തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രംഗത്ത് എത്തും .രാഹ്മ് ഗാന്ധിയും സോണിയ പ്രിയങ്ക എന്നിവരും ദേശീയ നേതൃത്വത്തിലെ ഭൂരിപക്ഷവും ഈ തീരുമാനത്തെ പിന്തുണക്കും .ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയു കേരളത്തിൽ നിന്നും തെറിക്കും എന്നുമാണ് സൂചനകൾ .നിലവിൽ ഇവരുടെ നേതൃത്വത്തിലുള്ള പ്രകടനം വളരെ നിരാശ ജനകമാണ് എന്നും റിപ്പോർട്ടുണ്ട് .
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റ് ലഭിച്ച പാര്‍ട്ടിയുടെ നില ദയനീയാവസ്ഥയിലാണെന്ന് രാഹുലിന്റെ ടീമിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ പിടിമുറുക്കാനാണ് രാഹുലിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മാറണമെന്നാണ് രാഹുല്‍ പരോക്ഷമായി പറയുന്നത്.ഇവരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഭരണം പോകുമെന്നുമാത്രമല്ല പ്രതിപക്ഷ നേതൃസ്ഥാനം വരെ കിട്ടില്ല എന്നാണു നിലവിലെ അവസ്ഥ എന്നും റിപ്പോർട്ടുണ്ട് . കേരളത്തിൽ വിജയം ഉറപ്പാക്കുന്നതിനായി വിശ്വപൗരനായി നിൽക്കുന്ന ശശി തരൂരിനെ കൂടുതൽ അധികാരങ്ങൾ നൽകി കേരളത്തിൽ അവതരിപ്പിക്കും .തരൂരിനെ മുന്നിൽ നിർത്തി കേരളത്തിലെ രാഹുൽ ഗാന്ധി ഇപ്പോഴേ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
വേണുഗോപാലിന് കാര്യങ്ങൾ കുറച്ചുകൂടി സുഗമമാക്കുന്ന സൂചനകളാണ് പുറത്ത് വരുന്നത്. രാഹുല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ദേശീയ അധ്യക്ഷനായി തിരിച്ചെത്തും. കഴിഞ്ഞ ദിവസത്തെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ യുവാക്കളാണ് നയിക്കുകയെന്ന് വ്യക്തമായി തന്നെ രാഹുല്‍ പറഞ്ഞിരുന്നു. പ്രവര്‍ത്തിക്കാത്ത സീനിയേഴ്‌സിന് പുറത്തുപോവാമെന്നും രാഹുല്‍ സൂചിപ്പിച്ചിരുന്നു. ഇവിടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാര്യമായിട്ടുള്ള പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ല. രാഹുല്‍ ക്യാമ്പിലെ താരതമ്യേന ചെറുപ്പമുള്ള നേതാവായി അറിയപ്പെടുന്ന കെസി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ സംസ്ഥാനങ്ങളില്‍ രക്ഷിക്കുന്നതില്‍ മിടുക്ക് കാണിച്ചിരുന്നു.
ദില്ലിയില്‍ നിന്ന് കെസി വേണുഗോപാല്‍ വീണ്ടും തട്ടകം കേരളത്തിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ്. ദില്ലിയില്‍ കോണ്‍ഗ്രസിന്റെ ട്രബിള്‍ഷൂട്ടറായി നില്‍ക്കുമ്പോഴാണ് ഈ നീക്കം. എന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് വരാന്‍ കെസിക്ക് വലിയ താല്‍പര്യമുണ്ട്. വേണുഗോപാലിന്റെ ആഗ്രഹം രാഹുല്‍ എതിര്‍ക്കുന്നുമില്ല. അപ്രതീക്ഷിതമായി തിരഞ്ഞെടുപ്പ് സമയത്ത് എല്ലാം മാറി മറിയുമെന്നാണ് വ്യക്തമാകുന്നത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നുള്ള എംപി ആയത് കൊണ്ട് കേരളത്തില്‍ വിജയിക്കാതിരുന്നാല്‍ അദ്ദേഹത്തിന് വ്യക്തിപരമായി അത് വലിയ നാണക്കേടാവും. ശശി തരൂരിനോട് തിരുവനന്തപുരത്തേക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശമുണ്ട്. ഡാറ്റ അനലിറ്റിക്‌സ് ടീമും ഇവിടെ സജീവമാകും. വേണുഗോപാലിന് ഇതില്‍ വലിയ പങ്കുണ്ടാവും. ഉമ്മന്‍ചാണ്ടിയെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രി പദത്തിലെത്തുന്നത് തടയാനാണ് രാഹുലിന്റെ നീക്കം. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിട്ട് അവസാനം സര്‍പ്രൈസ് ഒരുക്കാനാണ് നീക്കം.
കെസി വേണുഗോപാലിന് വേണ്ടി സമാന്തര അധികാര കേന്ദ്രം തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദില്ലിയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രണ്ടാമനായതോടെയാണ് ഇതുണ്ടായത്. 14 ഡിസിസി പ്രസിഡന്റുമാരില്‍ ഭൂരിഭാഗവും കെസിയുടെ പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ഇതിനിടെ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ചെന്നിത്തല പക്ഷത്തേക്കും മാറിയിട്ടുണ്ട്. അതുകൊണ്ട് എംഎം ഹസനെ കണ്‍വീനറാക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നുണ്ട്.
ദേശീയ നേതൃത്വം സംസ്ഥാനത്ത് ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞിരിക്കയാണ് . ഘടക കക്ഷികളുടെ സഖ്യത്തില്‍ ശ്രദ്ധ വേണമെന്നായിരുന്നു ആവശ്യം. ഇത് പക്ഷേ സോണിയ നിര്‍ദേശിച്ചെന്നാണ് പറയുന്നത്. പക്ഷേ രാഹുലിന്റെ താല്‍പര്യം ഇതിന് പിന്നിലുണ്ട്. വേണുഗോപാല്‍ കൃത്യമായി ഈ വിവരം നേരത്തെ രാഹുലിനെ അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസിലെ കാര്യങ്ങളും പെട്ടെന്ന് തീര്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ദേശീയ നേതാക്കള്‍ക്ക് വേണുഗോപാല്‍ രാഹുലിന് ചുറ്റും നില്‍ക്കുന്നതില്‍ താല്‍പര്യമില്ല. വേഗം കേരളത്തിലെ കാര്യങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കാന്‍ അവരും സമ്മര്‍ദം ചെലുത്തുന്നുണ്ട്.
ഉമ്മന്‍ചാണ്ടിക്ക് 76 വയസ്സും മുല്ലപ്പള്ളിക്ക് 75 വയസ്സുമുണ്ട്. ഇത്രയും പ്രായമുള്ളവരെ വേണ്ടെന്ന നിലപാടിലാണ് രാഹുല്‍. രമേശ് ചെന്നിത്തലയ്ക്ക് 65 വയസ്സ് പ്രായമുണ്ട്. അതേസമയം കെസി വേണുഗോപാല്‍ 57 വയസ്സ് മാത്രമുള്ള നേതാവാണ്. ഇത് അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. രാഹുലിന്റെയും പ്രിയങ്കയുടെയും പിന്തുണ വേണുഗോപാലിനാണ് ഉള്ളത്. സോണിയയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. എന്നാല്‍ ഉമ്മന്‍ചാണ്ടിയോടോ ചെന്നിത്തലയോടോ പ്രത്യേക മമത സോണിയക്കില്ല.
തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ചാണ്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. എന്നാല്‍ പിണറായിയെ നേരിടാന്‍ ആരാകും വരികയെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കുകയെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞിരുന്നു. കേരളത്തിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹത്തെ കുറിച്ച് കെസി നേരത്തെ പറഞ്ഞിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം ശക്തമായി ഉമ്മന്‍ചാണ്ടി കൂടി വന്നതോടെ രാഹുലിന്റെ പിന്തുണയില്ലാതെ കാര്യങ്ങള്‍ നടക്കില്ലെന്ന വേണുഗോപാലിനറിയാം.
ഉമ്മന്‍ചാണ്ടി പുതുപള്ളിയിലും തിരുവനന്തപുരത്തുമായി നിന്നാണ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഹൈക്കമാന്‍ഡിന്റെ മുന്നിലേക്ക് ഉയര്‍ത്തുന്നത്. നോര്‍ക്ക റൂട്ട്‌സ് കണ്‍ട്രോള്‍ റൂം വഴി പ്രവാസി വിഷയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. പശ്ചിമേഷ്യയിലെ പല സന്നദ്ധ സംഘടനകളും ഉമ്മന്‍ചാണ്ടിയുമായി നേരിട്ടാണ് ഇടപെട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതില്‍ ഒരു പങ്കും ഇല്ലായിരുന്നു. സ്വന്തം ഇമേജ് ബൂസ്റ്റ് ചെയ്ത് ഒരവസരം കൂടി മുഖ്യമന്ത്രി പദത്തിലേക്ക് നോക്കാനാണ് ഉമ്മന്‍ചാണ്ടി ലക്ഷ്യമിട്ടത്.എന്തായാലും വേണുഗോപാലും തരൂരും മുന്നിൽ നിന്നും നയിക്കുന്ന കോൺഗ്രസിന് കേരളം പിടിക്കാൻ കഴിയും എന്നാണ് റിപ്പോർട്ട് .