മലയാളി വിദ്യാര്‍ത്ഥിക്ക് റംഗിംഗ് നേരിടേണ്ടി വന്ന കലബുറഗി നഴ്‌സിങ് കോളേജിന്റെ അംഗീകാരം റദ്ദാക്കും

ragging-aswathy

ദില്ലി: റാഗിംഗ് നടന്നിട്ടില്ലെന്നും പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും പറഞ്ഞ് തലയൂരാന്‍ ശ്രമിച്ച കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തേക്കും. മലയാളി നഴ്‌സിംഗ് പെണ്‍കുട്ടിയെ റാഗ് ചെയ്ത മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളെ ഇതിനോടകം റിമാന്‍ഡ് ചെയ്തു. നാലാം പ്രതിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ് പോലീസ്.

അതേസമയം, കോളജിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ചയാണുണ്ടായിരിക്കുന്നത്. കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പ്രസിഡന്റ് വ്യക്തമാക്കി. റാഗിങ് തടയാനുള്ള യുജിസി നിര്‍ദേശം നടപ്പാക്കിയില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കോളജിനെതിരെ നടപടിയുണ്ടാകുമെന്നും ദിലീപ് കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി കര്‍ണാടക അന്വേഷണസംഘം രേഖപ്പെടുത്തി. കേസിലെ നാലാം പ്രതി കോട്ടയം സ്വദേശി ശില്‍പാ ജോയ്‌സ് ഒളിവില്‍ പോയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ശില്‍പയുടെ കടുത്തുരുത്തിയിലെ വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വീട് പൂട്ടിയിരുന്നുവെന്ന് കലബുറഗി എസ്പി ശശികുമാര്‍ പറഞ്ഞു.

സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനിരയായ അശ്വതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. റാഗിങ്ങിന്റെ ഭാഗമായി പെണ്‍കുട്ടിയെ ശുചിമുറിയില്‍ ഉപയോഗിക്കുന്ന ക്ലീനിങ് ലോഷന്‍ കുടിപ്പിക്കുകയായിരുന്നു. അന്നനാളം വെന്തുരുകിയ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റാഗിങ്ങല്ലെന്നും ആത്മഹത്യാ ശ്രമമാണെന്നുമാണ് കോളജ് അധികൃതരുടെ നിലപാട്.

Top