കൊച്ചി :നായിക വില്ലത്തിയായി !കാവ്യയുടെ ഫോണില്‍നിന്നു പൾസർ ദിലീപിനെ വിളിച്ചത്തിനും തെളിവ് !. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ പൾസർ സുനി വിളിച്ചിട്ടുണ്ടെന്നു അന്വേഷണ സംഘവും വെളിപ്പെടുത്തുന്നു ,പള്‍സറിന്റെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചനയില്ല.കൊച്ചി: നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നിൽ ഗൂഢാലോചനയില്ലെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. തന്‍റെ “മാഡം’ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിനു പിന്നിൽ ചില ചരടുവലികൾ നടന്നെന്ന ആരോപണങ്ങൾ നിഷേധിച്ച അന്വേഷണ സംഘം “മാഡം’ സംബന്ധിച്ച സുനിയുടെ വെളിപ്പെടുത്തൽ ആരുടെയും പ്രേരണയാൽ അല്ലെന്നാണ് വ്യക്തമാക്കുന്നത്.
രണ്ടു ദിവസത്തിനകം ഇതു സംബന്ധിച്ച കൂടുതൽ വ്യക്തതയുണ്ടാകുമെന്നും കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണ സംഘത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. സുനിയുടെ വെളിപ്പെടുത്തലുകൾ വിശ്വസനീയമല്ലെങ്കിലും മാഡം വെളിപ്പെടുത്തലിനു പിന്നിൽ ആരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.ഇതിനിടെ കാവ്യാ മാധവനെയും പൾസർ സുനിയെയും ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് വ്യക്തത വരുത്താൻ അന്വേഷണസംഘം തയ്യാറായില്ല. ഇതുസംബന്ധിച്ച് നാളെ വ്യക്തതയുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. കേസിലെ “മാഡം’ കാവ്യാ മാധവനാണെന്ന സുനിയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
കേസിനു പിന്നിൽ മാഡം എന്നൊരാൾ ഇല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ അന്വേഷണസംഘം. പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണു തുടക്കം മുതൽ നടൻ ദിലീപും ഭാര്യ കാവ്യയും സ്വീകരിച്ചിരുന്നത്. എന്നാൽ, പൾസറിനെ വർഷങ്ങളായി അറിയാമെന്നു ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണി മൊഴി നൽകിയതോടെ കാര്യങ്ങൾ തിരിയുകയായിരുന്നു. കാവ്യയുടെ ഡ്രൈവറായിരുന്ന പൾസറിനെ അവർക്കു പരിചയപ്പെടുത്തിയത് അപ്പുണ്ണിയായിരുന്നു. കാവ്യയുടെ ഫോണിൽനിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതിനിടെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനായി വീണ്ടും ജാമ്യാപേക്ഷ നൽകുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്ന് അഭിഭാഷകനായ ബി. രാമൻപിള്ള വ്യക്തമാക്കി. നാളെ ദിലീപിനെ ആലുവ സബ് ജയിലിലെത്തി സന്ദർശിച്ച ശേഷമാകും തീരുമാനമെടുക്കുക. ഹൈക്കോടതി രണ്ടുതവണ ജാമ്യാപേക്ഷ തള്ളിയെങ്കിലും സുപ്രീംകോടതിയെ സമീപിക്കാതെ ജാമ്യത്തിനായി ദിലീപ് ഒരിക്കൽക്കൂടി ഹൈക്കോടതിയെത്തന്നെ സമീപിക്കുമെന്നാണു സൂചന.