തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ.സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും എംഎല്‍എമാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നെന്നും കെ ബി ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഗണേഷിന്റെ കടുത്ത വിമര്‍ശനം.
ഗണേഷ് കുമാറിന്റെ വിമര്‍ശനം സിപിഐ എംഎല്‍എമാര്‍ കയ്യടിച്ച് പിന്തുണച്ചു. എന്നാല്‍ വിമര്‍ശനം ശരിയായില്ലെന്ന് സിപിഐഎം എംഎല്‍എ മാര്‍ കുറ്റപ്പെടുത്തി.മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവര്‍ത്തനം പോരെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ബജറ്റ് സമ്മേളനത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചതായിരുന്നു നിയമസഭാ കക്ഷിയോഗം. റോഡ് പ്രവര്‍ത്തികളുടെ കാലതാമസം ചൂണ്ടികാട്ടി പൊതുമരാമത്ത് വകുപ്പിനേയും വിമര്‍ശിച്ചു. മന്ത്രി നല്ല ആള്‍ ആണെങ്കിലും വിദ്യാഭ്യാസ വകുപ്പിലും കാര്യമായി ഒന്നും നടക്കുന്നില്ല എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ചുള്ള പരാമര്‍ശം.
ജല വകുപ്പിലേക്ക് കൂടി കടന്നതോടെ സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ഇടപെട്ടു. ഇവിടെയല്ലാതെ എവിടെ പറയുമെന്ന് ചോദിച്ച ഗണേഷ് തനിക്ക് പറയേണ്ട വേദിയില്‍ തന്നെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്ന് വ്യക്തമാക്കി. ഗണേഷ് കുമാറിന് പിന്തുണച്ച് പി വി ശ്രീനിജനും എഴുന്നേറ്റു.
ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/BWhR8MIlMVH34U29ew6poq