ആദ്യമായി ലൈംഗീക പീഡനം നടത്തിയത് കെ സി വേണുഗോപാല്‍; നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇങ്ങനെ ഉപയോഗിക്കുന്നു.കെ.സി വേണുഗോപാലിന്റെ സ്ഥാനം തെറിക്കും ?

കൊച്ചി: ആദ്യമായി ലൈംഗീകമായി പീഡിപ്പിച്ചത് മുന്‍ കേന്ദ്രമന്ത്രി കെസി വേണുഗോപാലാണെന്ന് സരിത എസ് നായര്‍. അതേ സമയം സാമ്പത്തീകമായി ചൂഷണം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയുടെ ടിമുകളായിരുന്നു. ഉമ്മന്‍ ചാണ്ടി ബലാത്സംഗം ചെയ്തു എന്ന് പറയുന്നത് പലരും വിശ്വസിക്കുന്നില്ല എന്ന ചോദ്യത്തിന് റേപ്പ് എന്നതിന് ഒരുപാട് അര്‍ത്ഥമുണ്ട് എന്നായിരുന്നു സരിതാ നായര്‍ മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിലെത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് അവിടെ വച്ച് സരിതാ നായര്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതെന്ന് മൊഴി നല്‍കിയിരുന്നു.

കെസി വേണുഗോപാലാണ് ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. അത് നമ്മള്‍ സബ്ജക്ടാക്കലല്ല വിഷയമെന്ന് സരിത പറഞ്ഞു. ഓരോരുത്തര്‍ തമ്മിലുള്ള വൈരാഗ്യംപോലും മറ്റുള്ള സ്ത്രീകളെ ഉപയോഗിച്ച് തീര്‍ക്കുന്ന നടപടികള്‍വരെ ഇവരുടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയെ അല്ല കുറ്റം പറയുന്നത്. തര്‍ക്കത്തിനുപോലും ഫോണ്‍ റേപ്പ് നടത്തുന്ന കൂട്ടമാണത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെസി വേണുഗോപാല്‍ എന്താണെന്ന് എന്റെ വിഷയമല്ല. എനിക്ക് രാഷ്ട്രീയമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. അയാളെത്ര ഉയര്‍ന്നയാളായാലും എനിക്കൊരു വിഷയമല്ല. പക്ഷെ കെസി വേണുഗോപാലിന്റെ മുന്നില്‍ ഞാനൊന്നുമല്ല. അയാളിത്തരക്കാരനാണ്. നിരവധി പെണ്‍കുട്ടികളും സ്ത്രീകളും അയാളുടെ അടുത്തുണ്ട്. ഇഷ്ടത്തോടെയാണെങ്കില്‍ കുഴപ്പമില്ല, പക്ഷെ ഇഷ്ടമല്ലാതെ ഉപയോഗിക്കുന്നിടത്താണ് പ്രശ്‌നമെന്നും സരിത കുട്ടിചേര്‍ത്തു.ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ചുമതലപ്പെടുത്തിയ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതേ ഉമ്മന്‍ ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ സരിതയെ ബലാത്സംഗം ചെയ്തുവെന്ന കേസ് എടുക്കുകയാണ്. letter sarith kc venugopalഅവഹേളനത്തിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം സരിത എന്ന സ്ത്രീ ഒരു നിമിഷം തലയുയര്‍ത്തുന്ന നിമിഷം.നാരദ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തിലാണ് സരിതാ നായര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്ന് എസ് ന്യുസ് റിപ്പോർട്ട് ചെയ്യുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസാണ് രജിസ്റ്റര്‍ ചെയ്യുക. മുഖ്യമന്ത്രിയെ തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷിച്ചുവെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇരുവരേയും കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ ആര്യാടന്‍ മുഹമ്മദ് ,എ പി അനില്‍ കുമാര്‍ , അടൂര്‍ പ്രകാശ് , ഹൈബി ഈഡന്‍, കെ സി വേണുഗോപാല്‍ , പളനിമാണിക്യം, എന്‍. സുബ്രഹ്മണ്യം, ജോസ്. കെ.മാണി എന്നിവര്‍ക്കെതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സരിത നായരുടെ കത്തില്‍ ഇവരുടെ പേരുകള്‍ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ അന്വേഷണം നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് അന്വേഷണത്തിന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. അഴിമതി നിരോധന നിയമത്തിനു പുറമെ ലൈംഗീകാതിക്രമണം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ കൂടി ചേര്‍ത്തായിരിക്കും ഇവര്‍ക്കെതിരെ അന്വേഷണം നടത്തുക.അതേസമയം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് എഡിജിപി കെ. പത്മകുമാറിനും ഡിവൈഎസ്പി കെ. ഹരികൃഷ്ണനും എതിരെ കേസെടുക്കും. പത്മകുമാറിനെ മാര്‍ക്കറ്റ് ഫെഡ് എംഡിയായും അന്നത്തെ അന്വേഷണ സംഘത്തലവന്‍ ഡിജിപി എ. ഹേമചന്ദനെ കെഎസ്ആര്‍ടിസി എംഡിയായും മാറ്റി നിയമിച്ചു. സരിതാ എസ്. നായരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് മുന്‍ എംഎല്‍എമാരായ തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും. ടീം സോളറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത മുന്‍ മന്ത്രിമാര്‍ക്കെതിരയും കേസെടുക്കും.

അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്-

1. ഉമ്മന്‍ ചാണ്ടി (മുന്‍ മുഖ്യമന്ത്രി) കുറ്റം- അഴിമതി, മാനഭംഗം
നടപടി-അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണം, മാനഭംഗക്കേസ്, നിലവിലുള്ള കേസുകളില്‍ തുടരന്വേഷണം.

2. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (മുന്‍ മന്ത്രി) കുറ്റം -ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ പൊലീസില്‍ സ്വാധീനം ചെലുത്തി
നടപടി -ക്രിമിനല്‍ കേസ്

3. ആര്യാടന്‍ മുഹമ്മദ് (മുന്‍ മന്ത്രി) കുറ്റം -അഴിമതി, മാനഭംഗം
നടപടി- അഴിമതിക്കും മാനഭംഗത്തിനും കേസ്, തുടരന്വേഷണം. വിജിലന്‍സും പ്രത്യേക അന്വേഷണ സംഘവും അന്വേഷിക്കും.

4. കെ.സി. വേണുഗോപാല്‍ (എംപി) കുറ്റം – അഴിമതി, മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്k-c-venugopal

5. അടൂര്‍ പ്രകാശ് (എംഎല്‍എ) കുറ്റം – അഴിമതി, മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

6. ഹൈബി ഈഡന്‍ (എംഎല്‍എ) കുറ്റം -മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

7. ജോസ് കെ. മാണി (എംപി) കുറ്റം – മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്

8. എ.പി. അനില്‍കുമാര്‍ (എംഎല്‍എ) കുറ്റം – മാനഭംഗം
നടപടി – അഴിമതിക്കും മാനഭംഗത്തിനും കേസ്

9. പളനിമാണിക്യം (മുന്‍ കേന്ദ്രമന്ത്രി) കുറ്റം – മാനഭംഗം
നടപടി -അഴിമതിക്കും മാനഭംഗത്തിനും കേസ്

10. എന്‍. സുബ്രഹ്മണ്യം (കോണ്‍ഗ്രസ് നേതാവ്) കുറ്റം – മാനഭംഗം
നടപടി- അഴിമതിക്കും മാനഭംഗത്തിനും കേസ്

11. കെ. പത്മകുമാര്‍ (എഡിജിപി) കുറ്റം- മാനഭംഗം, തെളിവു നശിപ്പിക്കല്‍, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമം
നടപടി -ക്രിമിനല്‍ കേസ്, സ്ഥാനമാറ്റം

12 കെ. ഹരികൃഷ്ണന്‍ (ഡിവൈഎസ്പി) കുറ്റം – തെളിവു നശിപ്പിക്കല്‍, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കല്‍
നടപടി – വകുപ്പുതല നടപടി, സ്ഥാനമാറ്റം, ക്രിമിനല്‍ കേസ്

13. എ. ഹേമചന്ദ്രന്‍ (ഡിജിപി) കുറ്റം- അന്വേഷണത്തിലിടപെട്ടു
നടപടി – പ്രത്യേക സംഘത്തിന്റെ അന്വേഷണം, സ്ഥാനമാറ്റം

14. തമ്പാനൂര്‍ രവി (മുന്‍ എംഎല്‍എ) കുറ്റം- പ്രതികളെ രക്ഷപ്പെടുത്താന്‍ മനഃപൂര്‍വമായി ശ്രമം, ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം, തെളിവുകള്‍ നശിപ്പിക്കല്‍
നടപടി – ക്രിമിനല്‍ കേസ്

15. ബെന്നിബെഹനാന്‍ (മുന്‍ എംഎല്‍എ) കുറ്റം – പ്രതികളെ രക്ഷപ്പെടുത്താന്‍ മനഃപൂര്‍വമായി ശ്രമം, ക്രിമിനല്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം, തെളിവുകള്‍ നശിപ്പിക്കല്‍
നടപടി – ക്രിമിനല്‍ കേസ്

16. ജി.ആര്‍. അജിത് (പൊലീസ് അസോ. മുന്‍ സെക്രട്ടറി) കുറ്റം – സോളര്‍ കേസ് പ്രതികളില്‍നിന്ന് കൈക്കൂലി വാങ്ങി
നടപടി – വകുപ്പുതല നടപടി, വിജിലന്‍സ് അന്വേഷണം

Top