പോലീസ് കെണിയിൽ കാവ്യയും കുരുങ്ങി ! കള്ളങ്ങൾ പൊളിഞ്ഞു!..

കൊച്ചി: കൊച്ചിയിൽ യുവ  നടിയെ ആക്രമിച്ച കേസില്‍ അന്വോഷണം പുരോഗമിക്കുമ്പോൾ   ജയിലിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനും അറസ്റ്റിലാകുമെന്ന് സൂചന.  കാവ്യയുടെ  പല നീക്കങ്ങളും സംശയാസ്പദമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പോലീസൊരുക്കിയ കെണിയില്‍ കാവ്യ വീണുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നു. സുനിക്കുട്ടൻ എന്നാണ് കാവ്യ സുനിൽ കുമാറിനെ വിളിച്ചിരുന്നത് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. സുനി മുൻപ് കാവ്യയുടേയും ഡ്രൈവർ ആയിരുന്നു എന്നും പറയപ്പെടുന്നു.

ചോദ്യം ചെയ്യലില്‍ കാവ്യ നല്‍കിയ ചില മറുപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നാണ് സൂചന. പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ മൊഴിയാണ് താരത്തെ കുടുക്കിയത്. ഇതേ മറുപടി തന്നെ കാവ്യയ്ക്കും കുരുക്കാകും. പള്‍സറിനെ അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്.എന്നാല്‍ കാവ്യ അഭിനയിച്ച ലൊക്കേഷനില്‍ പള്‍സര്‍ എത്തിയത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല ചോദ്യങ്ങള്‍ക്കും പൊട്ടിക്കരഞ്ഞു കൊണ്ടാണ് കാവ്യ മറുപടി നല്‍കിയത്. പല മറുപടികളിലും വൈരുദ്ധ്യമുണ്ട്. പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് കാവ്യ നല്‍കിയത്. പറഞ്ഞ് പഠിപ്പിച്ചത് പോലെയാണ് കാവ്യ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

Top