കുടിവെള്ളമില്ല…..പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളില്ല പ്രധാന പതാകളൊക്കെ തകര്‍ന്നടിഞ്ഞു തരിപ്പണമായി കിടക്കുന്നു….. വികസനം വികസനമെന്ന് ഇരുപത്തിനാലുമണിക്കൂറും പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വലംകൈയ്യായ കെസി ജോസഫിന്റെ മണ്ഡലമായ ഇരിക്കൂരിലെ അവസ്ഥായണിത്…അഞ്ച് പത്തും വര്‍ഷമല്ല……കഴിഞ്ഞ 34 വര്‍ഷം എംഎല്‍എയായിട്ടും..മണ്ഡലത്തില്‍ പേരിനുപോലും യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ ഈ എംഎല്‍എയ്ക്ക് ആയില്ല.എന്തിന് കേരളം മുഴുവന്‍ കോടികളുടെ ബിനാമി സ്വത്തുള്ളതായി ആരോപണമുള്ള മന്ത്രിയ്ക്ക് മണ്ഡലത്തില്‍ ഒരു വാടക വീടുപോലുമില്ല…. എന്നിട്ടും നാണം കെട്ട് ഇരിക്കൂരിലെ ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ പ്രതികരണമെന്ന് ഉാഹിക്കാന്‍ എളുപ്പമാണ്…
ഒരു മണ്ഡലത്തിലും നേരടാത്ത പ്രതിസന്ധികളും പ്രതിഷേധങ്ങളും നേരിട്ടപ്പോള്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്ന് തന്നെയായിരുന്നു ഇരിക്കൂരിലെ ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ വെല്ലുവിളിയോടെ വോട്ടര്‍മാരെ നേരിടാന്‍ തയ്യാറെടുക്കുകയാണ് കെസി ജോസഫ്.
ഇരിക്കൂറിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ സി ജോസഫിനോടുള്ള പ്രതിഷേധാര്‍ത്ഥം ഇതിനോടകം തന്നെ രാജിവെച്ചുകഴിഞ്ഞു. കെ സിയുടെ ഇടവും വലവും നില്‍ക്കുന്നവര്‍ പോലും ഇപ്പോള്‍ കെ സി ജോസഫിനെതിരെയി തിരിഞ്ഞിരിക്കുകയാണ്.. കെ സി ജോസഫിനെതിരെ തയ്യാറാക്കിയ ഇരിക്കൂര്‍ ഹൂ വില്‍ ബെല്‍ ദ റിങ്ങ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ പാര്‍ട്ടിപ്രവര്‍ത്തകരും പൊതുജനങ്ങളുമെല്ലാമുള്‍പ്പെടെ ഇപ്പോള്‍ തന്നെ പതിമൂന്നായിരത്തോളം അംഗങ്ങള്‍ ഉണ്ട്. ഇരിക്കൂറില്‍ ഇനിയും കെ സി ജോസഫിനെ മത്സരിപ്പിക്കുവാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ ഐ സി സി, കെ പി സി സി പ്രസിഡന്റ്, മുഖ്യമന്ത്രി, രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് കണ്ട് നല്‍കിയിരുന്നു.
വര്‍ഷങ്ങളായി ഇരിക്കൂറില്‍ മത്സരിച്ച് എം എല്‍ എയായി തുടര്‍ന്നിട്ടും മണ്ഡലത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കെ സി ജോസഫിനായിട്ടില്ല. വല്ലപ്പോഴും വിരുന്നുകാരനെ പോലെ മണ്ഡലത്തില്‍ വന്നുപോകുന്ന കെ സി സാധാരണക്കാരന് ഒരിക്കലും പ്രാപ്യനല്ല. അദ്ദേഹം ഇരിക്കൂറുകാര്‍ക്ക് വിദേശിയാണ്. ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഓരോ തെരഞ്ഞെടുപ്പിന്റെ സമയത്തും കെ സി പറഞ്ഞിരുന്നത് ഇത് അവസാനത്തേതാണ് ഇനി ഒരു തവണകൂടി ഞാന്‍ ഇരിക്കൂറില്‍ വിധി തേടാന്‍ വരില്ലെന്നാണ്. ആ വാക്ക് വിശ്വസിച്ച് കെ സിക്ക് മന്ത്രിയാവാന്‍ അവസരം നല്‍കിയ ഇരിക്കൂറിലെ ജനങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ കെ പി സി സിയെയും ഹൈക്കമാന്‍ഡിനെയും വെല്ലുവിളിച്ചാണ് കെ സി ജോസഫ് സീറ്റ് നേടിയത്. വല്ലപ്പോഴും മണ്ഡലത്തില്‍ വന്ന് പോകുന്ന കെ സിയാണ് കഴിഞ്ഞ 34 വര്‍ഷമായി ഇരിക്കൂറിന്റെ പിന്നോക്കാവസ്ഥക്ക് കാരണം.
അനന്തസാധ്യതകള്‍ ഉണ്ടായിട്ടും കാര്‍ഷിക, പശ്ചാത്തല ആരോഗ്യ ടൂറിസം മേഖലകളില്‍ ഇരിക്കൂര്‍ കേരളത്തില്‍ ഏറ്റവും പിന്നോക്കം പോയിരിക്കുന്നു. മണ്ഡലത്തിലെ നിരവധി റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ്. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിന് എം എല്‍ എയെന്ന നിലയില്‍ യാതൊരു നടപടിയുമെടുത്തിട്ടില്ല. മതിയായ രേഖകളുള്ളവരും നിയമാനുസരണം പട്ടയം കിട്ടുകയോ പട്ടണം കിട്ടിയവരില്‍ നിന്ന് വാങ്ങിയവരോ ആയ കുട്ടിപ്പുല്ലിലെ കര്‍ഷകരുടെ റദ്ദാക്കിയ പട്ടയം പുനസ്ഥാപിച്ച് നല്‍കാന്‍ നടപടിയെടുത്തില്ല. ആലക്കോട് മേഖലയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയോ ഇരിക്കൂറില്‍ ഒരു സ്‌പെഷ്യാലിറ്റി ആശുപത്രിയോ അനുവദിപ്പിക്കുവാന്‍ കെ സിക്ക് കഴിഞ്ഞില്ല. തന്റെ വകുപ്പിന് അനുവദിച്ച തുകയില്‍ 11 ശതമാനം മാത്രമാണ് അദ്ദേഹം ചെലവഴിച്ചെതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. വോട്ടര്‍മാരെ പരിഹസിച്ച് കെസി ജോസഫ് മത്സര രംഗത്ത് തുടരുമ്പോള്‍ ജനധിപത്യത്തിന്റെ ശക്തി എന്തെന്ന് മനസിലാക്കി തരാം എന്ന ഉറച്ച നിലപാടിലാണ് ഇരിക്കൂരിലെ വോട്ടര്‍മാര്‍.