകളുണ്ട‌്. റായ‌്ച്ചൂർ, വിജയാപുരയിലും 7 സീറ്റു വീതം ഉണ്ട‌്. ദക്ഷികന്നഡയിൽ 6 സീറ്റാണ‌് പാർട്ടി നേടിയത‌്.
ബാഗേപള്ളിയിൽ മൂന്ന‌് പഞ്ചായത്തുകളിൽ സിപിഐ എം ഭരണം നേടി. ഇവിടെയുള്ള രണ്ട‌് പഞ്ചായത്തുകളിൽ കൂടി മറ്റുള്ളവരുടെ പിന്തുണയോടെ ഏറ്റവും വലിയ കക്ഷിയായ സിപിഐഎം ഭരണത്തിലെത്തും. ഗുൽബർഗയിൽ രണ്ട‌് പഞ്ചായത്തുകളിലും സിപിഐ എം ഭരണം നടത്തും. കൊപ്പള, ഗദക‌്, കോലാർ, ഗുൽബർഗ ജില്ലകളിലെ പാരമ്പര്യ ബിജെപി, കോൺഗ്രസ‌് സീറ്റുകളിലാണ‌് സിപിഐ എം അട്ടിമറി വജയം നേടിയത‌്.
ചിക‌്ബല്ലാപുരയിൽ 83 സീറ്റുകളും കൽബുർഗിയിൽ 37 സീറ്റുകളും പാർട്ടി നേടി. കൊപ്പളയിൽ കഴിഞ്ഞ തവണ ഉണ്ടായിരുന്ന ആറ‌് സീറ്റ‌് ഇത്തവണ 21 ആയി ഉയർത്തി. മൂന്ന‌് സീറ്റ‌് ഉണ്ടായിരുന്ന ഉത്തര കന്നടയിൽ ഇത്തവണ 14 സീറ്റുകളാണ‌് പാർട്ടി നേടിയത‌്. 6 സീറ്റുണ്ടായിരുന്ന ഉഡുപ്പിയിൽ ഇത്തവണ നേട്ടം 11 സീറ്റിലാണ‌്. യദഗിരിയിലും 11 സീറ്റുകൾ നേടി. രണ്ട‌് സീറ്റുണ്ടായിരുന്ന മാണ്ഡ്യയിൽ ഇത്തവണ 7 സീറ്റുകളുണ്ട‌്. റായ‌്ച്ചൂർ, വിജയാപുരയിലും 7 സീറ്റു വീതം ഉണ്ട‌്. ദക്ഷിണകന്നഡയിൽ 6 സീറ്റാണ‌് പാർട്ടി നേടിയത‌്.