
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് മാലക്കല്ല് സ്വദേശി സജി മാത്യു (52) ആണ് മരിച്ചത്. ദീര്‍ഘകാലമായി പലവിധ അസുഖങ്ങള്‍ ബാധിച്ച് ചികിത്സയിലായിരുന്നു സജി. മാനസികാസ്വാസ്ഥ്യവും ഇടയ്ക്ക് പ്രകടിപ്പിച്ചിരുന്നു. സജിക്ക് കുറേ കാലമായി മരുന്ന് കൃത്യമായി ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.