മത്സരിക്കാൻ കച്ചകെട്ടിയ കമൽ പാഷ !പുനലൂർ നൽകാമെന്ന് യുഡിഎഫ് ! എറണാകുളമോ തൃക്കാക്കരയോ മതിയെന്ന് ജസ്റ്റിസ് കെമാൽ പാഷ.

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയായി മത്സരിക്കാൻ ഒരുക്കമാണെന്ന് വ്യക്തമാക്കി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. വരുന്ന തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലം നൽകാമെന്ന് യു ഡി എഫ് അറിയിച്ചെന്ന് കെമാൽ പാഷ പറഞ്ഞു. എന്നാൽ എറണാകുളമോ തൃക്കാക്കരയോ ആണ് താൽപര്യമെന്നും ആ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് ലഭിച്ചാൽ മത്സരിക്കാമെന്നുമാണ് താൻ അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുനലൂർ തന്റെ സ്ഥലമാണെന്നും തനിക്ക് ഒരുപാട് ആളുകൾ അവിടെയുണ്ടെന്നും എന്നാൽ, പ്രായോഗികമായി തനിക്കത് ബുദ്ധിമുട്ടാണെന്നും കെമാൽ പാഷ വ്യക്തമാക്കി. പുനലൂർ ലഭിച്ചാൽ ഇവിടെ നിന്ന് താമസം മാറേണ്ടതായിട്ട് വരും. മക്കളും സഹോദരങ്ങളും ഇവിടെയാണ്. പുനലൂരിൽ മത്സരിച്ച് എം എൽ എ ഇവിടെയിരുന്ന് അവിടുത്തെ കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമാകില്ല. അങ്ങനെ വരുമ്പോൾ അങ്ങോട്ട് താമസം മാറേണ്ടി വരും. അതുകൊണ്ടു തന്നെ സ്നേഹപൂർവം താനത് നിരസിക്കുകയായിരുന്നു എന്നും കെമാൽ പാഷ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താൻ ഇപ്പോൾ താമസിക്കുന്നത് തൃക്കാക്കര മണ്ഡലമാണ്. അതുകൊണ്ട് തൃക്കാക്കര മണ്ഡലമോ അടുത്തുള്ള ഏതെങ്കിലും മണ്ഡലമോ ആണെങ്കിൽ താൻ ആലോചിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെമാൽ പാഷ പറഞ്ഞു. യു ഡി എഫ് പ്രവർത്തകരാണ് തന്നെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

താനും ജനങ്ങളുടെ ഭാഗമാണെന്നും അഴിമതി കണ്ട് മടുത്തെന്നും എന്നാൽ തന്റെ ഒറ്റപ്പെട്ട ശബ്ദം കൊണ്ട് മാത്രം അതിനെ നിയന്ത്രിക്കാൻ കഴിയില്ലെന്നും കെമാൽ പാഷ പറഞ്ഞു. അഴിമതിക്ക് എതിരായി ഒരുപാട് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഒരു സംഘടിത ശക്തിക്ക് ഒപ്പമാകുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ കഴിയും. എന്തായാലും താൻ തെറിവിളി കേട്ടു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് പൊതുപ്രവർത്തനത്തിലേക്ക് ഇറങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞത്. എംഎൽഎ ആയാൽ തനിക്ക് ശമ്പളം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിനോടും ബിജെപിയോടും താത്പര്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ജസ്റ്റിസ് കെമാൽ പാഷയുടെ പ്രസ്താവനയോട് ഇതുവരെ ഏതെങ്കിലും യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപേ അനധികൃതമായി തുറന്നു കൊടുത്ത സംഭവത്തിൽ കെമാൽ പാഷ നടത്തിയ പ്രസ്താവന വാര്‍ത്തയായിരുന്നു. ആരുടെയും തറവാട്ടിൽ തേണ്ട വെട്ടിയുണ്ടാക്കിയതല്ലെന്നും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പാലം ഉണ്ടാക്കിയതെന്നുമായിരുന്നു എൽഡിഎഫിനെതിരെ കെമാൽ പാഷ പ്രതികരിച്ചത്. ശനിയാഴ്ച വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ ഉദ്ഘാടനം ചെയ്യാനിരിക്കേ വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ അനധികൃതമായി ബാരിക്കേഡുകള്‍ മാറ്റി വാഹനങ്ങള്‍ കടന്നു പോകാൻ അനുവദിക്കുകയായിരുന്നു.

Top