കാവ്യാ മാധവൻ നെട്ടോട്ടത്തിൽ.. കുറ്റസമ്മതം ദിലീപിന് വിനയായി വീണ്ടും വിവാഹബന്ധം പൊളിയുമോ ?പൊലീസ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ ‘മാഡം’ നടി കാവ്യ മാധവനാണെന്ന പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലില്‍ വന്നതോടെ കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യാനുറച്ച് പോലീസ് . വേണ്ടി വന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ് പി എ വി ജോര്‍ജ്. അന്വേഷണ സംഘം കൂടിയാലോചിച്ച് പരിശോധിച്ച ശേഷം തീരുമാനമെടുക്കും. തെളിവുകള്‍ എല്ലാം പരിശോധിച്ച് കൃത്യമായി പഠിച്ച ശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എവി ജോര്‍ജ് പറഞ്ഞു.നേരത്തെ ആലുവ പൊലീസ് ക്ലബ്ബിലെത്തിയുള്ള ചോദ്യം ചെയ്യലിന് കാവ്യ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ തെളിവുകളെല്ലാം ഉള്ളതു കൊണ്ട് തന്നെ കാവ്യയോട് ആലുവ പൊലീസ് ക്ലബ്ബിലെത്താൻ ഉടൻ പൊലീസ് നോട്ടീസ് നൽകും. രമ്യാ നമ്പീശൻ ഉൾപ്പെടെയുള്ള നടികൾ പൊലീസ് ക്ലബ്ബിലെത്തിയാണ് മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ കാവ്യയേയും വിളിച്ചു വരുത്താനാണ് തീരുമാനം. ചോദ്യം ചെയ്യലിന് ശേഷം കാവ്യയെ അറസ്റ്റ് ചെയ്യും. അങ്ങനെ വന്നാൽ കാവ്യയെ മജിസ്‌ട്രേട്ടിനെ മുമ്പിൽ ഹാജരാക്കേണ്ടി വരുമെന്നും ഇല്ലെന്നുമുള്ള വാദം സജീവമാണ്. കാവ്യയെ ഗൂഡോലോചനക്കേസിൽ പ്രതിയാക്കിയാൽ അത് ജാമ്യം കിട്ടാത്ത വകുപ്പാകും. ഈ സാഹചര്യത്തിൽ ജയിലിൽ അടയ്‌ക്കേണ്ടിയും വരും.

എന്നാൽ കാവ്യയ്ക്ക് നടിയെ ആക്രമിച്ച കേസിൽ പങ്കില്ലെന്നും ദിലീപിന്റെ നിർദ്ദേശം അനുസരിച്ച് അതിന് ശേഷം പൾസർ സുനിക്ക് പണം നൽകിയെന്നുമാണ് ആരോപണം. അതിന് ഗൂഢാലോചനയായി കണക്കാക്കാനാകില്ല. പ്രതിയെ സഹായിച്ച കുറ്റം മാത്രമാണ് അത്. അതുകൊണ്ട് തന്നെ കാവ്യയെ അറസ്റ്റ് ചെയ്താൽ വിട്ടയയ്ക്കാമെന്ന വാദവും ഉണ്ട്. വിശദ നിയമോപദേശം തേടിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ. നേരത്തെ പൾസർ സുനിയിൽ നിന്ന് മെമ്മറി കാർഡ് വാങ്ങിയ അഭിഭാഷകരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കാവ്യക്കൊപ്പം ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇതെല്ലാം രണ്ട് ദിവസത്തിനുള്ളിൽ നടക്കുമെന്നാണ് സൂചന. അതിന് ശേഷം അതിവേഗം ദിലീപിനെതിരെ കുറ്റപത്രം നൽകും. പ്രതിയെ സഹായിച്ച കുറ്റം നാദിർഷായ്‌ക്കെതിരേയും വരാനാണ് സാധ്യ. പൾസർ സുനി രഹസ്യമൊഴി നൽകുമോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെ വന്നാൽ അതിന് ശേഷം മാത്രമേ കുറ്റപത്രത്തിൽ തീരുമാനം എഠുക്കൂ.KAVYA MOZHI NEW

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതായാലും കാവ്യയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നോ നാളെയോ വിളിപ്പിക്കും. നേരത്തേ രണ്ടുതവണ കാവ്യയെ ചോദ്യം ചെയ്തിരുന്നു. അന്നു ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി. പൊട്ടിക്കരയുകയായിരുന്ന കാവ്യയോട് വിളിപ്പിക്കുമ്പോൾ വരണമെന്നു നിർദ്ദേശിച്ചാണ് എ.ഡി.ജി.പി: സന്ധ്യ വിട്ടയച്ചത്. ഇനിയെത്തുമ്പോൾ കാവ്യയെ വിശദമായി തന്നെ ചോദ്യം ചെയ്യും. അതിനിടെ ചോദ്യം ചെയ്യലിനു വിധേയയാകേണ്ടി വരുമെന്നുള്ള ആശങ്കയിൽ ചോദ്യങ്ങളോടു പ്രതികരിക്കണ്ടതിനെപ്പറ്റി ഇന്നലെ അഭിഭാഷകരിൽ നിന്ന് ഉപദേശം തേടി. അറസ്റ്റിനുള്ള സാധ്യത, മുൻകൂർ ജാമ്യാപേക്ഷ തുടങ്ങിയ കാര്യങ്ങളും ആരാഞ്ഞു. അറസ്റ്റിനു സാധ്യതയില്ലെങ്കിലും പ്രതിയാകാനോ സാക്ഷിയാകാനോ അന്വേഷണസംഘം ആവശ്യപ്പെടുമെന്ന നിഗമനത്തിലാണു കാവ്യയുടെ അഭിഭാഷകർ. സാക്ഷിയായാൽ അത് ഭർത്താവിന് എതിരാകും. അതുകൊണ്ട് തന്നെ തീരുമാനം എടുക്കാൻ ആർക്കും കഴിയുന്നിമില്ല. കേസിൽ പ്രതിയായാൽ വിചാരണ നേരിടണം. കുറ്റം പ്രോസിക്യൂഷൻ തെളിയിച്ചാൽ ജയിലിലും പോകേണ്ടി വരും.
നിർഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകർ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്. പൊലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നൽകണമെന്നും ഉപദേശിച്ചെന്നാണു വിവരം. എന്നാൽ, സാങ്കേതികത്തെളിവുകൾ ആവശ്യത്തിന് ഉള്ളതിനാൽ കാവ്യ കള്ളമൊഴി നൽകിയാലും പൊലീസിനു പൊളിക്കാനാവും. നേരത്തെ ചില കുറ്റസമ്മതങ്ങൾ പൊലീസിനോട് കാവ്യ നടത്തിയിരുന്നു. ഇതെല്ലാം ഹൈക്കോടതിയെ പൊലീസ് അറഖിയിക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയില്ലെന്നാണു തുടക്കം മുതൽ ദിലീപും കാവ്യയും പറഞ്ഞിരുന്നത്. എന്നാൽ, പൾസറിനെ വർഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയുടെ മൊഴി. പൾസർ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യയിൽനിന്നു പരിപൂർണ്ണ കുറ്റസമ്മതമാണു പൊലീസ് പ്രതീക്ഷിക്കുന്നത്.
<p>പൊലീസുകാരന്റെ ഫോണിൽനിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പൊലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറിൽ തന്റെ ഫോണിൽനിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്നാണു പൊലീസുകാരന്റെ മൊഴി. കൃത്യത്തിനുശേഷം കാക്കനാട് മാവേലിപുരത്തുള്ള കാവ്യയുടെ ഓൺെലെൻ വസ്ത്രശാലയായ ലക്ഷ്യയിൽ സുനി പോയിരുന്നു. ദിലീപിനു സ്വന്തം കടകൾ ഉണ്ടായിട്ടും സുനി ചെന്നത് കാവ്യയുടെ കടയിലാണ്. സുനി എത്തിയതു സമീപത്തെ സ്ഥാപനത്തിലെ സിസി. ടിവിയിൽ പതിഞ്ഞിരുന്നു. ഇതെല്ലാം കാവ്യയെ കേസിൽ കുടുക്കുന്ന സാഹചര്യമാണുള്ളത്. അറസ്റ്റ് ചെയ്താലും വിട്ടയയ്ക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അതുകൊണ്ട് മുൻകൂർ ജാമ്യം തേടില്ല. ഇത്തരമൊരു നിയമ നടപടിയിൽ ആശ്വാസം കിട്ടിയില്ലെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യാനും റിമാൻഡ് ചെയ്യിക്കാനും സാധ്യത ഏറെയാണ്. അതിനിടെ കാവ്യയെ അറസ്റ്റ് ചെയ്യാതിരിക്കാൻ ചില ഉന്നത ഇടപെടലും നടക്കുന്നുണ്ട്.
ദിലീപിനെതിരെ പൊലീസ് ആയുധമാക്കുന്നത് കാവ്യാ മാധവന്റെ മൊഴികളെന്നാണ്് സൂചന. പൾസർ സുനിയേയും ദിലീപിനേയും ബന്ധപ്പെടുത്തുന്ന രണ്ട് മൊഴികൾ കാവ്യ പൊലീസിന് നൽകിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാത്തതു പോലും ഈ സാഹചര്യത്തിലാണ്. രണ്ട് തവണയാണ് പൊലീസ് പ്രധാനമായും കാവ്യയെ ചോദ്യം ചെയ്തത്. രണ്ട് തവണയും ചോദ്യങ്ങൾക്ക് മുന്നിൽ കാവ്യ പതറി. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരോട് സത്യങ്ങൾ കാവ്യ പറഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. ഇത് തന്നെയാണ് ദിലീപിന് കേസിൽ വിനയാകുന്നതും. പെരുമ്പാവൂർ സിഐ ബൈജു പൗലോസിന്റെ നീക്കങ്ങളാണ് കാവ്യയെ കൊണ്ട് സത്യം പറയിച്ചത്. കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം ചോദ്യം ചെയ്തതായിരുന്നു നിർണ്ണായകമായതും.ഗൂഢാലോചനയിൽ കാവ്യയ്ക്ക് നേരിട്ട് പങ്കില്ല. എന്നാൽ നാദിർഷായെ പോലെ സംഭവത്തെ കുറിച്ച് കാവ്യയ്ക്കും അറിയാമായിരുന്നു. കാവ്യയെ കേസിൽ സാക്ഷിയാക്കി ദിലീപിനെ കുടുക്കുന്നതിനാണ് പ്രോസിക്യൂഷൻ കൂടുതൽ താൽപ്പര്യം. സാങ്കേതിക തെളിവുകൾ ഏറെയുള്ളതിനാൽ കാവ്യ കള്ളസാക്ഷി പറഞ്ഞാലും പൊലീസിന് അത് പൊളിക്കാനാകും. അപ്പുണ്ണിയും ദിലീപിന്റെ പൾസർ സുനിയുമായുള്ള പങ്കാളിത്തം വ്യക്തമാക്കിയ മൊഴി പൊലീസിന് നൽകിയിട്ടുണ്ട്. എന്നാൽ നാദിർഷാ, ദിലീപിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സൂചന. ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാംതവണയും ഹൈക്കോടതിയിൽ എത്തിയപ്പോൾ പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ച തെളിവുകളിൽ പ്രധാനമായിരുന്നു കാവ്യ മാധവനും പൾസർ സുനിയും തമ്മിലുള്ള ബന്ധം

സുനിക്ക് കാവ്യയോടും കുടുംബത്തോടും അടുത്ത ബന്ധം ഉണ്ടെന്നു തന്നെ പ്രോസിക്യൂഷൻ പറഞ്ഞു. കാവ്യയുടെയും കുടുംബത്തിന്റെയും വിശ്വസ്തനുമായിരുന്നു ഇയാൾ. ഒരിക്കൽ തൃശൂർ യാത്രയിൽ സുനിയാണ് കാർ ഓടിച്ചിരുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. സുനി തന്നെയാണ് ഇക്കാര്യങ്ങൾ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതും. കാവ്യയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. കേസിൽ കീഴടങ്ങുന്നതിനു മുമ്പ് കാവ്യയുടെ വസ്ത്രവ്യാപാരശാലയിൽ സുനി പോയിരുന്നു. ആ ദിവസം കാവ്യയുടെ ഫോണിലൂടെ ദിലീപിനെ വിളിച്ചു പണം ആവശ്യപ്പെട്ടതായും സുനിൽ മൊഴി നൽകിയിരുന്നു. ഇതെല്ലാം കാവ്യ സമ്മതിച്ചു. ഇതാണ് ദിലീപിനെ തിരുവോണ നാളിൽ അഴിക്കുള്ളിൽ കിടത്തുന്നതും.

കാക്കനാട് ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണു ദിലീപിന്റെ പങ്ക് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയതെന്നു കോടതിയെ അറിയിച്ചു. പൊലീസുകാരന്റെ ഫോണിൽനിന്നു നടി കാവ്യാ മാധവന്റെ കടയിലേക്കു വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്. ആലുവ പൊലീസ് ക്ലബിൽ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണിൽനിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂർവം പൊലീസ് ചെയ്യിച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.ശബ്ദരേഖയുടെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ നൽകിയിരുന്നു. ഇതും കാവ്യ പൊലീസിനോട് സമ്മതിച്ചതോടെ ദിലീപിനെ കേസിൽ കുടു്ക്കാൻ പൊലീസിന് രണ്ട് നിർണ്ണായക മൊഴികൾ നടന്റെ ഭാര്യയിൽ നിന്നു തന്നെ കിട്ടുകയായിരുന്നു. ഈ മൊഴികൾ പരിശോധിച്ചാണ് ദിലീപിന് മൂന്നാം തവണയും ജാമ്യം കോടതി നിഷേധിച്ചത്.

Top