സ്വന്തം ലേഖകൻ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് ക്രൈം ബ്രാഞ്ച്. ആറ് പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കോടികളുടെ തട്ടിപ്പാണ് ഇവട നടത്തിയത്. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പൊലീസ് നടപടി.
കേസിലെ പ്രതികളായ സുനിൽകുമാർ, ബിജു കരീം, ബിജോയ്, റെജി അനിൽ, കിരൺ, ജിൽസ് എന്നിവർക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് പ്രതികളായ ബിജു കരീം, റെജി അനിൽ, ജിൽസ് എന്നിവർ സമർപ്പിച്ച ഹർജി തൃശ്ശൂർ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
Tags: Kruvannoor Bank Robberry


