അറസ്റ്റ് ഉണ്ടാകും .. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന കാവ്യയ്ക്കും അമ്മയ്ക്കും അറിയാം ! കുരുക്ക് മുറുകുന്നു..!

കൊച്ചി: കാവ്യയെയും അമ്മയെയും കേസില്‍ പ്രതിയാക്കാന്‍ പോലീസിന്റെ കൈയില്‍ തെളിവുകള്‍.കാവ്യ എവിടെയുണ്ടെന്ന് പൊലീസ് കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിര്‍ദ്ദേശിച്ചുണ്ട്. ഉടന്‍ എത്തിയില്ലെങ്കില്‍ കാവ്യയേയും അമ്മ ശ്യമാളയേയും അറസ്റ്റ് ചെയ്യുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇരുവരേയും കേസില്‍ പ്രതിയാക്കാനുള്ള മതിയായ തെളിവുകള്‍ പൊലീസിന് കിട്ടിക്കഴിഞ്ഞു. എന്നാല്‍ പങ്കാളിത്തം ഏതറ്റം വരെ പോയി എന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ ശ്രമം.
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ പങ്കാളിത്തം ആദ്യം മുതല്‍ക്കേ തന്നെ സംശയിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ തന്നതെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയതില്‍ നിന്നാണ് തുടക്കം. പിന്നീട് ഫെനി ബാലകൃഷ്ണന്‍ ഒരു മാഡത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ഈ മാഡം കാവ്യ മാധവനോ അമ്മ ശ്യാമളയോ ആണെന്നും പോലീസ് സംശയിച്ചു. എന്നാല്‍ അത്തരമൊരു മാഡമേ ഇല്ലെന്നാണ് പോലീസിപ്പോള്‍ പറയുന്നത്. അതേസമയം ഗൂഢാലോചനയെക്കുറിച്ച്‌ കാവ്യയ്ക്കും അമ്മയ്ക്കും നേരത്തെ അറിവുണ്ടായിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാമാധവനേയും അമ്മ ശ്യാമളയേയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യുമെന്നാണ് വിവരം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച്‌ ഇരുവര്‍ക്കും അറിവുണ്ടായിരുന്നോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.kavya-mom

ഗൂഢാലോചന സംബന്ധിച്ച്‌ കാവ്യയ്ക്കും അമ്മയ്ക്കും അറിവുണ്ടോ എന്നത് മാത്രമല്ല, ഏതെങ്കിലും വിധത്തില്‍ പങ്കാളിത്തം ഉണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിരുന്നില്ല. പള്‍സര്‍ സുനി കാവ്യയുടെ കടയിലെത്തിയെന്ന് പറയപ്പെടുന്ന ദിവസങ്ങളിലെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.കടയിലെ സിസിടിവി ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ചും പോലീസ് കാവ്യയില്‍ നിന്നും അമ്മയില്‍ നിന്നും വിശദീകരണം തേടുമെന്നാണ് അറിയുന്നത്. ലക്ഷ്യയുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചു എന്നായിരുന്നു മൊഴി. മാത്രമല്ല ഈ സ്ഥാപനത്തില്‍ നിന്നും സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയെന്നും വാര്‍ത്തയുണ്ടായിരുന്നു.പരിശോധനയില്‍ ലക്ഷ്യയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. ഇവരുടെ വീട്ടിലും പോലീസ് പരിശോധന നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു.പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ പണം ഇവിടെ വെച്ചാണോ കൈമാറിയത്, ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഇവിടെ കൊണ്ടുവന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോലീസിന് അറിയേണ്ടത്. കാവ്യയേയും അമ്മയേയും ചോദ്യം ചെയ്താല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ തൃശൂരിലെ മൂന്ന് കേന്ദ്രങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.ജോയ്സ് പാലസ് ഹോട്ടല്‍, ഗരുഡ ഹോട്ടല്‍, കിണറ്റിന്‍കര ടെന്നീസ് ക്ളബ്ബ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുത്തു.  ദിലീപിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ എല്ലായിടത്തും നടക്കുന്നതിനാല്‍ ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയിടേണ്ട അവസ്ഥയുണ്ടായാല്‍ അത് വലിയ പ്രശ്നമാകുമെന്നതുകൊണ്ടാണ് റൂട്ട് ക്ലിയര്‍ ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടത്. ആലുവയില്‍ നിന്ന് ദിലീപിനേയും കൊണ്ട് പോലീസ് പുറപ്പെട്ടപ്പോള്‍ തന്നെ പാലിയേക്കരയിലും ട്രാക്ക് സജ്ജമായിരുന്നു.വന്‍ സുരക്ഷാ സന്നാഹത്തോടെ ഇന്ന് രാവിലെ 11.20ഓടെയാണ് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയ ജോയ്സ് പാലസ് ഹോട്ടലില്‍ എത്തിച്ചത്. പൊലീസ് വാഹനം എത്തിയ ഉടന്‍ ഹോട്ടലിന്റെ ഗേറ്റ് അടച്ചതിനാല്‍ കൂടുതല്‍ ആളുകള്‍ അകത്തേക്ക് കയറിയില്ല. എങ്കിലും നേരത്തെ കയറിക്കൂടിയ ആളുകളും ഗേറ്റിന് പുറത്തും മതിലിലും നിന്ന ആളുകള്‍ കൂക്കിവിളിച്ച്‌ ദിലീപിനെ വരവേറ്റു. സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് ദിലീപിനെ വാഹനത്തില്‍ നിന്ന് പുറത്തേക്കിറക്കിയില്ല. അഞ്ചു മിനിറ്റ് നേരം ദിലീപുമായെത്തിയ പൊലീസ് വാഹനം ഹോട്ടലിന്റെ കാര്‍ പോര്‍ച്ചില്‍ നിറുത്തിയിട്ടു. അന്വേഷണ സംഘം ഹോട്ടലിന്റെ അകത്തെത്തി റിസപ്ഷനില്‍ നിന്ന് തെളിവെടുപ്പ് നടത്തി.

Top