തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതകേസിലെ ചുരുളുകള്‍ ഞെട്ടിക്കുന്നത് .കൊല്ലപ്പെട്ടവര്‍ക്കും സാത്താന്‍സേവയുമായി ബന്ധമുള്ളതായി സംശയം . ഒറ്റനോട്ടത്തില്‍ തന്നെ ദുരൂഹതകളുടെ വിളനിലമായിരിക്കുന്നതാണ് നന്ദന്‍കൊട്ടെ ആ ഭവനം.കൂറ്റന്‍ കൊട്ടാരത്തോടു ചേര്‍ന്ന് വലിയൊരു വീട്. അതില്‍ നിറയെ കോഴികള്‍. അതും വിവിധ ഇനത്തില്‍പ്പെട്ടവ. ചില ഇനങ്ങള്‍ വിദേശത്തു മാത്രം കണ്ടുവരുന്നത്. ഭയപ്പെടുത്തുന്നൊരു നിശബ്ദത ആ കോഴിക്കൂടിനെ പോലും പിടികൂടിയിരുന്നു. രാജതങ്കത്തിനും വീട്ടുകാര്‍ക്കും കഴിക്കാന്‍ വേണ്ടിയുള്ളതായിരുന്നുവത്രേ ഈ കോഴികള്‍. കേഡല്‍ ജീന്‍സണ്‍ രാജയെന്ന സൈക്കോ കില്ലറും കൊല്ലപ്പെട്ട മാതാപിതാക്കളും സഹോദരിയും താമസിച്ചിരുന്നത് ഇവിടെയാണ്.
പ്രതി കേഡല്‍ ആസൂത്രീതമായി തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ്. കൊലപാതകങ്ങള്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ശരീരത്തില്‍ നിന്നും ആത്മാവിന് വേര്‍പിരിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ശൈലി 15 വര്‍ഷമായി പരിശീലിക്കുന്നുണ്ടെന്നായിരുന്നു കേഡലിന്‍റെ ആദ്യ മൊഴി, എന്നാല്‍ കൊലപാതകം മറയ്ക്കാനുള്ള പുകമറയാണ് ഇതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമായി.
കേഡലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേഡലിന്‍റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി. ആഭിചാര കര്‍മ്മങ്ങളെ തെറ്റായി വ്യാഖാനിച്ച കേഡല്‍ കൊലപാതകത്തില്‍ ഉന്‍മാദം കണ്ടെത്തിയെന്നാണ് മനശാസ്ത്രജ്ഞനെ സാന്നിധ്യത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമായത്. ആത്മാക്കള്‍ക്കാണ് കൊലപാതകം ചെയ്തതെന്നും ഒന്നും ഓര്‍മ്മയില്ലെന്നുള്ള കേഡലിന്‍റെ മൊഴിയെ തുടര്‍ന്നാണ് മാനരോഗവിദ്ധന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തത്. കേഡല്‍ സ്ഥിരമായ വായിക്കുന്ന വെബ് സൈറ്റുകളും ബുക്കളുമെല്ലാം ചോദിച്ചറിഞ്ഞാണ് ഡോക്ടര്‍ പരിശോധിച്ചത്. ആഭിചാര ക്രിയകളെയും ദുര്‍മന്ത്രങ്ങളെ കുറിച്ചുള്ള സൈറ്റുകളില്‍ ആകര്‍ഷ്ഠനായിരിന്നു കേഡല്‍. മറ്റുള്ളവരുമായി സൗഹൃദമോ ബന്ധമോ ഇല്ലാതിരുന്ന പ്രതി തെറ്റായ ചിന്തകളിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ജീവിതസാഹചര്യങ്ങളും ഇതിനു കാരണമായെന്നാണ് വിലയിരുത്തല്‍. വീട്ടില്‍ നിന്നും വലിയ അവഗണനയാണ് നേരിട്ടത് എന്ന് കേഡല്‍ മൊഴി നല്‍കിയിട്ടുണ്ട്. കുടുംബത്തിലെ മിക്കവരും വിദ്യാഭ്യാസത്തിലും ഉന്നത ഉദ്യോഗങ്ങളിലുമാണ്. എന്നാല്‍ പ്ലസ് ടു മാത്രം പാസായ കേഡലിന് വിദേശ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. ഇതിന്‍റെ പേരില്‍ പിതാവില്‍ നിന്നും വലിയ അവഗണന കേഡല്‍ നേരിട്ടിരുന്നു.
ഇതിന്‍റെ പേരില്‍ കേഡലിന് പിതാവിനോട് വലിയ പ്രതികാരം ഉണ്ടായിരുന്നു. ഇതിനാല്‍ പിതാവിനെ കൊലപ്പെടുത്താനാണ് ഇയാള്‍ പദ്ധതിയിട്ടത്. എന്നാല്‍ പിന്നീട് മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി മൂന്നു മാസമായി പദ്ധതി തയ്യാറാക്കി. കേസില്‍ നിന്ന് രക്ഷപ്പെടനാണ് കൊലപാതകത്തെ അഭിചാര കര്‍മ്മമായി മാറ്റുവാന്‍ പദ്ധതി തയ്യാറാക്കിയത്.
മണിക്കൂറുകള്‍ ചോദ്യം ചെയ്യല്‍ നീണ്ടു. ഫൊറന്‍സിക് പരിശോധനക്കും ഇയാളെ വിധേയമാക്കി. കേഡലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വീട്ടില്‍കൊണ്ടുപോയി തെളിവു ശേഖരിക്കുന്നതിനായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. നന്തന്‍കോട് കൊലപാതകത്തിലെ കേഡലിന്റെ സ്വഭാവം ഇങ്ങനെ
ഭയപ്പെടുത്തും വീടിനുള്ളിലെ കാഴ്ച്ചകള്‍
വലിയ വാതിലും തുറന്ന് ഹാളിലേക്ക് കയറുന്നതേ ആരുമൊന്നു ഭയക്കും. വെളിച്ചവിന്യാസങ്ങള്‍ പോലും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അലക്ഷ്യമായി കിടക്കുന്ന സോഫയും ഹാളും. സ്ത്രീകള്‍ അടക്കമുള്ളവരുടെ അടിവസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. താഴത്തെ നിലയിലുള്ള ഡൈനിംഗ് ടേബിളിലായിരുന്നു കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. അതും പലരും പലപ്പോഴായി. ആരും ഒരിക്കല്‍പ്പോലും ഭക്ഷണത്തിനായി ഒന്നിച്ചിരുന്നിട്ടില്ലെന്ന് മാര്‍ത്താണ്ഡം സ്വദേശിനിയായ വീട്ടുജോലിക്കാരി അടിവരയിടുന്നു.
ഭക്ഷണത്തിനുമുണ്ട് പ്രത്യേകതകള്‍.
വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോള്‍, കേഡല്‍ ജിന്‍സണ്‍ എന്നിവരുടെയും താമസം. ഓരോരുത്തര്‍ക്കും വേണ്ട വിഭവങ്ങള്‍ ജോലിക്കാരിയോട് പറയും. ഭക്ഷണം തയ്യാറായാല്‍ പിന്നെ ഓരോരുത്തരായി വന്ന് കഴിച്ച് മുറിയിലേക്കു മടങ്ങും. ശേഷം അടുത്ത ഭക്ഷണസമയത്താണ് വീണ്ടും താഴേക്കു വരുന്നത്. അതാണ് രീതി. ജീന്‍ പത്മയുടെ സഹോദരി കാഴ്ചയില്ലാത്ത ലളിതയും ജോലിക്കാരിയും താഴത്തെ നിലയിലാണ്. ഇവര്‍ക്ക് മുകളിലേക്ക് പ്രവശനം ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ തമ്മിലുള്ള ആശയവിനിമയവും നാമമാത്രമായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ കൂടുതല്‍ ആരും ഉരിയാടി കണ്ടിട്ടില്ലത്രേ.
ഭക്ഷണാവശിഷ്ടങ്ങള്‍ ഗോവണിയില്‍
ആറും ഏഴും മാസവും പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കുകയെന്നത് രാജതങ്കത്തിന്റെയും മക്കളുടെയും ശീലമായിരുന്നുവത്രേ. ഇത് എടുത്തുമാറ്റാന്‍ വേലക്കാരികള്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പലപ്പോഴും രാജതങ്കം തനിച്ചിരുന്ന് ചിരിക്കുന്നത് കാണാമായിരുന്നുവെന്ന് വേലക്കാരി പറയുന്നു. വീട്ടിലേക്ക് വിരുന്നുകാരോ ബന്ധുക്കളോ വരുന്നത് ആര്‍ക്കും ഇഷ്ടമായിരുന്നില്ല. അനിഷ്ടം അറിയാവുന്നതുകൊണ്ട് തന്നെ അകല്‍ച്ച പാലിക്കാന്‍ ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. യൂറോപ്പില്‍ മാത്രം കാണുന്ന തരത്തിലുള്ള ചിലയിനം അപൂര്‍വവസ്തുക്കള്‍ മുകള്‍നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ടവര്‍ക്കും സാത്താന്‍സേവയുമായി ബന്ധം?
കേഡലിന് സ്കിസോഫ്രിനിയ എന്ന കടുത്ത മാനസികരോഗം ഉണ്ടായിരുന്നുവെന്നാണ് വിദഗ്ധര്‍ നല്കുന്ന വിവരം. മാനസികരോഗം പുറത്തറിയാതിരിക്കാന്‍ മാതാപിതാക്കള്‍ ഇതു മറച്ചുവച്ചിരിക്കാമത്രേ. അതേസമയം, മകനെ ഡോക്ടറാക്കാന്‍ ജീന്‍ പത്മ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ മുറിയില്‍ ഏകാന്തമായിരിക്കാനാണ് കേഡല്‍ താല്പര്യപ്പെട്ടിരുന്നത്. പേരിനുമാത്രം പരസ്പരം സംസാരിക്കാറുള്ള മാതാപിതാക്കള്‍ മകന്റെ ഈ രീതിക്ക് പൂര്‍ണപിന്തുണയും നല്കി. മകന്റെ മനോവൈകല്യം കാര്‍ഡിയോളിസ്റ്റ് കൂടിയായ ജീന്‍ പത്മ മറച്ചുവച്ചു. സാത്തന്‍സേവ നടത്തിയതിന്റെ പല തെളിവുകളും വീടിനകത്തു നിന്നും ലഭിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരിക്കും സാത്താന്‍സേവയുമായി ബന്ധമുണ്ടെന്നതിലേക്കാണ് ഈ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത്. വീടിനകത്തുനിന്ന് വലിയ പ്രകാശം പലപ്പോഴും കണ്ടിരുന്നതായി അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.
സഹോദരിക്ക് കൂടുതല്‍ പ്രാധാന്യം നല്കിയത് മനസിനെ മുറിപ്പെടുത്തി, എപ്പോഴും കുറ്റപ്പെടുത്തിയതോടെ വെറുപ്പായി, കൊന്നു കുഴിച്ചുമൂടുകയായിരുന്നു ലക്ഷ്യം, കേഡലിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.ഡമ്മി വാങ്ങിയത് അതിനൊന്നുമല്ല പോലീസുകാരേ! കാലുയര്‍ത്തി മുഖത്തു കിക്ക് ചെയ്തു പഠിക്കാനാണ് ഡമ്മി വാങ്ങിയതെന്ന് കേഡല്‍, പ്രതി ആളൊരു വിരുതനെന്ന് പോലീസും
ജീന്‍പദ്മയും രാജതങ്കവും കേഡലിനൊപ്പം മുകളിലെ മുറിയിലേക്ക് പോകുന്നത് കണ്ടു, തിരിച്ചുവന്ന രാജതങ്കം ഭക്ഷണവുമായി മുകളിലേക്ക് പോയി, കൊല്ലപ്പെട്ടവരെ അവസാനം കണ്ട വീട്ടുജോലിക്കാരി രഞ്ജിതം പറയുന്നതിങ്ങനെ.ആദ്യമായി സാത്താന്‍സേവയെപ്പറ്റി അറിയുന്നത് ഫിലിപ്പൈന്‍സില്‍ വച്ച്, വീട്ടിലെത്തിയതോടെ രാത്രികളില്‍ ഇന്റര്‍നെറ്റിലൂടെ ആഭിചാര കര്‍മത്തിന്റെ ഭാഗമായി, നാലു പേരെ കൊന്ന കേഡലിന്റെ ജീവിതം ദുരൂഹതകളുടെ കൂടാരം .മാതാപിതാക്കളെയും സഹോദരിയെയും കോഡല്‍ കൊലപ്പെടുത്തിയത് ബുധനാഴ്ച്ച, മൃതദേഹങ്ങള്‍ മുകള്‍നിലയില്‍ സൂക്ഷിച്ച് വല്യമ്മയ്‌ക്കൊപ്പം ഹാളിലിരുന്ന് ബിരിയാണി കഴിച്ചു! വേലക്കാരിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകം.