രണ്ട് മാസം മുമ്പ് ഒളിച്ചോടിയ യുവതി തൂങ്ങിമരിച്ച നിലയില്‍; സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

പറവൂര്‍: യുവാവിനൊപ്പം ഒളിച്ചോടിയ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ചിറ്റാറ്റുകര നീണ്ടൂര്‍ അരമുറിപറമ്പില്‍ സുനുവിന്റെ മകള്‍ കാവ്യ(23)ആണ് മരിച്ചത്.

മൂത്തകുന്നം തറയില്‍കവല സ്വദേശി അനൂപുമായി പ്രണയത്തിലായിരുന്ന കാവ്യ രണ്ടുമാസം മുമ്പ് ഇയാളോടൊപ്പം വീടുവിട്ടു പോയിരുന്നു. ഇരുവരും വാടകയ്ക്കു താമസിക്കുകയായിരുന്ന ഘണ്ഠാകര്‍ണന്‍ വെളിയിലെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് കാവ്യയെ തൂങ്ങിയ നിലയില്‍ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അനൂപും സുഹൃത്തുക്കളും ചേര്‍ന്ന് താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കാവ്യയുടെ വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണെന്നും സിഐ കെ. അനില്‍കുമാര്‍ പറഞ്ഞു.

സിനിമാറ്റിക് ഡാന്‍സറാണ് അനൂപ്. ഇയാള്‍ ഇതിനുമുമ്പ് മറ്റൊരു സമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തതില്‍ ഒരു കുട്ടിയുണ്ടെന്ന് പോലീസ് പറഞ്ഞു.

Top