കര്‍ണാടകത്തില്‍ ഒരു സ്വതന്ത്ര നിയമസഭാംഗം ബിജെപി പക്ഷത്തേക്ക്; ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ കോടതിയെ സമീപിക്കുമെന്ന് കെ.സി.വേണുഗോപാല്‍

കര്‍ണാടകത്തില്‍ ഒരു സ്വതന്ത്ര നിയമസഭാംഗം ബിജെപി പക്ഷത്തേക്ക്. സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കര്‍ യെദ്യൂരപ്പയെ വീട്ടിലെത്തി കണ്ടു. ബിജെപി നേതാവ് കെ.എസ്.ഈശ്വരപ്പയ്ക്ക് ഒപ്പമാണ് എത്തിയത്. അതേസമയം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം അല്‍പ്പസമയത്തിനകം ചേരും. സര്‍ക്കാര്‍ രൂപീകരണത്തിന് സാധ്യമായ എല്ലാ വഴികളും പരിശോധിക്കുമെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.  ഗവര്‍ണറുടെ തീരുമാനം എതിരായാല്‍ കോടതിയെ സമീപിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.

Top