കഴിഞ്ഞ ദിവസം ചങ്ങനാശേരി പായിപ്പാട് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള നാലായിരത്തോളം അതിഥി തൊഴിലാളികള്‍ ലോക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങിയത് വലിയ ആശങ്ക സൃഷ്ടിച്ചു. ഭക്ഷണം കിട്ടുന്നില്ലെന്നും നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. പായിപ്പാടെ തൊഴിലാളികളോട് കലക്ടറും എസ്പിയും നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് ഇവര്‍ പിരിഞ്ഞുപോകാന്‍ തയാറായത്. ഭക്ഷണവും താമസവും അടക്കമുള്ള കാര്യങ്ങളില്‍ ഇവരില്‍ നിറയുന്ന അനാവശ്യ ഭയവും കോവിഡ് രോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചുള്ള പരിമിത അറിവുമാകാം ഇവരെ തെരുവിലറങ്ങി കൂട്ടം കൂടുന്നതിലേക്ക് നയിച്ചത്. ഇവിടെയാണ് ഒരു ഹോം ഗാര്‍ഡിന്റെ സമയോചിതമായ പ്രവര്‍ത്തനം കൈയടി നേടുന്നത്.